സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം; 14 മണ്ഡലങ്ങളിൽ നാളെ നിശ്ശബ്ദ പ്രചാരണം

കർണാടകത്തിൽ ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന 14 ലോക്‌സഭാ മണ്ഡലങ്ങളിൽ നാടിളക്കി നടന്നുവരുന്ന പ്രചാരണത്തിന് ബുധനാഴ്ച സമാപനം.

വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണം. വെള്ളിയാഴ്ച ഇത്രയും മണ്ഡലങ്ങളിൽ ജനവിധി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ഉൾപ്പെടെ എൻ.ഡി.എ. സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിനെത്തിയപ്പോൾ കോൺഗ്രസിനുവേണ്ടി പാർട്ടിയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ജനമനസ്സു പിടിക്കാനെത്തി.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, എച്ച്.ഡി. കുമാരസ്വാമി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവർ ഉൾപ്പെടെ സംസ്ഥാനത്തെ നേതാക്കൾ നേതൃത്വം നൽകിയ പൊടിപാറിയ പ്രചാരണത്തിനാണ് സമാപനമാകുന്നത്.

സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ബെംഗളൂരുവിലും ഓൾഡ് മൈസൂരു മേഖലയിലും കടലോര മേഖലയിലുമുള്ള മണ്ഡലങ്ങളാണ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുന്നത്.

  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു

ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യത്തിനും കോൺഗ്രസിനും ഒരു പോലെ നിർണായകമാണ് 14 മണ്ഡലങ്ങളും. അതുകൊണ്ടുതന്നെ പരമാവധി വോട്ടുകൾ സമാഹരിക്കുന്നതിനുള്ള പ്രചാരണമാണ് എല്ലായിടത്തും നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു
[masterslider id="10"]

Related posts