ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ ശനിയാഴ്ചകളിലെ പ്രവർത്തന സമയം ഏകീകരിച്ചുകൊണ്ട് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സുപ്രധാന ഉത്തരവിറക്കി. പുതിയ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശനിയാഴ്ചകളിൽ രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയായിരിക്കും ക്ലാസുകൾ. ആകെ നാല് മണിക്കൂർ മാത്രമായിരിക്കും അധ്യയന സമയം. സമയമാറ്റത്തിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ വലിയ ആശ്വാസമാണ് സർക്കാർ ഉറപ്പുനൽകുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ ശനിയാഴ്ചകളിലെ സ്കൂൾ സമയത്തിൽ വലിയ രീതിയിലുള്ള വ്യത്യാസങ്ങളുണ്ടായിരുന്നു. ചില പ്രദേശങ്ങളിൽ രാവിലെ 7:30 മുതൽ 11:30 വരെയും മറ്റു ചിലയിടങ്ങളിൽ 8:00 മുതൽ 12:00 വരെയുമായിരുന്നു ക്ലാസുകൾ നടന്നിരുന്നത്.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

ഈ സമയക്രമത്തിലെ അസമത്വം കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നതിലും മറ്റും രക്ഷിതാക്കൾക്ക് വലിയ രീതിയിലുള്ള ആശയക്കുഴപ്പവും പ്രയാസവും സൃഷ്ടിച്ചിരുന്നു. പുതിയ ഏകീകരണ ഉത്തരവിലൂടെ ഈ തടസ്സങ്ങളെല്ലാം നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ശനിയാഴ്ചകളിൽ കുട്ടികൾക്ക് അതിരാവിലെ എഴുന്നേറ്റ് സ്കൂളുകളിലേക്ക് ഓടേണ്ടി വരില്ലെന്നത് വിദ്യാർത്ഥികൾക്കും ആശ്വാസമാകും. സമയക്രമത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ രക്ഷിതാക്കളും തീരുമാനത്തെ പൂർണ്ണമായി സ്വാഗതം ചെയ്തിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർക്കും പുതിയ ഉത്തരവ് ഏറെ പ്രയോജനം ചെയ്യും. സംസ്ഥാന സർക്കാർ നിലവിൽ നിർബന്ധമാക്കിയിട്ടുള്ള അധ്യാപകരുടെ ഓൺലൈൻ ഹാജർ സംവിധാനം സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യുന്നതിന് ഈ ഒരേ രീതിയിലുള്ള സമയക്രമം ഏറെ സഹായിക്കും.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഒരേ സമയം ആരംഭിക്കുന്നതിനാൽ, സാങ്കേതിക തടസ്സങ്ങളോ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ അധ്യാപകർക്ക് ഓൺലൈൻ ഹാജർ കൃത്യമായി രേഖപ്പെടുത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉത്തരവ് ഉടനടി നടപ്പിലാക്കണമെന്നും ശനിയാഴ്ചകളിൽ പുതിയ സമയക്രമം കർശനമായി പാലിക്കണമെന്നും എല്ലാ സ്കൂൾ മാനേജ്മെന്റുകൾക്കും വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts