യുവാവ് പിതാവിനെ പാറക്കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു

death murder

ബെംഗളൂരു: മണ്ഡ്യയില്‍ യുവാവ് പിതാവിനെ പാറക്കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു.

സുന്ധഹള്ളി ഗ്രാമത്തിലെ കെ.എൻ. നഞ്ചപ്പയാണ് (65) കൊല്ലപ്പെട്ടത്.

മകൻ മഹാദേവ (40) സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.

കുടുംബസ്വത്ത് മകള്‍ക്കു മാത്രമായി നല്‍കാനുള്ള നഞ്ചപ്പയുടെ തീരുമാനത്തെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മണ്ഡ്യ റൂറല്‍ പോലീസ് പറഞ്ഞു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

വാക്കുതർക്കം മൂത്ത് ആക്രമണത്തിന് മുതിർന്ന മകനില്‍ നിന്ന് രക്ഷപ്പെടാൻ നഞ്ചപ്പ പുറത്തേക്ക് ഓടിയിരുന്നു.

പിന്തുടർന്ന മഹാദേവ റോഡരികില്‍ കിടന്ന പാറക്കല്ലുകൊണ്ട് തലക്കടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.

തുടർച്ചയായുള്ള ഇടിയില്‍ തല ചതഞ്ഞു.

ആക്രമണം തടയാൻ ശ്രമിച്ച നഞ്ചപ്പയുടെ ഭാര്യ മഹാദേവമ്മയെ (60) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts