കുടകിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു 

ബെംഗളൂരു: കുടകിലെ നാപോക്ലുവിന് സമീപം ചേലവറ വെള്ളച്ചാട്ടത്തിൽ മലയാളി യുവാവ് മുങ്ങി മരിച്ചു.

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് അഷ്‌റഫിൻ്റെ മകൻ റഷീദ് (25) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ചെലവർ വെള്ളച്ചാട്ടം കാണാൻ കണ്ണൂർ സ്വദേശികളായ റഷീദും മുഹമ്മദ് ഷാലിയും രണ്ട് യുവതികളും എത്തിയിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഏജൻസികളിൽ യുവതികളും മട്ടന്നൂരിലെ യുവാക്കളും ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

ഉച്ചവെയിലിൽ വെള്ളച്ചാട്ടത്തിന് താഴെയുള്ള കുഴിയിൽ കുളിക്കാൻ ശ്രമിച്ച റഷീദ് ചുഴിയിൽപ്പെട്ട് മുങ്ങിമരിക്കുകയാണ് ഉണ്ടായത്.

വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടർന്ന് മടിക്കേരി അഗ്നിശമനസേനാംഗങ്ങളായ മുഹമ്മദ്, നഞ്ചപ്പ, ഷാഹിദ് എന്നിവർ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വീരാജ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

നാപോക്ലു പോലീസ് സ്‌റ്റേഷൻ ക്രൈംബ്രാഞ്ച് പിഎസ്ഐ ശ്രീധർ, ലേഖകൻ പ്രദീപ്, ജീവനക്കാരൻ ശരത് എന്നിവർ സ്ഥലത്തെത്തി കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts