എതിർപ്പ് ഉന്നയിച്ച് സംസ്ഥാനം: കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് അനിശ്ചിതത്വത്തിൽ

ബെംഗളൂരു : സംസ്ഥാനം എതിർപ്പുയർത്തിയതിനെത്തുടർന്ന് ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് അനിശ്ചിതത്വത്തിലായി.

നടപടി താത്കാലികമായി നിർത്തിവെക്കാനാണ് ദക്ഷിണ റെയിൽവേയോട് നിർദേശിച്ചിരിക്കുന്നത്.

കെ.എസ്.ആർ.ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ്(16511/16512) കോഴിക്കോട്ടേക്ക് നീട്ടാൻ അനുമതിനൽകി ജനുവരി 23-നാണ് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്.

അടിയന്തരമായി ഇതിനുള്ള നടപടിയെടുക്കാൻ ദക്ഷിണ റെയിൽവേയോടും ദക്ഷിണ-പശ്ചിമ റെയിൽവേയോടും നിർദേശിച്ചിരുന്നു.

ഇതിനിടെയാണ് തീവണ്ടി നീട്ടുന്നതിൽ മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ലോക്‌സഭാ മണ്ഡലം എം.പി. നളിൻകുമാർ കട്ടീൽ എതിർപ്പുയർത്തിയത്.

ഉത്തരവ് റദ്ദാക്കാനാവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് അദ്ദേഹം കത്തയച്ചു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

തീവണ്ടി നീട്ടരുതെന്നാവശ്യപ്പെട്ട് ദക്ഷിണകന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവുവും റെയിൽവേ മന്ത്രിക്ക് കത്തെഴുതി.

തീവണ്ടി കോഴിക്കോട്ടേക്ക് നീട്ടുന്നത് മംഗളൂരു മേഖലയിലെ യാത്രക്കാർക്ക് റിസർവേഷൻ ടിക്കറ്റ് ലഭിക്കാൻ പ്രയാസമുണ്ടാക്കുമെന്നും ഇപ്പോൾത്തന്നെ ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലാണെന്നുമാണ് ആരോപണം.

അതേസമയം, തീവണ്ടി കോഴിക്കോട്ടേക്ക് നീട്ടുന്നത് ഗുണകരമാണെന്നാണ് റെയിൽവേയുടെ നിലപാട്. യാത്രക്കാർ കൂടുന്നത് വരുമാനം വർധിപ്പിക്കും.

അതുകൊണ്ടാണ് ഇതിന് റെയിൽവേമന്ത്രാലയം അനുമതി നൽകിയത്. തീവണ്ടി നീട്ടുന്നതിന് വലിയ സാങ്കേതികപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ ഉത്തരവ് ഉടൻ നടപ്പാകുമെന്നായിരുന്നു പ്രതീക്ഷ.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് ആകെ ഒരു തീവണ്ടി മാത്രമാണുള്ളത്.

യശ്വന്ത്‌പുര-കണ്ണൂർ എക്സ്‍പ്രസാണിത്. തിരക്കേറിയ ഈ തീവണ്ടിയിൽ ടിക്കറ്റ് ലഭിക്കാൻ വലിയ പ്രയാസമാണ്.

അതുകൊണ്ട് യാത്രക്കാർ ഭൂരിപക്ഷവും ബസുകളെയാണ് ആശ്രയിക്കാറ്. കോഴിക്കോട്ടേക്ക് ഒരു തീവണ്ടികൂടി വേണമെന്നത് യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts