നവീന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

ബെംഗളൂരു: യുക്രൈൻ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ട കർണാടക ഹവേരി സ്വദേശി നവീൻ ശേഖരപ്പയുടെ മൃതദേഹം ദാവൻകരെ എസ് എസ് മെഡിക്കൽ കോളേജിന് കൈമാറി.

ഇന്നലെ പുലർച്ചെ മൂന്നു മണിക്ക് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മുഖ്യമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നവീന്റെ വീട്ടുകാരും ചേർന്നാണ് ഏറ്റുവാങ്ങിയത്. ജന്മനാട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തിയ ശേഷം പൊതുദർശനവും കഴിഞ്ഞാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്. വീട്ടുകാരുടെ താത്പര്യ പ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts