നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽ ഏറെയും സ്വകാര്യ ബസുകളും മിനി ബസുകളും

ബെംഗളൂരു : ശനിയാഴ്ച തൂമകൂരിലെ പാവഗഡ താലൂക്കിൽ മറിഞ്ഞ ബസിൽ തിരക്ക് കൂടുതലായിരുന്നു എന്ന ആരോപണം പോലീസ് അന്വേഷിക്കുമ്പോഴും, സ്വകാര്യ ബസുകൾ അനുവദനീയമായ ശേഷിയിലധികം ആളുകളെ കയറ്റിവിടുന്നതായി ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു.

2020-21 ലും 2021-22 ലും പിഴ ഈടാക്കിയ സ്വകാര്യ വാഹനങ്ങൾ കൂടുതലും വടക്കൻ കർണാടകയിൽ നിന്നാണ്. 2020-21ൽ കോപ്പൽ ജില്ലയിൽ നിന്നാണ് ഏറ്റവും ഉയർന്ന പിഴയായ 2.3 കോടി പിരിച്ചെടുത്തത്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

ഔദ്യോഗിക കണക്കുകൾ പ്രകാരം, 2020 ഏപ്രിൽ മുതൽ 2022 മാർച്ച് 7 വരെ സംസ്ഥാനത്തുടനീളം അധിക യാത്രക്കാരെ കയറ്റിയതിന് സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നും ഉടമകളിൽ നിന്നും 40 കോടി രൂപയിലധികം പിഴ ഈടാക്കി.

സ്വകാര്യ ബസുകളും മിനി ബസുകളുമാണ് ഇത്തരം നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽ ഏറെയും. സംസ്ഥാനത്തുടനീളമുള്ള എല്ലാ വിഭാഗം ട്രാഫിക് നിയമ ലംഘച്ചവരിൽ നിന്നും പിരിച്ചെടുത്ത 445 കോടി രൂപ പിഴയുടെ ഏകദേശം 10% ഈ സ്വകാര്യ വാഹനങ്ങൾ അടച്ച പിഴയിൽ ഉൾപ്പെടുന്നു. വാഹനങ്ങൾ അനുവദനീയമായ ശേഷിയിലധികം അധിക യാത്രക്കാരെ കയറ്റിയാൽ യാത്രക്കാരിൽ നിന്ന് 200 രൂപ പിഴ ഈടാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
[masterslider id="10"]

Related posts