ബെംഗളൂരു: ഹൊസൂരിനടുത്ത് ധർമപുരിയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം- സുലൈഖ താവലങ്ങല്‍ ദമ്പതികളുടെ മകൻ, എം. ബിൻഷാദ് (25), നഴ്സിങ് കോളജ് വിദ്യാർഥി തിരൂർ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസി കബീർ- ഹസ്നത്ത് ദമ്പതികളുടെ മകൻ നംഷി (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരു- സേലം ദേശീയപാതയില്‍ ധർമപുരി പാലക്കോടിനടുത്തുവെച്ച് നിർത്തിയിട്ട ബൈക്കില്‍ നിയന്ത്രണംവിട്ട കാറിടിച്ചാണ് അപകടം. രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിൽ നിന്ന് കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിൻഷാദും നംഷിയും. ചായകുടിക്കാൻ റോഡരികില്‍…
Read MoreTag: malayali
മൈസൂരുവിൽ ബൈക്ക് അപകടം മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മൈസൂരു നഞ്ചന്‍കോടില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. എടവണ്ണ പത്തപ്പിരിയം എടപ്പലത്ത്കുണ്ട് ചെമ്മിണിക്കരയിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ ജ്യോതിസ് വീട്ടില്‍ കെ.ആര്‍. ജ്യോതിപ്രകാശ് മഞ്ചേരി മെഡിക്കല്‍ കോളജിലെ റിട്ട.നഴ്സിംഗ് സൂപ്രണ്ട് സി. പ്രജിത ദമ്പതിമാരുടെ മകന്‍ ശരത് പ്രകാശ് (22) ആണ് മരിച്ചത്. മൈസൂരുവില്‍ അവസാന വര്‍ഷ ബിഎസ്‌സി നഴ്സിംഗ് വിദ്യാര്‍ഥിയായ ശരത് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നഞ്ചന്‍കോട് വച്ച് ബൈക്കപകടത്തില്‍ മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പട്ടാമ്പി സ്വദേശിയായ സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സഹോദരന്‍: ശ്യാം പ്രകാശ് (അയര്‍ലന്‍ഡ്).
Read Moreബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ബെംഗളൂരു : ബൈക്കപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. നെലമംഗലയിൽ ആണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. സപ്തഗിരി കോളേജിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയും ചങ്ങനാശ്ശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകനുമായ ആൽബി ജോസഫാണ് (20)മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബെംഗളൂരു -തുമകൂരു ഹൈവേയിലായിരുന്നു അപകടം.
Read Moreബെംഗളൂരുവിലേക്കുള്ള ബസിൽ കാർ ഇടിച്ച് കയറി അപകടം; അമ്മയും മക്കളും മരിച്ചു
ബെംഗളൂരു: കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുള്ള എന്നിവരാണ് മരിച്ചത്. മൂവരും കാർ യാത്രികരാണ്. തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആർടിസി സ്‌കാനിയ ബസിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ രണ്ടുപേർ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉമ്മർ, അമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഉമ്മറിൻ്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ബസ് ബെംഗളൂരുവിലേക്കും കാർ കോഴിക്കോട് ഭാഗത്തേക്കും പോകുകയായിരുന്നു. രാവിലെ ആറരയോടെയാണ്…
Read Moreമലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ
ബെംഗളൂരു : മലയാളി യുവാവിനെ ബെംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി കൊടനാട് സ്വദേശി സുനു(32)വാണ് മരിച്ചത്. ഗർവേഭാവി പാളയത്തായിരുന്നു താമസം. ബെംഗളൂരുവിൽ കണ്ണടനിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇയാൾ. ഭാര്യയ്ക്കും രണ്ടുവയസ്സുള്ള കുട്ടിക്കുമൊപ്പമായിരുന്നു താമസം. മൃതദേഹം സെയ്ന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ബന്ദേപാളയ പോലീസ് കേസെടുത്തു.
Read Moreപഴം, പച്ചക്കറി ലോറി ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ലോറി ഡിവൈഡറില്‍ ഇടിച്ച് ഇരിക്കൂർ സ്വദേശിയായ യുവാവ് മരിച്ചു. ലോറി ഡ്രൈവർ ഇരിക്കൂർ പൈസായിയിലെ മങ്ങാടൻപുതിയപുരയില്‍ മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. പച്ചക്കറിയും പഴവർഗങ്ങളും കയറ്റി നാട്ടിലേക്ക് മടങ്ങവെ ഇന്നലെ പുലർച്ചെ ബെംഗളൂരു- മൈസൂരു റോഡില്‍ കെങ്കേരിക്ക് സമീപമായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ദിൻ, ഷംനാസ്, ഷംന, ഷംസ എന്നിവരെ പരിക്കുകളോടെ കെങ്കേരി ബിജിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരെ സമീപത്തെ രാംനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് റാഷിദിന്‍റെ ജീവൻ രക്ഷിക്കാനായില്ല. രാംനഗർ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം…
Read Moreബൈക്ക് അപകടം; ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവിനും യുവതിക്കും ദാരുണാന്ത്യം
ബെംഗളൂരു: ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതു പറമ്പില്‍ മണിയപ്പന്‍റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കല്‍ സേവ്യറുടെ മകള്‍ ഹണി (24) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ ബ്യൂട്ടിഷനായ മനുവും അധ്യാപികയായ ഹണിയും ബൈക്കില്‍ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ സേലം എത്തുന്നതിന് 50 കി.മീ മുൻപ് ചീത്തോട് വച്ച് രാവിലെ അഞ്ചോടെ അപകടത്തില്‍പ്പെടുകയായിരുന്നു. മീഡിയനില്‍ ഇടിച്ച് ബൈക്ക് മറിയുകയും റോഡില്‍ വീണ ഇരുവരുടെയും ദേഹത്ത് കൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ…
Read Moreഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിപ്പ്; മലയാളി സംഘം ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: ഓണ്‍ലൈൻ ട്രേഡിങിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത മലയാളി സംഘം പിടിയിൽ. കേരളാ പോലീസ് ബെംഗളൂരുവില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഒണ്‍ലൈൻ ട്രേഡിങ് വഴി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ കവർന്ന തിരുവനന്തപുരം സ്വദേശികളായ, പൂജപ്പുര ബദാനിയ വീട്ടില്‍ ജിബിൻ(28), കഴക്കൂട്ടം ഷീല ഭവനില്‍ അനന്തു(29), പാലക്കാട് ആനക്കര സ്വദേശി കൊണ്ടുകാട്ടില്‍ വീട്ടില്‍ രാഹുല്‍(29), കുറ്റ്യാടി കിഴക്കയില്‍ വീട്ടില്‍ അഭിനവ്(24) എന്നിവരെയാണ് ബത്തേരി പോലീസ് ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്ന് പിടികൂടിയത്. ഇവർ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയതായാണ് വിവരം. ഇവരില്‍ നിന്ന്…
Read Moreഷാജഹാൻ വധക്കേസ് പ്രതി ബെംഗളൂരുവിൽ മരിച്ച നിലയിൽ
ബെംഗളൂരു :ഷാജഹാൻ വധക്കേസ് പ്രതിയെ ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊട്ടേക്കാട് വടക്കേത്തറ ‘നയന’യില്‍ നവീനിനെയാണ് (41) കഴിഞ്ഞ ദിവസം മഡിവാളയിലുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. സി.പി.എം. പ്രവര്‍ത്തകനായിരുന്ന കൊട്ടേക്കാട് കുന്നങ്കാട് ഷാജഹാനെ വധിച്ച കേസിലെ ഒന്നാം പ്രതിയാണ് നവീൻ. മൃതദേഹം ബെംഗളൂരുവില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചതായി മഡിവാള പോലീസ് പറഞ്ഞു. 2022 ഓഗസ്റ്റ് 14-നാണ് സി.പി.എം. മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കൊട്ടേക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ…
Read Moreനിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥികൾക്ക് മൈസൂരുവിൽ ദാരുണാന്ത്യം
ബെംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി മൈസുരുവില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി അശ്വിന്‍ പി.നായര്‍, മൈസുരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയായ ജീവന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാർത്ഥികളാണ്. കണ്ണൂരേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസൂരു കുവെമ്പു നഗറില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ടോം – മിനി ദമ്പതികളുടെ മകനാണ്…
Read More