ഞങ്ങൾക്ക് അവന്റെ മുഖം അവസാനമായി ഒന്ന് കാണണം; നവീനിന്റെ കുടുംബം

ബെംഗളൂരു : യുക്രൈനിൽ ചൊവ്വാഴ്ച ഷെല്ലാക്രമണത്തിനിടെ കൊല്ലപ്പെട്ട ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ 21 കാരനായ വിദ്യാർത്ഥി നവീൻ എസ്‌ജിയുടെ മാതാപിതാക്കൾ തങ്ങളുടെ മകന്റെ മൃതദേഹം അവസാനമായി കാണണമെന്നും അവന്റെ മുഖം കാണാൻ കഴിയുന്ന തരത്തിൽ തിരികെ കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയോട് അഭ്യർത്ഥിച്ചു.

ബെംഗളൂരുവിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഹാവേരി ജില്ലയിലെ റാണെബെന്നൂർ താലൂക്കിലെ ചളഗേരിയിൽ, ദുഃഖിതരായ കുടുംബത്തിന്റെ അച്ഛൻ ശേഖർഗൗഡയുടെയും അമ്മ വിജയലക്ഷ്മിയുടെയും വീട് ബുധനാഴ്ച കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സന്ദർശിച്ചിരുന്നു.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

“ഞങ്ങൾ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു, നവീനിന്റെ മൃതദേഹം അടുത്തുള്ള മോർച്ചറിയിലേക്ക് മാറ്റിയതായി അവർ പറഞ്ഞു, എന്നാൽ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുമോയെന്ന് അവർ സ്ഥിരീകരിച്ചിട്ടില്ല. നമുക്ക് അവന്റെ മുഖം അവസാനമായി ഒന്നു കാണണം.” നവീന്റെ സഹോദരൻ ഹർഷ ജ്ഞാനഗൗഡർ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
[masterslider id="10"]

Related posts