കോൺഗ്രസ്- ജെഡി എസ് ലിംഗായത്ത് എംഎൽഎമാർ രാജിവക്കും?

ബെംഗളൂരു : വോട്ടെണ്ണൽ കഴിഞ്ഞതോടെ കർണാടകത്തിൽ ഉരിത്തിരിഞ്ഞ നാടകങ്ങൾക്ക് വീണ്ടും ഒരു ക്ലൈമാക്സ് വരുന്നതായാണ് ഏറ്റവും പുതിയ വാർത്ത.ലിംഗായത്ത് വിഭാഗത്തിൽ പെട്ട ജെഡിഎസ് – കോൺഗ്രസ് അംഗങ്ങൾ അതേ വിഭാഗത്തിൽ പെട്ട യെദിയൂരപ്പക്ക് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് രാജിവക്കും എന്നാണ് ബെംഗളുരുവിൽ നിന്നുള്ള വാർത്ത.

എന്നാൽ ഇങ്ങനെ ഒരു രാഷ്ട്രീയ നീക്കത്തിനുള്ള സാദ്ധ്യത വളരെ കുറവാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.തങ്ങൾ ഉപയോഗിച്ച ഗോവ – മണിപ്പൂർ ആയുധം തിരിച്ച് പ്രയോഗിക്കപ്പെട്ടപ്പോൾ ഉള്ള നിരാശ മറക്കാൻ ചില കേന്ദ്രങ്ങൾ പടച്ചു വിടുന്നതാണ് ഇത്തരം വാർത്തകൾ എന്നാണ് മനസ്സിലാക്കേണ്ടത്. കാരണങ്ങൾ താഴെ..

1) ജെഡിഎസിലെയോ കോൺഗ്രസിലേയോ എതാനും ചില എംഎൽഎ മാരെ പിളർത്തിയെടുത്തതു കൊണ്ട് ബി ജെ പി ക്ക് കർണാടക ഭരിക്കാൻ കഴിയില്ല, അവർ തെരഞ്ഞെടുപ്പിൽ പ്രതിനിധീകരിച്ച പാർട്ടിയിൽ നിന്ന് മാറുന്നതോടെ, കൂറുമാറ്റ നിരോധന നിയമപ്രകാരം അവർ അയോഗ്യരാകും.

2) മുൻപ് പരീക്ഷിച്ച് വിജയിച്ച “ഓപ്പറേഷൻ താമര “യാണ് അടുത്ത വഴി, എം എൽ എ മാരെ രാജിവപ്പിച്ച് ഭരണം പിടിക്കുക, കൂടെ രാജി വച്ച വരെ തെരഞ്ഞെടുപ്പില്‍  നിർത്തിജയിപിച്ചെടുക്കുക എന്നതായിരുന്നു തന്ത്രം,പക്ഷെ ബി ജെ പി അത് പണ്ട് നടപ്പാക്കിയിരുന്നത് ഒരു സര്‍ക്കാര്‍ ഭരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു.എന്നാല്‍ ഇവിടെ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പ് തന്നെ ജയിച്ച് വന്ന എം എല്‍ എ മാര്‍ രാജിവക്കാന്‍ ഉള്ള സാധ്യത വളരെ കുറവാണ്,രാജി വച്ചാല്‍ തന്നെ അവര്‍ നേരിടേണ്ടി വരുന്നത് ജെ ഡി എസ്-കോണ്‍ഗ്രസ്‌ സഖ്യത്തെ യാണ് ,അവരുടെ ജയസാധ്യത വീണ്ടും കുറയും.

3) ബി ജെ പി “ഓപറേഷന്‍ താമര”ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കുകയാണ് എങ്കില്‍ തന്നെ,ചില കണക്കുകള്‍ അവര്‍ക്ക് അനുകൂലമല്ല,ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന 222 മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 112 ആണ്,104 അംഗങ്ങള്‍ ഉള്ള  ബി ജെ പിക്ക് ഭൂരിപക്ഷം ഉണ്ടാക്കണം എങ്കില്‍ നിയമസഭയുടെ അംഗസംഖ്യാ 207 ആക്കി മാറ്റണം അതിനു 16 പേരെയെങ്കിലും രാജി വപ്പിക്കണം,മറ്റുള്ളവരുടെ(2) സഹായം ലഭിച്ചാല്‍ പോലും 10 എം എല്‍ എ മാര്‍ രാജിവക്കണം,ഈ ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്.

4) കുമാരസ്വാമി മന്ത്രി സഭയില്‍ കോണ്‍ഗ്രസ്‌ ന്റെ റോള് എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല,ഇരുപതു മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന്‌ ലഭിക്കും എന്നാണ് വാര്‍ത്തകള്‍,അങ്ങനെയാണെകില്‍ മന്ത്രിസഭാ രൂപീകരിച്ചതിനു ശേഷം സ്ഥാനങ്ങള്‍ ലഭിക്കാത്ത അസംതൃപ്തരെ രാജിവപ്പിക്കാന്‍ ശ്രമിക്കാം..പക്ഷെ അതും സത്യാ പ്രതിജ്ഞക്ക് ശേഷം മാത്രം …സമയമെടുക്കുന്ന സംഗതി ആണ്..

ഇതുവരെ യുള്ള രാഷ്ട്രീയ സാഹചര്യം വച്ച്,ബി ജെ പിയുടെ സാദ്ധ്യതകള്‍ വളരെ വിരളമാണ്,എന്നാലും ഇന്ത്യന്‍ രാഷ്ട്രീയമാണ് ,കര്‍ണാടകയിലെ സാഹചര്യമാണ്,എതിര്ഭാഗത്ത്‌ അമിത് ഷാ ആണ്..എന്തും സംഭവിക്കാം ..കാത്തിരുന്നു കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us