ബെംഗളൂരു: കന്നഡ ചലച്ചിത്ര നടി കൃഷി ഥാപന്ദയുടെ അടുത്ത സുഹൃത്തിനെ രാജരാജേശ്വരി നഗറിലെ (ആർ.ആർ നഗർ) അപ്പാർട്ട്‌മെന്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് (36) എന്ന യുവാവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്. ഫ്ലാറ്റിന്റെ നാലാം നിലയിൽ ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം.

താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വൈശാഖ് മരണത്തിന് തൊട്ടുമുമ്പ് നടി കൃഷി ഥാപന്ദയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പരിഭ്രാന്തയായ കൃഷി ഉടൻ തന്നെ വൈശാഖിന്റെ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും അവർ ഫ്ലാറ്റിലേക്ക് കുതിച്ചെത്തുകയുമായിരുന്നു. എന്നാൽ, കുടുംബാംഗങ്ങൾ എത്തുമ്പോഴേക്കും വൈശാഖ് മരണപ്പെട്ടിരുന്നു.
വ്യവസായി അരവിന്ദ് റെഡ്ഡിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ വൈശാഖ് നേരത്തെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. ഈ കേസിനെത്തുടർന്ന് ഇയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. രാജരാജേശ്വരി നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ നടി കൃഷി ഥാപന്ദ തയ്യാറായിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]