മൈക്രോവേവ് ഓവനിൽ കുഞ്ഞിന്റെ മൃതദേഹം

ന്യൂഡൽഹി : രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ നിന്നും കണ്ടെത്തി. മുഖ്യപ്രതി കുട്ടിയുടെ അമ്മയെന്ന് പോലീസ്.

സൗത്ത് ഡല്‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. 2 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം സംബന്ധിച്ച സൂചന പ്രദേശത്തെ ഒരു ആശുപത്രിയില്‍ നിന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പോലീസിന് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ബെനിറ്റ മേരി ജെയ്‌ക്കര്‍ പറഞ്ഞു.
അയല്‍വാസിയാണ് കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ കണ്ടെത്തിയത് എന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയാണ് മുഖ്യപ്രതി എന്ന് പോലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിന്‍റെ മരണത്തിന് പിന്നില്‍ അമ്മയാകാമെന്ന് വീട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.

  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം

കുഞ്ഞിനെ കഴുത്തു ഞെരിച്ച്‌ കൊന്നശേഷം ഓവനില്‍ ഒളിപ്പിക്കുകയായിരുന്നു എന്നും പോലീസ് റിപ്പോര്‍ട്ട് ഉണ്ട്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് ഇതെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
[masterslider id="10"]

Related posts