വെൽക്കം ഓഫർ നീട്ടാന്‍ ഉള്ള തീരുമാനത്തില്‍ ജിയോയോട്​ ടെലികോം റെഗുലേറ്ററി ​അതോറിറ്റി വിശദീകരണം ചോദിച്ചതിന് ജിയോ മറുപടി നല്‍കി.

ഡല്‍ഹി : വെൽക്കം ഓഫർ നീട്ടനുള്ള തീരുമാനത്തില്‍ ജിയോയോട്​ ടെലികോം റെഗുലേറ്ററി ​അതോറിറ്റി വിശദീകരണം ചോദിച്ചതിന് ജിയോ മറുപടി നല്‍കി.  ഡിസംബർ 20ന്​ ​​ഇതു സംബന്ധിച്ച് ട്രായ്​ ജിയോയോട്​ വിശദീകരണമാരാഞ്ഞ്​ കത്തയച്ചിരുന്നു, ഇതിനാണ് ജിയോയുടെ മറുപടി. ഫ്രീഡാറ്റയും ഫ്രീ വോയ്സ് കോളും നല്‍കുന്നത് ഇപ്പോള്‍ ഉള്ള ഏതെങ്കിലും ടെലികോം നിയമത്തിന്‍റെ ഒരു ലംഘനവും നടത്തുന്നില്ലെന്ന് ജിയോ മറുപടിയില്‍ പറയുന്നു 2016 ഡിസംബർ 31 വരെ പൂർണ്ണമായ സൗജന്യമായിരുന്നു ജിയോ ഉപഭോക്​താകൾക്ക്​ നൽകിയത്​. എന്നാൽ പിന്നീട്​ ഇത്​ മാർച്ച്​ 31 വരെ റിലയൻസ്​ നീട്ടി നൽകുകയായിരുന്നു.…

Read More

ഒരു ലക്ഷം അക്കൗണ്ടുകളിൽ ഇട്ട നാലുലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ്;ഇനി സംഭവിക്കാന്‍ പോകുന്നതെല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിന് എന്നു പ്രധാനമന്ത്രി.

ഡല്‍ഹി: അസാധുനോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ഇനി സംഭവിക്കാൻ പോകുന്നതെല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിനായിരിക്കുമെന്നും നിരാശാവാദികൾക്കു തന്റെ കൈയ്യിൽ മരുന്നില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. ഒരു ലക്ഷം അക്കൗണ്ടുകളിൽ ഇട്ട നാലുലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാളത്തെ അഭിസംബോധനയ്ക്കായി രാജ്യം കാത്തിരിക്കുന്നു. അസാധു നോട്ട് നിക്ഷേപിക്കാനുളള സമയപരിധി ഇന്ന് അവസാനിച്ച സാഹചര്യത്തിൽ നികുതി പലിശ നിരക്കുകളിൽ മാറ്റം വരുമോ എന്നതാണ് ആദ്യത്തെ ചോദ്യം. പലിശ നിരക്കുകൾ…

Read More

കുടുംബ പോര് തുടരുന്നു:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‍വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‍വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഖിലേഷിനെ 6 വര്‍ഷത്തേക്ക് പുറത്താക്കിയെന്ന് പ്രഖ്യാപിച്ചത് സമാജ്‍വാദി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ് ആണ്. മുഖ്യമന്ത്രി തന്നെ പ്രശ്നമായാല്‍ പിന്നെ എന്തു ചെയ്യുമെന്ന് മുലായം പുറത്താക്കല്‍ വിവരം അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തീരുമാനിക്കും മുലായം അറിയിച്ചു. അഖിലേഷിന്‍റെ അടുത്ത അനുഭാവി രാം ഗോപാൽ യാദവിനെയും പുറത്താക്കിയെന്ന് മുലായം സിംഗ് യാദവ് അറിയിച്ചു. ആറ് വര്‍ഷത്തേക്ക് തന്നെയാണ് അഖിലേഷ് യാദവിനെയും പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെതിരെ അഖിലേഷ്…

Read More

രാജ്മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും ആക്രമിക്കപ്പെട്ടു.

കൊല്ലം : കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ നേരെ കൊല്ലത്ത് കൈയ്യേറ്റ ശ്രമം. അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കൊല്ലം ഡി.സി.സി ഓഫീസിനടുത്ത് കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷിക സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. കെ. മുരളീധരനെ പരസ്യമായി വിമർശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ കൈയ്യേറ്റവും ചീമുട്ടയേറും. ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഒരു വിഭാഗം കാറിന്റെ ചില്ല് തകർത്തു. കയ്യേറ്റത്തിന് പിന്നിൽ കെ.മുരളീധരനാണെന്ന് ഉണ്ണിത്താൻ ആരോപിച്ചപ്പോൾ അക്രമത്തെ മുരളി അപലപിച്ചു. 2004ൽ തിരുവനന്തപുരം പ്ലാനറ്റോറിയത്തിന് സമീപം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉണ്ണിത്താന്റെ മുണ്ടുരിഞ്ഞ…

Read More

ഉത്തർ പ്രദേശിൽ ഷെൽദ – അജ്മീർ എക്സ്പ്രെസ് പാളം തെറ്റി:40 പേർക്ക് പരിക്ക് :ആളപായമില്ല.

കാൺപൂർ :  ഉത്തർപ്രദേശിലെ കാൺപൂരിനടുത്തു വച്ച്  ഷെൽദ – അജ്മീർ എക്സപ്രസ്  പാളം  തെറ്റി. 14  ബോഗികളാണ്  പാളം  തെറ്റായത്.ആളപായം  ഇല്ല. 40  പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെയാണ്  അപകടം  നടന്നത്. കൂടുതൽ  വിവരങ്ങൾ  അറിവാകുന്നു.

Read More

നോട്ട് അസാധുവാക്കല്‍: കൂടുതൽ കടുത്ത നടപടിയുമായി കേന്ദ്രം.

ഡല്‍ഹി : അസാധു നോട്ടുകൾ കൈവശംവയക്കുന്നത് വെള്ളിയാഴ്ച മുതൽ കുറ്റകരമായേക്കും. അസാധുവാക്കിയ 500, 1000 നോട്ടുകൾ കൈവശംവയ്ക്കുകയോ ക്രയവിക്രയം നടത്തുകയോ ചെയ്യുന്നത് കുറ്റകരമാക്കാനാണ് കേന്ദ്ര നീക്കം. അസാധു നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി അവസാനിക്കുന്ന ഡിസംബർ 30 നു ശേഷം പുതിയ നിയമം നിലവിൽവരും. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ അസാധു നോട്ട് കൈവശംവച്ചാൽ കുറഞ്ഞത് 50,000 രൂപ പിഴയൊടുക്കേണ്ടിവരും. എന്നാൽ അസാധുവായ 500, 1000 നോട്ടുകൾ 10 എണ്ണംവരെ കൈവശം സൂക്ഷിക്കാൻ അനുവദിക്കും. ഇതിൽ കൂടുതൽ കണ്ടെത്തിയാൽ ശിക്ഷിക്കപ്പെടും. 50,000…

Read More

പുതുവൽസരം ആഘോഷിക്കൂ പുലർച്ചെ രണ്ടുമണി വരെ : ബെംഗളുരു പോലീസ്

ബെംഗളുരു : പുതുവൽസരം ആഘോഷിക്കാൻ നിർത്തിലിറങ്ങുന്ന യുവാക്കൾക്ക് സന്തോഷവാർത്ത. അടുത്ത വർഷം  ജനുവരി  ഒന്നാം  തീയതി  പുലർച്ചെ  രണ്ടു മണി വരെ  ബാറുകളും  പബ്ബുകളും റസ്റ്റോറന്റുകളും  തുറന്നിരിക്കും. ബെംഗളൂരു  സിറ്റി  പോലീസ്  കമ്മീഷണർ  എൻ  എസ്  മേഘരിക്  അറിയിച്ചതാണ്  ഇക്കാര്യം. എന്നാൽ  ആഘോഷ പരിപാടികളിൽ  ജനം  സുരക്ഷാ പരമായ  ഉത്തരവാദിത്ത  ബോധത്തോടെ  പെരുമാറണം. ബാറുകളിലും  പബ്ബുകളിലും റസ്റ്റോറന്റുകളിലും  സിസിടിവി  ക്യാമറകൾ  പ്രവർത്തിക്കുന്നുണ്ടോ  എന്ന്  ഉറപ്പ്  വരുത്തണം. അത്യുച്ചത്തിൽ  സംഗീതമോ  മറ്റു  ശബ്ദങ്ങളോ  ഉണ്ടാക്കി  സമീപത്ത്  ജീവിക്കുന്നവരെ  ശല്യപ്പെടുത്തിയാൽ  പിടി വീഴും.

Read More

ഇന്ന് കർണാടകയുടെ 7 സ്പെഷലുകൾ; കേരളയുടെ ആറും.

ബെംഗളുരു :  ക്രിസ്തുമസ്  തിരക്ക്  കുറക്കാൻ വേണ്ടി  ഇന്ന്  കർണാടക  ആർ ടി  സി  കേരളത്തിലേക്ക്  ഏഴു  സ്പെഷൽ  ബസുകൾ  ഓടിക്കും.എറണാകുളത്തേക്കും  പാലക്കാട്ടേക്കും  രണ്ടു   വീതവും  കോട്ടയം  കണ്ണൂർ  കോഴിക്കോട്  എന്നിവിടങ്ങളിലേക്ക്  ഓരോ  സർവീസും  അധികമായി  നടത്തും.ഇതിനു പുറമെ  ശബരിമല  സ്പെഷൽ  സർവ്വീസുമുണ്ട്.ശബരിമല സ്പെഷലിന്റെ  ടിക്കെറ്റുകൾ  എല്ലാം  തീർന്നു. അതേ സമയം  കേരള  ആർ ടി സി  ഇന്ന്  ആറ്  സ്പെഷലുകൾ  ആണ്  ഓടിക്കുന്നത്. കോട്ടയം, എറണാകുളം  തൃശൂർ  കോഴിക്കോട്  എന്നിവിടങ്ങളിലേക്കാണ്  കേരള  ആർ ടി സി യുടെ  സ്പെഷലുകൾ. ഉള്ള  സ്പെഷലുകളിലെ…

Read More

യുഎപിഎ യെ കൈയ്യൊഴിഞ്ഞ് പിണറായി വിജയന്‍.

തിരുവനന്തപുരം: കാപ്പ, യുഎപിഎ എന്നിവയോട് വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കരുതെന്നാണ് സർക്കാർ നിലപാട്. പൊലീസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം ബിജെപിയുടെയോ യുഡിഎഫിന്റെയോ നയം തുടര്‍ന്നാല്‍ പോലീസിനെ തിരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും വ്യക്തമാക്കി. മാവോയിസ്റ്റ് വേട്ട മുതല്‍ യുഎപിഎ വരെ സംസ്ഥാന പൊലീസിനെതിരെ വന്ന വിമര്‍ശനങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന- ദേശീയ നേതൃത്വങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് തന്റെ നിലപാട് പ്രഖ്യാപിച്ച് പിണറായി വിജയനും രംഗത്തെത്തിയത്. യുഎപിഎ, കാപ്പ തുടങ്ങിവയോട് തനിക്ക് യോജിപ്പില്ലെന്നും പൊലീസിന്റെ…

Read More

ഇന്ന് കേരള ആർ ടി സി യുടെ 16 സ്പെഷലുകൾ;ബുക്കിംഗ് ആരംഭിച്ചു.

ബെംഗളുരു: ഇന്ന്  ഒൻപത്  അധിക  സർവ്വീസുകൾ  കുടി  കേരള  ആർ ടി സി  പ്രഖ്യാപിച്ചു.നേരത്തെ  പ്രഖ്യാപിച്ച ഏഴു ബസുകൾക്ക്  പുറമെയാണ്  ഇത്. പതിവ്  സർവ്വീസുകൾക്ക്  പുറമെ  16  സ്പെഷൽ  സർവ്വീസുകൾ  ആണ്  ഇന്ന്  ഉള്ളത്. കണ്ണൂരിലേക്ക്  രണ്ട് ,തലശേരിയിലേക്ക്  മൂന്ന്, കോഴിക്കോട്ടേക്ക്  രണ്ട്  ബത്തേരിയിലേക്കും  ത്യശൂരിലേക്കും  ഓരോന്ന്  എന്നിങ്ങനെയാണ്  പുതിയ സർവീസുകൾ.ഓൺലൈൻ  റിസർവേഷൻ  ഇന്നു രാവിലെ  10  മണിക്ക്  ആരംഭിക്കും.  

Read More
Click Here to Follow Us