ബെംഗളൂരു: ആലപ്പുഴ വീയപുരം മലപാടം കാവുംകൽ വീട്ടിൽ കെ.സി. മത്തായി (79) ബംഗളൂരുവിൽ നിര്യാതനായി. ഐ.ടി.ഐ ലിമിറ്റഡ് ബാംഗ്ലൂർ കോംപ്ലക്സ് റിട്ട. ഉദ്യോഗസ്ഥനാണ്. ബംഗളൂരു ഉദയനഗർ കുവെമ്പുറോഡിൽ ഡ്രീംസ് കോട്ടേജിലായിരുന്നു സ്ഥിരതാമസം. ഭാര്യ: മോളി മത്തായി. മക്കൾ: ഡ്രീമി, നവീൻ. മരുമകൾ: മെറിൻ.
Read MoreTag: malayali
നഗരത്തിലെ സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തു; മറുപടി മോശമായപ്പോൾ കേസ് കൊടുത്ത് മലയാളി യുവാവ്
ബെംഗളൂരു: മകനെച്ചേർത്ത സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തപ്പോൾ മലയാളിയായ സിജോയ്ക്ക് ലഭിച്ച മറുപടി ‘ഇവിടെ ഇങ്ങനെയൊക്കെയാ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോ’ എന്നാണ്. അതുകേട്ട് പിന്മാറാൻ സിജോ തയ്യാറായില്ല. കേസ് കൊടുത്തു, ഒന്നല്ല ഒമ്പതെണ്ണം. കർണാടക ഹൈക്കോടതിയിൽ കേസ് വാദിക്കുന്നത് സോഫ്റ്റ്‌വേർ എൻജിനിയറായ സിജോ സ്വന്തമായാണ്. ഒരു കേസിൽ അനുകൂലവിധി വന്നുകഴിഞ്ഞു. മറ്റൊരു കേസിൽ ശനിയാഴ്ച വിധി പ്രതീക്ഷിക്കുന്നു. സ്വകാര്യ സ്കൂളുകളുടെ അനധികൃത ഫീസിനെതിരേയുള്ള ഒറ്റയാൾ പോരാട്ടം തുടരുകയാണ് കണ്ണൂർ തേർത്തല്ലി സ്വദേശി സിജോ സെബാസ്റ്റ്യൻ. 2013-ലാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ മകനെ യു.കെ.ജി.യിൽ…
Read Moreസിൽക്ക് ബോർഡിന് സമീപം ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: സിൽക്ക് ബോർഡ് മേൽപാലത്തിൽ ബൈക്ക് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി യുവാവിന് ദാരുണാന്ത്യം. കാസർക്കോട് തെരുവത്ത് ഷംസ് വീട്ടിൽ മജാസ് ആണ് മരിച്ചത്. 34 വയസായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു അപകടം. മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും മജാസ് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം. ബൊമ്മനഹള്ളിയിൽ ആയിരുന്നു താമസം. ഭാര്യ മുംതാസ്.
Read Moreഅനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു
ബംഗളൂരു: കർണ്ണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ നഗർ ലഗെരെയിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. ഉച്ച ഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിനു കെ എം സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻ കുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ,…
Read Moreമലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ
ബെംഗളൂരു: കണ്ണൂർ ചൊക്ലി സ്വദേശിയെ ബെംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കടുക്ക ബസാർ റഹീസ്-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനെ (19) മുരുകുണ്ട പാളയത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. മയ്യിത്ത് ശിഹാബ് തങ്ങൾ സെന്ററിലെത്തിച്ച് മരണാനന്തരകർമങ്ങൾ ചെയ്ത ശേഷം സ്വദേശമായ ചൊക്ലിയിൽ കൊണ്ടുവന്ന് കണ്ണോത്തുപള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: റഹിയാൻ മുഹമ്മദ്, ഫാത്തിമ സുഹറ.
Read Moreസുവിശേഷമഹായോഗം സംഘടിപ്പിക്കുന്നു
ബെംഗളുരു: സുവിശേഷമഹായോഗം സംഘടിപ്പിക്കുന്നു. നവംബർ 18 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 9.00 വരെ ജ്യോതി സ്കൂളിന് സമീപം ഇൻഡ്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ക്രിസ്റ്റ്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ ബെംഗളൂരു ബൈബിൾ കൺവെൻഷനില്‍ യു.ടി ജോർജ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, KSEB), ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിലെ മറ്റു സുവിശേഷകരും ചടങ്ങിൽ പ്രസംഗിക്കും. സ്ഥാപക പ്രസിഡൻ്റ് പ്രൊഫ. എം.വൈ. യോഹന്നാൻ മുമ്പ് ചെയ്ത സുവിശേഷപ്രസംഗവും ഉണ്ടായിരിക്കും.
Read Moreകൊറിയർ സർവീസ് വഴി ലഹരി കടത്ത് യുവാവ് അറസ്റ്റിൽ
ബെംഗളുരു: കൊറിയര്‍ സര്‍വീസ് വഴി ലഹരിമരുന്ന് കടത്തിയതിന് ‘അമല്‍ പപ്പടവട’ എന്ന അമല്‍ വീണ്ടും അറസ്റ്റില്‍. ടൗണ്‍ സൗത്ത് പോലീസും കൊച്ചി സിറ്റി സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലില്‍ നിന്ന് 14.75 ഗ്രാം ലഹരി കഞ്ചാവും സിഗരറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പേപ്പറും കണ്ടെടുത്തു. കൊറിയര്‍ സര്‍വീസ് വഴി ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് 39 കാരനായ അമല്‍. ബെംഗളൂരുവില്‍ നിന്ന് അമിതമായ അളവില്‍ ലഹരിമരുന്ന് കൊറിയര്‍ സര്‍വീസ് വഴി എത്തിച്ച ശേഷം കവറുകളിലാക്കി ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും…
Read Moreമടപ്പള്ളി ഗവൺമെന്റ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: മടപ്പള്ളി ഗവൺമെന്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബെംഗളുരുവിലെ കൂട്ടായ്മയായ മെക്കോബ് McAB പൂവിളി എന്ന പേരിൽ ഓണാഘോഷ പരിപാടി നടത്തി. നവംബർ അഞ്ചാം തീയതി ഞായറാഴ്ച ഇന്ദിരാനഗർ ECA ഡോ ജെ അലക്സാണ്ടർ മെമ്മോറിയൽ ഹാളിൽ വച്ചായിരുന്നു പരിപാടി. ഓണസദ്യ, വിവിധ കലാപരിപാടികൾ, കവിത പാരായണം, വിനോദ മത്സരങ്ങൾ, കരോക്കെ ഓർക്കെസ്‌ട്രാ എന്നിവ ഉണ്ടായിരുന്നു. പ്രസിഡണ്ട് അഡ്വ പ്രമോദ് വരപ്രത അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ഷിനോദ് പി യു സ്വാഗതവും ഖജാൻജി സദാനന്ദൻ വി നന്ദിയും പറഞ്ഞു. ഗോപിനാഥ് എപിസി, സുനിത ഉണ്ണികൃഷ്ണൻ,…
Read Moreബെംഗളുരുവിൽ നിര്യാതനായി
ബെംഗളുരു: ഇടുക്കി സ്വദേശി കുര്യാക്കോസ് ജോർജ് (ബിനോയ്-48 ), ബെംഗളുരു കൊത്തന്നൂർ അനക്കല്പുരയിൽ നിര്യാതനായി. ഇടുക്കി, കഞ്ഞിക്കുഴി, വയലാനാട്ട് കുടുംബാംഗമാണ്. ഭാര്യ പ്രിയ കുര്യാക്കോസ്, മക്കൾ ജോർജ് കുര്യാക്കോസ്, ജോസഫ് കുര്യാക്കോസ്. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 1.30ന്, മരിയനഹള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ പ്രർത്ഥനക്ക് ശേഷം എം. എസ്. പാളയം സെമിത്തേരിയിൽ.
Read Moreബൈക്ക് അപകടത്തിൽ മലയാളി യുവാക്കൾ മരിച്ചു
ബെംഗളുരു: നഗരത്തിൽ ഉണ്ടായ ബൈക്ക് അപകടങ്ങളിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. ലോറി ബൈക്കിൽ ഇടിച്ചാണ് ആമ്പല്ലൂർ സ്വദേശി ഹിരൺ ആണ് മരിച്ച ഒരാൾ. ആമ്പല്ലൂർ നിരപ്പത്ത് സോമന്റെയും സീനയുടെയും മകനായ ഹിരൺ ഐടി കമ്പനി ജീവനക്കാരൻ ആണ്. നഗരത്തിലെ തന്നെ മറ്റൊരു അപകടത്തിൽ നഴ്സിംഗ് വിദ്യാർത്ഥിയും മരിച്ചു. ചേലാട് കരിങ്ങഴമനയാനിപ്പുറത്ത് സിബി ചാക്കോ- ഷൈല ദമ്പതികളുടെ മകൻ ആന്റൺ ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
Read More