ഇന്ന് കർണാടകയുടെ 7 സ്പെഷലുകൾ; കേരളയുടെ ആറും.

ബെംഗളുരു :  ക്രിസ്തുമസ്  തിരക്ക്  കുറക്കാൻ വേണ്ടി  ഇന്ന്  കർണാടക  ആർ ടി  സി  കേരളത്തിലേക്ക്  ഏഴു  സ്പെഷൽ  ബസുകൾ  ഓടിക്കും.എറണാകുളത്തേക്കും  പാലക്കാട്ടേക്കും  രണ്ടു   വീതവും  കോട്ടയം  കണ്ണൂർ  കോഴിക്കോട്  എന്നിവിടങ്ങളിലേക്ക്  ഓരോ  സർവീസും  അധികമായി  നടത്തും.ഇതിനു പുറമെ  ശബരിമല  സ്പെഷൽ  സർവ്വീസുമുണ്ട്.ശബരിമല സ്പെഷലിന്റെ  ടിക്കെറ്റുകൾ  എല്ലാം  തീർന്നു.

അതേ സമയം  കേരള  ആർ ടി സി  ഇന്ന്  ആറ്  സ്പെഷലുകൾ  ആണ്  ഓടിക്കുന്നത്. കോട്ടയം, എറണാകുളം  തൃശൂർ  കോഴിക്കോട്  എന്നിവിടങ്ങളിലേക്കാണ്  കേരള  ആർ ടി സി യുടെ  സ്പെഷലുകൾ. ഉള്ള  സ്പെഷലുകളിലെ  ടിക്കറ്റുകൾ  മുഴുവൻ  വിറ്റുപോകാത്തതിനാൽ  കൂടുതൽ  സ്പെഷൽ  ബസുകൾ  പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ  രണ്ട്  ദിവസങ്ങളിലായി  22  സ്പെഷൽ  ബസുകളാണ്  ബെംഗളുരുവിൽ  നിന്ന്  കേരളത്തിലേക്ക് സർവീസ്  നടത്തിയത്. കേരളത്തിൽ  നിന്നും  തിരിച്ച്  ബെംഗളൂരുവിലേക്ക്  ഡിസംബർ  27  വരെ  വിവിധ  ദിവസങ്ങളിലായി   സ്പെഷൽ  സർവ്വീസുകൾ  ഉണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts