കേരളത്തിലേക്കുള്ള ബസ് അപകടത്തിൽപെട്ടു; ഒരു മരണം നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം.

മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇവരുടെ ആരോഗ്യനില സംബന്ധിച്ച്‌ കൂടുതൽ വിവരമൊന്നും നിലവിൽ ലഭ്യമായിട്ടില്ല.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം

കാസ‍ര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്.

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പോലീസും ചേ‍ര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗത തടസം നേരിട്ടു.

ബസിലുണ്ടായിരുന്ന എല്ലാവരെയും ഇവിടെ നിന്ന് മാറ്റിയ ശേഷം ഫയര്‍ഫോഴ്‌സ് എത്തിച്ച ക്രെയിൻ ഉപയോഗിച്ച്‌ ബസ് റോഡരികിലേക്ക് മാറ്റിയിട്ടു.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts