നവീന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

ബെംഗളൂരു: യുക്രൈൻ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ട കർണാടക ഹവേരി സ്വദേശി നവീൻ ശേഖരപ്പയുടെ മൃതദേഹം ദാവൻകരെ എസ് എസ് മെഡിക്കൽ കോളേജിന് കൈമാറി. ഇന്നലെ പുലർച്ചെ മൂന്നു മണിക്ക് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മുഖ്യമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നവീന്റെ വീട്ടുകാരും ചേർന്നാണ് ഏറ്റുവാങ്ങിയത്. ജന്മനാട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തിയ ശേഷം പൊതുദർശനവും കഴിഞ്ഞാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്. വീട്ടുകാരുടെ താത്പര്യ പ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയത്.

Read More

യുക്രെയ്‌നിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ അന്തിമചടങ്ങുകൾ നടന്നു.

ബെംഗളൂരു: യുക്രെയ്‌നിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ അന്ത്യകർമങ്ങൾ തിങ്കളാഴ്ച രാവിലെ ജന്മഗ്രാമമായ ചാലഗേരിയിൽ നടന്നു. വീരശൈവ ലിംഗായത്ത് ആചാരപ്രകാരമാണ് അദ്ദേഹത്തിന്റെ കുടുംബം ചടങ്ങുകൾ നടത്തിയത്. തുടർന്ന് മൃതദേഹം ഉച്ചയ്ക്ക് 2 മണി വരെ പൊതുദർശനത്തിന് വച്ച ശേഷം സ്വകാര്യ മെഡിക്കൽ കോളേജിന് കൈമാറും. നവീന് അന്തിമോപചാരം അർപ്പിക്കാൻ ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവർ എല്ലാം അണിനിരന്നു. യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ നിരവധി വിദ്യാർത്ഥികളും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിട്ടുണ്ട്. നവീൻ ഒരു റാങ്ക്…

Read More

യുക്രൈനിൽ കൊല്ലപ്പെട്ട കർണാടക വിദ്യാർത്ഥിയുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു.

ബെംഗളൂരു: മാർച്ച് ഒന്നിന് യൂക്രൈയിനിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ സേനയുടെ ഷെല്ലാക്രമണത്തിനിടെ കൊല്ലപ്പെട്ട കർണാടക വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ) എത്തിച്ചേർന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ സഹപ്രവർത്തകർക്കൊപ്പം ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി നവീനിനെ ആദരിച്ചു. ശേഷം പ്രതിസന്ധി ഘട്ടത്തിലാണ് രാജ്യത്തിന്റെ ശക്തി അറിയുന്നതെന്ന് മുഖ്യമന്ത്രി ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നവീന്റെ ഭൗതികശരീരം തിരികെ കൊണ്ടുവന്ന് ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിന്റെ ശക്തി കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി…

Read More

നവീനിന്റെ മൃതദേഹം പഠനത്തിനായി ആശുപത്രിയിലേക്ക് വിട്ട് നൽകും.

ബെംഗളൂരു: യുക്രൈനിൽ വെച്ച് റഷ്യൻ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട എംബിബിഎസ് വിദ്യാർത്ഥിയായ മകൻ നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ ഭൗതികാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ കുടുംബം ഒരുങ്ങി. എന്നാൽ നവീനിന്റെ മൃതദേഹം ദാവൻഗരെയിലെ സ്വകാര്യ ആശുപത്രിക്ക് വിട്ടുനൽകാൻ കുടുംബം തീരുമാനിച്ചു. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആംബുലൻസിൽ മൃതദേഹം ഗ്രാമത്തിലെത്തിക്കുമെന്നും അവിടെനിന്നും പരേതനായ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന്റെ ഭാഗമായി നവീനിന്റെ ഭൗതികശരീരം ഘോഷയാത്രയായി കൊണ്ടുപോകാനാണ് ഗ്രാമവാസികളുടെ തീരുമാനമെന്നും നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡർ പറഞ്ഞു. തുടർന്ന്, മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനായി നവീന്റെ മൃതദേഹം ദാവൻഗെരെയിലെ…

Read More

നീറ്റ് പരീക്ഷ നിരോധിക്കണമെന്ന ആവശ്യവുമായി കന്നട സംഘടനകൾ

ബെംഗളൂരു: നവീന്റെ മരണവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ പ്രതിഷേധം ശക്തമാവുന്നു. യുക്രെയ്നില്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശി എസ്.ഡി. നവീന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, രാജ്യത്തെ വൈദ്യ​ശാസ്ത്ര പഠനത്തിനായുള്ള ‘നീറ്റ്’ പ്രവേശന പരീക്ഷ നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടകയില്‍ കന്നട സംഘടനകളുടെ പ്രതിഷേധം രൂക്ഷമാവുന്നു. പ്രീ യൂനിവേഴ്സിറ്റി പരീക്ഷയില്‍ 97 ശതമാനം മാര്‍ക്ക് നേടിയിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ ക്വാട്ടയില്‍ നവീന് മെഡിക്കല്‍ സീറ്റ് ലഭിച്ചില്ലെന്നും സ്വകാര്യ കോളജിലെ ഫീസ് താങ്ങാനാകാത്തതിനാലാണ് യുക്രെയ്നില്‍ അയക്കേണ്ടിവന്നതെന്നും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് നവീന്‍റെ പിതാവ് ശേഖരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി…

Read More

ഞങ്ങൾക്ക് അവന്റെ മുഖം അവസാനമായി ഒന്ന് കാണണം; നവീനിന്റെ കുടുംബം

ബെംഗളൂരു : യുക്രൈനിൽ ചൊവ്വാഴ്ച ഷെല്ലാക്രമണത്തിനിടെ കൊല്ലപ്പെട്ട ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ 21 കാരനായ വിദ്യാർത്ഥി നവീൻ എസ്‌ജിയുടെ മാതാപിതാക്കൾ തങ്ങളുടെ മകന്റെ മൃതദേഹം അവസാനമായി കാണണമെന്നും അവന്റെ മുഖം കാണാൻ കഴിയുന്ന തരത്തിൽ തിരികെ കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയോട് അഭ്യർത്ഥിച്ചു. ബെംഗളൂരുവിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഹാവേരി ജില്ലയിലെ റാണെബെന്നൂർ താലൂക്കിലെ ചളഗേരിയിൽ, ദുഃഖിതരായ കുടുംബത്തിന്റെ അച്ഛൻ ശേഖർഗൗഡയുടെയും അമ്മ വിജയലക്ഷ്മിയുടെയും വീട് ബുധനാഴ്ച കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സന്ദർശിച്ചിരുന്നു. “ഞങ്ങൾ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു, നവീനിന്റെ മൃതദേഹം…

Read More

കർണാടകയിൽ സീറ്റ്‌ ലഭിച്ചില്ല കണ്ണീരോടെ നവീന്റെ പിതാവ്

ബെംഗളൂരു: പ്രീ യൂണിവേഴ്സിറ്റി പരീക്ഷയില്‍ 97 ശതമാനം മാര്‍ക്കുണ്ടായിരുന്നിട്ടും അവന് കർണാടകയിൽ സീറ്റ്‌ ലഭിച്ചില്ല. – മകന്റെ മരണത്തിന്റെ വേദന വിട്ടുമാറാത്ത ഒരു അച്ഛന്റെ വാക്കുകളാണിത്. മെഡിക്കല്‍ സീറ്റ് ലഭിക്കണമെങ്കില്‍ സ്വദേശത്തു കോടികള്‍ കൊടുക്കണമായിരുന്നു. എന്നാൽ,കുറഞ്ഞ ചെലവില്‍ വിദേശത്ത് മികച്ച രീതിയില്‍ പഠനം നടത്താമെന്നതിനാലാണ് യുക്രെയിലേക്ക് മകനെ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. മകന്റെ മൃതദേഹം എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നവീന്റെ പിതാവ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ സമീപിച്ചു.വിഷയത്തില്‍ കേന്ദ്ര സ‌ര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നും ബൊമ്മെ…

Read More
Click Here to Follow Us