ബെംഗളുരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ ചന്നപട്ടണയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബെംഗളുരു സ്വദേശികളായ രേണുക,മഞ്ജുളമ്മ, സുധീർ എന്നിവരാണ് മരിച്ചത്. മൈസൂരുവിൽ നിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് എതിർ ദിശയിൽ നിന്നുള്ള മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.
Read MoreTag: accident
ഹാസനിൽ കാർ മറിഞ്ഞ് 2മരണം; രണ്ട് പേർക്ക് പരിക്കേറ്റു
ബെംഗളൂരു : ഹാസനിലെ ചന്നരായപട്ടണയിൽ ദേശീയപാതയിൽ കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരു അഞ്ചെപാളയ സ്വദേശികളായ ധീരജ് (18), ജഗദീഷ് (49) ആണ് മരിച്ചത്. നളിനാക്ഷി, ദുഷ്യന്ത് എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കാറിന്റെ ചക്രം പൊട്ടിയതാണ് അപകടകാരണം.
Read Moreനഗരത്തിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു
ബെംഗളൂരു : നഗരത്തിൽ മലയാളി ബാങ്കുദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. കഗ്ഗദാസപുരയിലെ റോഡിൽ കഴിഞ്ഞ ദിവസം രാവിലെ 9.15-നാണ് അപകടം. തൃശ്ശൂർ മായന്നൂർ മണിയൻകോട്ട് സുരേഷ് കുമാർ(45) ആണ് മരിച്ചത്. ബെംഗളൂരു എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജരാണ്. സംഭവത്തിനുശേഷം നിർത്താതെപോയ കാർ സമീപത്തെ വർക്‌ഷോപ്പിൽ കണ്ടെത്തി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കഗ്ഗദാസപുര അബ്ബയ്യ റെഡ്ഡി ലേഔട്ടിൽ നിവേദിത നിവാസിൽ കുടുംബസമേതം താമസിച്ചുവരികായിരുന്നു സുരേഷ് കുമാർ. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കയറാനൊരുങ്ങുമ്പോഴായിരുന്നു അപകടം. ഹെൽമെറ്റ് തലയിൽ വെക്കാൻ തുടങ്ങുമ്പോഴേക്കും പുറകിൽ നിന്ന് നിയന്ത്രണം വിട്ടുവന്ന…
Read Moreബൈക്കിൽ കാറും ലോറിയും ഇടിച്ച് അപകടം; ദമ്പതികൾ മരിച്ചു, കുഞ്ഞിന് പരിക്ക്
ബെംഗളൂരു : ചിക്കമംഗലൂരു പോലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിളിൽ കാറും ടിപ്പർ ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. ശിവമൊഗ്ഗ സ്വദേശികളായ കെ.എ. സെയ്ദ് ആസിഫ് (38), ഭാര്യ മജീന (33) ആണ് മരിച്ചത്. ഇവരുടെ 14 മാസം പ്രായമുള്ള കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവമൊഗ്ഗയിൽ നിന്ന് ചിക്കമംഗളൂരുവിലേക്ക് വരുകയായിരുന്നു ദമ്പതികൾ.
Read Moreസ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ബെംഗളൂരു: നന്ദികൂര്‍-മൂഡരങ്ങാടി ജങ്ഷനില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. യൂട്യൂബ് ബ്ലോഗറും കാര്‍ക്കള അജേക്കര്‍ സ്വദേശിയുമായ അശ്വിത് ഷെട്ടി അജേക്കര്‍ (34) ആണ് കൊല്ലപ്പെട്ടത്. മംഗളൂരുവിലേക്ക് വരുകയായിരുന്ന അശ്വിത് സഞ്ചരിച്ച ബൈക്കില്‍ കാര്‍ക്കളയിലേക്കു പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പടുബിദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreആർടിസി ബസും ലോറിയും കൂട്ടിയിച്ച് അപകടം; 4 മരണം
ബെംഗളൂരു: സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിത്രദുർഗ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. റായ്ച്ചൂരിൽ നിന്ന് യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് വരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപെട്ടത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. മരണപ്പെട്ടവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ പോലീസ് നടത്തി. ഇടിയുടെ ആഘാതത്തിൽ…
Read Moreബെംഗളൂരു-ചെന്നൈ ഹൈവേയിലെ അപകടം :7 സ്ത്രീകൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു : ബെംഗളൂരു-ചെന്നൈ ഹൈവേയിൽ (എൻ.എച്ച്. 44) വാനിനു പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. എം. മീന (50), ഡി. ദേവയാനി (32), പി. സെയ്തു (55), എസ്. ദേവിക (50), വി. സാവിത്രി (42), കെ. കലാവതി (50), ആർ. ഗീത (34) ആണ് മരിച്ചത്. നിർത്തിയിരുന്ന ടൂറിസ്റ്റ് വാനിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. തിരുപ്പത്തൂർ ജില്ലയിലെ നട്രംപള്ളിക്ക് സമീപം സന്ദയ്പള്ളി ഗ്രാമത്തിൽ പുലർച്ചെ 2.40ഓടെയാണ് അപകടം. വാനിന്റെയും ലോറിയുടെയും ഡ്രൈവർമാർ 10 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേർ…
Read Moreഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അപകടത്തിപ്പെട്ടു
തിരുവനന്തപുരം: വര്‍ക്കലയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അപകടത്തിപ്പെട്ടു. നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് അപകടമുണ്ടായത്. സമീപത്ത് സൈന്‍ ബോര്‍ഡുകളും ലൈറ്റുകളും ഇല്ലാത്തതും അപകടത്തിന് കാരണമായി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കഴക്കൂട്ടം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Read Moreമംഗളുരുവിൽ കെഎസ്ആർടിസി യും കാറും കൂട്ടിയിടിച്ച് അപകടം
ബെംഗളുരു: മംഗളൂരു ജെപ്പിന മൊഗറില്‍ കെഎസ്‌ആര്‍ടിസിയും മിനിലോറിയും കാറും കൂട്ടിയിടിച്ചു. പെട്ടെന്ന് ബ്രേക്ക് ചെയ്ത മിനിലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന കെഎസ്‌ആര്‍ടിസി കാറിലേക്ക് ഇടിച്ച് കയറി. അപകടത്തില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കാറില്‍ ഉണ്ടായിരുന്നു തലപ്പാടി എംസിഎഫ് ജീവനക്കാരനും മംഗളൂരു സ്വദേശിയുമായി ദിനേശനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തലപ്പാടിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു മിനിലോറി. സംഭവത്തില്‍ മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.
Read Moreഷൂട്ടിങിനിടെ നടൻ ടോവിനോയ്ക്ക് പരിക്ക്
നടികർ തിലകത്തിന്റെ ചിത്രീകരണത്തിനിടയിൽ ടോവിനോ തോമസിന്റെ കാലിന് പരിക്കേറ്റു. പെരുമ്പാവൂരിനടുത്ത് ചിത്രീകരണം നടക്കുന്നതിനിടയിലാണ് നടന് പരിക്ക് പറ്റിയത്. ഷൂട്ടിങ് സെറ്റിലെ അക്വേറിയം പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്ന് ടൊവിനോ ഉയർന്ന് ചാടിയതുകൊണ്ട് മുഖത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാലിൽ രണ്ടുമൂന്നിടത്ത് ആഴത്തിലുള്ള മുറിവുകൾ പറ്റി. ഉടൻതന്നെ അടുത്തുള്ള രാജഗിരി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും ഡോക്ടർമാർ രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
Read More