മലയാളി യുവാവിനും ബെംഗളൂരുവിലെ യുവതിക്കും നേരെ സദാചാര അക്രമം; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി യുവാവിനും ബെംഗളൂരു സ്വദേശിനിയായ യുവതിക്കും നേരെ സദാചാര പോലീസ് ചമഞ്ഞ് അക്രമം.

ഇതുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ദക്ഷിണ കന്നഡ ജില്ലയിലെ പ്രശാന്ത ഭണ്ഡാരി (38), ഉമേഷ് (23), സുധീർ (26), കീർത്തൻ പൂജാരി (20) എന്നിവരാണ് അറസ്റ്റിലായത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

യുവതിയും യുവാവും പനമ്പൂർ ബീച്ചില്‍ ഒരുമിച്ചിരിക്കെ പ്രതികള്‍ അക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

യുവാക്കള്‍ ഇവരെ ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വീഡിയോ പകർത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

യുവതി പനമ്പൂർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘമെത്തിയാണ് അക്രമികളെ പിടികൂടിയത്.

നേരത്തെയും സദാചാര ആക്രമണം ഉള്‍പെടെയുള്ള മറ്റു കുറ്റകൃത്യങ്ങളില്‍ ഇവർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാൻ നാല് പേരുടെയും പശ്ചാത്തലം പോലീസ് പരിശോധിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
[masterslider id="10"]

Related posts