ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : നഗരത്തിൽ നിന്ന് ഇന്ന് ഉച്ചക്ക് 03.25 ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച കേരള ആർ.ടി.സിയുടെ വോൾവോ മൾട്ടി ആക്സിൽ ബസ് അപകടത്തിൽ പെട്ടു. രാമനഗരക്കും ചന്നപട്ടണക്കും ഇടയിൽ വച്ച് ബസ് ഒരു ലോറിയുടെ പിന്നിൽ ഇടിച്ച് കയറുകയായിരുന്നു. ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്, ഡ്രൈവറേയും കണ്ടക്ടറേയും പരിക്കുകളോടെ രാമനഗരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല, അവരെ മറ്റ് ബസുകളിൽ നാട്ടിലേക്ക് അയച്ചിട്ടുണ്ട്.

Read More

നടനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ശിവറാം അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ശിവറാം അന്തരിച്ചു. കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് എച്ച്‌സിജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഐസിയുവില്‍ പ്രവേശിപ്പിച്ച ശിവറാം വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത ആരാധകരേയും കന്നഡ സിനിമാലോകത്തേയും ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലും ഉദ്യോഗസ്ഥ തലത്തിലും ഒരുപോലെ വ്യക്തിമുന്ദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. കന്നഡയില്‍ യുപിഎസ്‌സി പരീക്ഷ പാസായ ആദ്യ വ്യക്തിയാണ് കെ ശിവറാം. രാമനഗർ ജില്ലയിലെ ഉറുഗഹള്ളി ഗ്രാമത്തില്‍ നാടകാചാര്യൻ കെമ്പയ്യയുടെയും ഭാര്യ ചിക്കബോറമ്മയുടെയും മകനായി 1953 ഏപ്രില്‍ 6 ന്…

Read More

എതിർപ്പ് ഉന്നയിച്ച് സംസ്ഥാനം: കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് അനിശ്ചിതത്വത്തിൽ

ബെംഗളൂരു : സംസ്ഥാനം എതിർപ്പുയർത്തിയതിനെത്തുടർന്ന് ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് അനിശ്ചിതത്വത്തിലായി. നടപടി താത്കാലികമായി നിർത്തിവെക്കാനാണ് ദക്ഷിണ റെയിൽവേയോട് നിർദേശിച്ചിരിക്കുന്നത്. കെ.എസ്.ആർ.ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ്(16511/16512) കോഴിക്കോട്ടേക്ക് നീട്ടാൻ അനുമതിനൽകി ജനുവരി 23-നാണ് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്. അടിയന്തരമായി ഇതിനുള്ള നടപടിയെടുക്കാൻ ദക്ഷിണ റെയിൽവേയോടും ദക്ഷിണ-പശ്ചിമ റെയിൽവേയോടും നിർദേശിച്ചിരുന്നു. ഇതിനിടെയാണ് തീവണ്ടി നീട്ടുന്നതിൽ മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ലോക്‌സഭാ മണ്ഡലം എം.പി. നളിൻകുമാർ കട്ടീൽ എതിർപ്പുയർത്തിയത്. ഉത്തരവ് റദ്ദാക്കാനാവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് അദ്ദേഹം കത്തയച്ചു. തീവണ്ടി നീട്ടരുതെന്നാവശ്യപ്പെട്ട് ദക്ഷിണകന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി…

Read More

യുവാവ് പിതാവിനെ പാറക്കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു

death murder

ബെംഗളൂരു: മണ്ഡ്യയില്‍ യുവാവ് പിതാവിനെ പാറക്കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു. സുന്ധഹള്ളി ഗ്രാമത്തിലെ കെ.എൻ. നഞ്ചപ്പയാണ് (65) കൊല്ലപ്പെട്ടത്. മകൻ മഹാദേവ (40) സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. കുടുംബസ്വത്ത് മകള്‍ക്കു മാത്രമായി നല്‍കാനുള്ള നഞ്ചപ്പയുടെ തീരുമാനത്തെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മണ്ഡ്യ റൂറല്‍ പോലീസ് പറഞ്ഞു. വാക്കുതർക്കം മൂത്ത് ആക്രമണത്തിന് മുതിർന്ന മകനില്‍ നിന്ന് രക്ഷപ്പെടാൻ നഞ്ചപ്പ പുറത്തേക്ക് ഓടിയിരുന്നു. പിന്തുടർന്ന മഹാദേവ റോഡരികില്‍ കിടന്ന പാറക്കല്ലുകൊണ്ട് തലക്കടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. തുടർച്ചയായുള്ള ഇടിയില്‍ തല ചതഞ്ഞു. ആക്രമണം തടയാൻ ശ്രമിച്ച നഞ്ചപ്പയുടെ ഭാര്യ…

Read More

മദ്യപിച്ച്‌ വാഹനം ഓടിച്ചെന്ന് ആരോപിച്ച് യുവാവിൽ നിന്ന് പണം തട്ടിയതായി പരാതി 

ബെംഗളൂരു: മദ്യപിച്ച്‌ വാഹനമോടിച്ചെന്ന കുറ്റം ചുമത്തി പോലീസുകാരൻ യുവാവില്‍ നിന്ന് ഓണ്‍ലൈനില്‍ പണം തട്ടിയതായി പരാതി. ജീവൻ ഭീമാനഗർ ട്രാഫിക് പോലീസ് യുവാവിനെ തടഞ്ഞുനിർത്തി ഗൂഗിള്‍ പേ വഴി പണം സ്വീകരിച്ചതായാണ് ആക്ഷേപം. കോശി വർഗീസ് എന്നയാളാണ് തന്‍റെ അനുഭവം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. രാത്രി 11ഓടെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്കു പോകുന്നതിനിടെ ഓള്‍ഡ് എയർപോർട്ട് റോഡിലെ മണിപാല്‍ ആശുപത്രിക്കു സമീപം പോലീസ് തടഞ്ഞുനിർത്തുകയും ഒരു പരിശോധനയും നടത്താതെ മദ്യപിച്ച്‌ വാഹനമോടിച്ചുവെന്നാരോപിച്ച്‌ 15,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഗൂഗിള്‍പേ വഴി 5000 രൂപ നല്‍കുകയായിരുന്നു.…

Read More

വിവാഹം നടക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന

ഗഗൻയാൻ ദൗത്യത്തിന്റെ തലപ്പത്തൊരു മലയാളി എന്ന വാർത്ത കെട്ടടങ്ങും മുൻപാണ് മലയാളികളുടെ അഭിമാനമായി മാറിയ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്ന നെന്മാറക്കാരൻ തന്റെ ഭർത്താവെന്ന് നടി ലെന കുമാർ അതേ ദിവസം വൈകുന്നേരത്തോടെ പ്രഖ്യാപിക്കുന്നത്. വലിയ പ്രഖ്യാപനം കഴിഞ്ഞ ശേഷമാകാം വ്യക്തിപരമായ ഈ സന്തോഷത്തിന്റെ വിവരം ഏവരെയും അറിയിക്കുക എന്ന് ലെന മനസ്സിൽ ഉറപ്പിച്ചിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം എന്ന് ലെന പറഞ്ഞുവെങ്കിലും, പ്രശാന്ത് ബാലകൃഷ്ണൻ നായർ ലെനയുടെ വീട്ടുകാരുടെ കണ്ടെത്തൽ അല്ലായിരുന്നു എന്ന വിവരമാണ് ഇപ്പോൾ താരം പുറത്തുവിടുന്നത്. പ്രോട്ടോകോൾ കൃത്യമായി പാലിക്കണം…

Read More

ലോറിയും ടെമ്പോയും കൂട്ടിയിടിച്ച് അപകടം; 4 തൊഴിലാളികൾ മരിച്ചു

ബെംഗളൂരു : ബീദറിൽ ടെമ്പോയും ലോറിയും കൂട്ടിയിടിച്ച് നാലു തൊഴിലാളികൾ മരിച്ചു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദ് സ്വദേശികളായ ദസ്തഗിർ ദാവൽസാബ് (36), രസിദ്ധ ഷെയ്ക് (41), വാലി (31), അമാം ഷെയ്ഖ് (51) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലരയോടെ ബൽക്കി താലൂക്കിലെ ലമാനിയിലായിരുന്നു അപകടം. ഹൈദരാബാദിൽനിന്ന് മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച ടെമ്പോ കരിമ്പുകയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബി.ഐ.എം.എസ്.) പ്രവേശിപ്പിച്ചു. ബീദർ എസ്.പി. ചന്നബസവ ലംഗോട്ടി അപകടസ്ഥലം സന്ദർശിച്ചു.

Read More

മംഗളൂരുവിൽ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ മംഗളൂരുവിനടുത്ത സൂറത്ത്കല്‍ ഹലേഗാഡിയില്‍ പാവഞ്ചെ പുഴയില്‍ നാല് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. സൂറത്ത്കല്‍ വിദ്യാദായിനി ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥികളായ വി. യശ്വിത് ചന്ദ്രകാന്ത്(16), എ. നിരൂപ്(16), കെ. അൻവിത്(16), സി.എ. രാഘവേന്ദ്ര(16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പ്രിപറേറ്ററി പരീക്ഷ എഴുതിയ നാലുപേരും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതുസംബന്ധിച്ച്‌ രക്ഷിതാക്കള്‍ സൂറത്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നാലുപേരും സൂറത്ത്കലില്‍ ബസിറങ്ങിയതായി സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി. മൊബൈല്‍ ഫോണ്‍ ടവർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണുകളും…

Read More

പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആരംഭിച്ചു

ബെംഗളൂരു : പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം വ്യാഴാഴ്ച വൈകീട്ട് വിധാൻസൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും. എട്ടു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തിൽ 50-ലധികം രാജ്യങ്ങളിൽനിന്നുള്ള 180 സിനിമകൾ ഉണ്ടാകും. കന്നഡ, ഇന്ത്യൻ, ഏഷ്യൻ, സമകാലീന ലോകസിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. സ്വിറ്റ്‌സർലൻഡ് സിനിമയായ ‘ബോഷർ ടിസിനോ’ ആണ് ഉദ്ഘാടനച്ചിത്രം. നാലു മലയാളസിനിമകൾ മത്സരത്തിനുണ്ടാകും. ടിനു പാപ്പച്ചൻ സംവിധാനംചെയ്ത ചാവേർ, ഗണേഷ് രാജ് സംവിധാനംചെയ്ത പൂക്കാലം, അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത, ഫാസിൽ റസാക്കിന്റെ തടവ് എന്നിവയാണ് മത്സരത്തിനുള്ള മലയാളം സിനിമകൾ. രാജാജിനഗർ…

Read More

കുരങ്ങുപനി: ഒരു യുവതി കൂടി മരിച്ചു; ഇതോടെ മരണം അഞ്ചായി; 27 പേർ ചികിത്സയി

ബെംഗളൂരു : കുരങ്ങുപനി ബാധിച്ച് ചിക്കമഗളൂരുവിൽ എസ്റ്റേറ്റ് തൊഴിലാളിയായ സ്ത്രീ മരിച്ചു. കൊപ്പ സ്വദേശിയായ 43-കാരിയാണ് മരിച്ചത്. പനിയും ശ്വാസതടസ്സവുമുണ്ടായതിനെത്തുടർന്നാണ് ചികിത്സ തേടിയത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ശിവമോഗയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇതോടെ രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് മരിച്ചവർ അഞ്ചായി. രണ്ടു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 25 പേർ ചികിത്സയിലുണ്ട്.

Read More
Click Here to Follow Us