“മജെസ്റ്റിക്ക്”എന്ന പേരിന് പിന്നിലെ കഥയറിയാമോ?

ബെംഗളൂരു : നഗരത്തിൽ വരുന്നവർക്ക് എല്ലാവർക്കും അറിയുന്ന പേരാണ് മജസ്റ്റിക്. ബെംഗളൂരുവിലെ ,അല്ലെങ്കിൽ കർണാടകയിലെ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള തിരക്കുള്ള ബസ്റ്റാന്റും റയിൽവേ സ്റ്റേഷനും ഉള്ള സ്ഥലത്തെയാണ് നമ്മൾ മജസ്റ്റിക് എന്ന് വിളിക്കുന്നത്.

അല്ലെങ്കിൽ റയിൽവേയും സിറ്റി ബസും അന്തർ സംസ്ഥാന ബസും രണ്ട് മെട്രോ ലൈനുകളും കൂടിച്ചേരുന്ന ഇവിധത്തിലുള്ള ഗതാഗത സംവിധാനവും സമ്മേളിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ സ്ഥലം അതാണ് മജെസ്റ്റിക്.

നമ്മൾ മജെസ്റ്റിക് എന്ന് വിളിക്കുമ്പോഴും  ഓരോ ഗതാഗത സ്ഥാപനങ്ങളുടെയും പേര് വേറെ വേറെയാണ്, റയിൽവേ സ്റേഷന്റെ പേര് ക്രാന്തി വീര സംഗൊള്ളി രായണ്ണ റയിൽവേ സ്റ്റേഷൻ, ആരാണ് സംഗൊള്ളി രായണ്ണ എന്നറിയണമെങ്കിൽ  ഇവിടെ ക്ലിക് ചെയ്തോളു.. രണ്ട് ബസ്റ്റാൻറുകളുണ്ട് ഒന്ന് കെ എസ് ആർ ടി സി മറ്റൊന്ന് സിറ്റി ബസ് സർവീസ് ആയ ബിഎംടിസി ഈ ബസ് സ്റ്റാന്റുകളുടെ പേര് കെമ്പെ ഗൗഡ ബസ്റ്റാന്റ് എന്നാണ്, ആരാണ് കെമ്പെ ഗൗഡ എന്നറിയില്ലെങ്കിൽ ഇവിടെ അമർത്തിക്കോളൂ. മെട്രോ സ്റ്റേഷനും കെമ്പെഗൗഡയുടെ പേരാണ് നൽകിയിട്ടുള്ളത്.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

എന്നാൽ ഈ സ്ഥലത്തിന് എങ്ങിനെയാണ് മജെസ്റ്റിക്ക് എന്ന് പേരു വന്നതെന്ന് അറിയാമോ ? ഇപ്പോൾ നിങ്ങൾ കാണുന്ന ബസ് സ്റ്റാൻറും മറ്റും പണികഴിപ്പിച്ചത് ഒരു തടാകത്തെ മണ്ണിട്ട് മൂടിക്കൊണ്ടാണ് അതിൻ്റെ വിവരങ്ങൾ താഴെ ലിങ്കിൽ ലഭ്യമാണ്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

മുൻപ് മജെസ്റ്റിക് എന്ന പേരിൽ ഒരു സിനിമാ കൊട്ടക ഇവിടെ ഉണ്ടായിരുന്നു, ആ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് തന്നെ മജെസ്റ്റിക്ക് എന്ന് പേര് വന്നത്.

ഇന്നും മജെസ്റ്റിക്കിൽ നിന്ന് ചെവിയോർത്താൽ കേൾക്കാം”ധർമബുധി”യുടെ തേങ്ങൽ…പൊങ്ങച്ചത്തിന്റെ കൂടാരം കെട്ടിയുയര്‍ത്തിയത് അവളുടെ നിഷ്കളങ്കതയുടെ മേലെയായിരുന്നു..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts