അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു

ബെംഗളൂരു: മംഗളൂരു അത്താവരയിൽ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു. സഹൈൻ മുസാബ് (57) ആണ് മരിച്ചത്. നഗരത്തിലെ അത്താവരയിലെ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അപ്പാർട്ട്‌മെന്റിന് തീപിടിച്ചപ്പോൾ കുളിമുറിയിൽ ആയിരുന്ന യുവതി തീയുടെ പുകയിൽ കുളിമുറിക്കുള്ളിൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വീട്ടിനുള്ളിൽ മറ്റൊരാളെ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടുത്തത്തിൽ അപ്പാർട്ട്മെന്റിന് കേടുപാടുകൾ സംഭവിച്ചു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പാണ്ഡേശ്വർ അഗ്നിശമന സേനാംഗങ്ങൾ ഓപ്പറേഷൻ നടത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.  

Read More

ബൈക്കപകടത്തിൽ വിദ്യാർത്ഥിക്ക്‌ ദാരുണാന്ത്യം 

ബെംഗളൂരു: മംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലടിച്ച് മറിഞ്ഞ് വിദ്യാർഥി മരിച്ചു. ബെൽത്തങ്ങാടി ഉജേയിലാണ് അപകടം. കൽമഞ്ചയിലെ കെ. ദീക്ഷിത് (20) ആണ് അപകടത്തിൽ മരിച്ചത്. ഉജേയിലെ സ്വകാര്യ കോളേജിൽ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്ന ദീക്ഷിത് വീട്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച് കോളേജിലേക്ക് പോകുമ്പോഴാണ് അപകടം. സമീപത്തെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതൻ ഒരേ കുടുംബത്തിലെ 4 പേരെ കുത്തിക്കൊന്നു

ബംഗളൂരു: മംഗളൂരുവിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊന്നു. അജ്ഞാതനായ അക്രമി അമ്മയെയും മൂന്ന് മക്കളെയുമാണ് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിലെ മറ്റൊരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഹസീനയും മൂന്ന് മക്കളുമാണ് മരിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച അക്രമി കുടുംബത്തിലുള്ളവരെ ആക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു സ്ത്രീക്ക് പരിക്കേറ്റത്. ഹസീനയുടെ ഭർത്താവ് ഗൾഫിലാണ്. ഉടുപ്പി എസ്പി അരുൺ കുമാർ സംഭവസ്ഥലത്തെത്തി. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം…

Read More

കാമുകി കൂടെ ചെന്നില്ല; പിജി ഹോസ്റ്റലിന് കല്ലെറിഞ്ഞ് യുവാവ്

ബംഗളൂരു: മംഗളൂരുവിൽ കാമുകി കൂടെ ചെന്നില്ലെന്ന് പറഞ്ഞ് യുവാവ് പിജി ഹോസ്റ്റൽ കെട്ടിടത്തിന് നേരെ കല്ലെറിഞ്ഞു. വ്യാഴാഴ്ച രാത്രി നഗരത്തിലെ ആഗ്നസ് കോളേജിന് സമീപമാണ് സംഭവം. സുല്യ സ്വദേശി വിവേക് ​​(18) ആണ് അക്രമി. മംഗലാപുരത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. നഗരത്തിലെ ആഗ്നസിന് സമീപം വിദ്യാർത്ഥിനികൾക്കുള്ള പിജിയിൽ ജോലി ചെയ്യുന്ന യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അവളെ വിളിച്ച് നടക്കാൻ വരാൻ പറഞ്ഞു. എന്നാൽ യുവാവിന്റെ ക്ഷണം യുവതി നിരസിച്ചു. ജോലിയുണ്ടെന്ന് പറഞ്ഞ് പലതവണ വിളിച്ചിട്ടും വിസമ്മതിച്ചതിനെ തുടർന്ന് പ്രകോപിതനായ…

Read More

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: ചിക്കമംഗളൂരുവിൽ സ്വകാര്യ ബസ് ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാപ്പിത്തോട്ടത്തിലെ കുഴിയിലേക്ക് മറിഞ്ഞ് ബസിലുണ്ടായിരുന്ന ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുദിഗെരെ താലൂക്കിലെ ഗോനിബിഡു പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. ബംഗളുരുവിൽ നിന്ന് ഹൊറനാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ചീക്കനഹള്ളി-കസ്കെബൈലിന് ഇടയിൽ ബേലൂർ മുടിഗെരെ റോഡിന് നടുവിൽ വെച്ച് ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാപ്പിത്തോട്ടത്തിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. 100 അടിയോളം താഴ്ചയിലേക്കാണ് വീണത്. ഈ അവസരത്തിൽ ബസിന്റെ ചില്ലിലൂടെ പുറത്തേക്ക് വീണ സുരേഖ…

Read More

സുഹൃത്തുക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു,മറ്റൊരാൾ ഗുരുതരാവസ്ഥയിൽ 

ബെംഗളൂരു: സുഹൃത്തുക്കൾ ആത്മഹത്യക്ക് ശ്രമിച്ചു. ബട്കല താലൂക്കിലെ കൈകിനി ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഒരു യുവാവ് മരിക്കുകയും മറ്റൊരാൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. താലൂക്കിലെ കൈകിനി മഠത്തഹിത് സ്വദേശി ഗിരീശ മാരുതി മൊഗേരയാണ് മരിച്ചത്. കൈകിനി മഠം സ്വദേശിയും നിലവിൽ ബസ്തികിയിൽ താമസക്കാരനുമായ ലോകരാജ നാഗരാജ മൊഗേരയെ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈകിനി ഗ്രാമപഞ്ചായത്തിന് സമീപമാണ് ഇരുവരും ഒരുമിച്ച് വിഷം കഴിച്ചത്. ആത്മഹത്യ ശ്രമത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്.  മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ലോക്‌രാജ് സംസാരിക്കാവുന്ന അവസ്ഥയിലല്ലാത്തതിനാൽ സുഖം പ്രാപിച്ച ശേഷമേ യഥാർത്ഥ…

Read More

ബസിൽ പെൺകുട്ടിക്ക്‌ നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിൽ

ബെംഗളുരു: നഗരത്തില്‍ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരൻ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ മംഗളൂരു സ്വദേശി കെ.ഉദയയെ(40) പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരൻ ഉപദ്രവിക്കുന്നുവെന്ന് കുട്ടി മറ്റു യാത്രക്കാരോട് പറയുകയായിരുന്നു. യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ബസ് പുത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഉദയയെ കസ്റ്റഡിലെടുത്ത പുത്തൂര്‍ വനിത പോലീസ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Read More

പ്രവീൺ നെട്ടാറു കൊല; ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നവർക്ക് പരിതോഷികം 

ബംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറു കൊല്ലപ്പെട്ട കേസിൽ ഇനിയും പിടികൂടാൻ ഉള്ള മൂന്ന് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ വീതം പരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചു. ബെൽത്തങ്ങാടി പൊയ്യ ഗുഡ്ഡെ സ്വദേശി നൗഷാദ്, കുടക് സോമവാർപേട്ടിൽ നിന്നുള്ള കലക്കണ്ടൂർ അബ്ദുൾ റഹ്മാൻ, അബ്ദുൾ നസീർ ഒളിവിൽ ഉള്ളത്. ഇവർക്കായി തമിഴ്നാട്ടിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുകയാണ്.

Read More

ചെന്നൈ-മംഗളൂരു എക്സ് പ്രസ്സിൽ പുക ; പരിഭ്രാന്തരായി യാത്രക്കാർ 

  ചെന്നൈ: ചെന്നൈ-മംഗളൂരു എക്സ് പ്രസ്സിൽ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ചങ്ങല വലിച്ച് ട്രയിൻ നിർത്തിയ യാത്രക്കാർ പുറത്തേക്ക് ചാടിയതോടെ നിരവധി പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. മംഗളൂരു -ചെന്നൈ എക്‌സ്പ്രസ് തിരുർ സ്റ്റേഷൻ വിട്ടതോടെയാണ് ജനറൽ കംപാർട്ട്മെൻറ് ബോഗിയില്‍ പുക ഉയര്‍ന്നത്. ട്രെയിന്‍ എന്‍ജിനില്‍ നിന്ന് മൂന്നാമത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ബോഗിയിലാണ് പുക ഉയര്‍ന്നത്. ഉടന്‍ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ട്രെയിന്‍ മുത്തൂർ റെയിൽവേ മേൽപാലത്തിന് ചുവട്ടിൽ നിന്നതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന്…

Read More

നട്ട്സിനൊപ്പം കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി 

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്. 67.56 ലക്ഷം രൂപ വിലമതിക്കുന്ന 1133 ഗ്രാം സ്വര്‍ണമാണ് മൂന്ന് വ്യത്യസ്ത പരിശോധനകളിലൂടെ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ആദ്യ പരിശോധനയില്‍ ബദാം, പിസ്ത തുടങ്ങിയ നട്‌സുകളുടെ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ തകിടുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം ലഭിച്ചത്. പിന്നീട് നടന്ന പരിശോധനകളില്‍ നിന്നും ജാക്കറ്റുകളിലും മറ്റു വസ്ത്രങ്ങളിലും ഒളിപ്പിച്ച പൊടിച്ച രൂപത്തിലുള്ള സ്വര്‍ണവും പിടികൂടി. സംഭവത്തില്‍ രണ്ട് ഇന്ത്യൻ വംശജരേയും ഒരു മലേഷ്യൻ വംശജനെയും അറസ്റ്റ് ചെയ്തതായി പോലീസ്…

Read More
Click Here to Follow Us