നാളെത്തെ പണിമുടക്ക് ഇന്നത്തെ അന്തർ സംസ്ഥാന ബസ് സർവീസുകളെ ബാധിക്കും;3:45 ന് ശേഷമുള്ള കേരള ആർടിസി ബസുകൾ സർവ്വീസ് നടത്തില്ല.

ബെംഗളുരു : വിവിധ യൂണിയനുകൾ സെപ്റ്റംബർ രണ്ടിന് രാജ്യവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് അന്തർ സംസ്ഥാന ബസുകളെ ഇന്നു മുതൽ തന്നെ ബാധിച്ച് തുടങ്ങും.

കേരള ആർടി സി യുടെ വൈകുന്നേരം 3:45 വരെ യുള്ള ബസുകൾ നഗരത്തിൽ നിന്നും യാത്ര തുടങ്ങും അതിന് ശേഷമുള്ള ബസുകളെല്ലാം റദ്ദ് ചെയ്തിട്ടുണ്ട്. നാളെ വൈകുന്നേരം നാലു മണിക്ക് ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുകയുള്ളൂ. ഫലത്തിൽ ശനിയാഴ്ച യേ പൂർണതോതിൽ സർവ്വീസുകൾ പുന:സ്ഥാപിക്കപ്പെടുകയുള്ളൂ. റദ്ദാക്കിയ സർവീസുകളിൽ ടിക്കറ്റ് ബുക്കുചെയ്തവർക്ക് പണം മടക്കി നൽകുമെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കർണാടക ആർ ടി സിയിലെ തൊഴിലാളി യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നത് കൊണ്ട് കർണാടക ആർ ടി സി യും പ്രവർത്തിക്കുകയില്ല. തമിഴ്നാടിന്റെ എസ് ഇ ടി സി, ടി എൻ എസ് ടി സി എന്നിവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട് ഫലത്തിൽ അന്തർ സംസ്ഥാന റൂട്ടുകളിൽ സ്വകാര്യ ബസുകൾ മാത്രം ഉണ്ടാവാനാണ് സാദ്ധ്യത.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

(കൂടുതൽ വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
[masterslider id="10"]

Related posts