സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

ബെംഗളൂരു: കുടുംബാംഗങ്ങൾ പ്രണയബന്ധം അംഗീകരിക്കാത്തതിലും വിവാഹത്തിന് നിർബന്ധിച്ചതിലും മനംനൊന്ത് ബെംഗളൂരുവിൽ രണ്ട് യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു. നേപ്പാൾ സ്വദേശികളായ സിർജന (22), റീത്ത (23) എന്നിവരാണ് യെലഹങ്കയിലെ ശിവനഹള്ളിക്ക് സമീപമുള്ള വിജനമായ പ്രദേശത്ത് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ വിവിധ അപ്പാർട്ടുമെന്റുകളിൽ വീട്ടുജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ബന്ധുക്കൾ കൂടിയായ ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ഇരുവരെയും വിവാഹം കഴിക്കാൻ നിരന്തരം നിർബന്ധിച്ചിരുന്നു. സ്വവർഗാനുരാഗികളായ തങ്ങളുടെ ബന്ധം വീട്ടുകാർ അംഗീകരിക്കാത്തതും വ്യത്യസ്ത സ്ഥലങ്ങളിൽ താമസിച്ചിരുന്നതിനാൽ ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്തതും ഇവരെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നുവെന്ന് പോലീസ്…

Read More

പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

ബെംഗളൂരു: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ യുവാക്കൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ഥാർ വാഹനം മറിഞ്ഞ് രണ്ടുപേർ തൽക്ഷണം മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. നേലമംഗലയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രി വൈകിയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഇരുപതുകളിലെ മധ്യത്തിലുള്ള ദിലീപ്, നിതേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം കംബാലു ഗ്രാമത്തിന് സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

ബെംഗളൂരു: വൻകിട പരസ്യങ്ങളിലൂടെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ഓൺലൈൻ ടാക്സി കമ്പനികളുടെ അവകാശവാദങ്ങൾ വെറും നുണയാണെന്ന് തെളിയിക്കുന്ന അനുഭവവുമായി അപകടത്തിൽപ്പെട്ട യുവതി. റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽ അതിജീവിച്ച സാനി കൃഷ്ണ എന്ന യുവതിയാണ് കമ്പനിയുടെ അവഗണനയ്ക്കെതിരെയും നീതിക്കായി പോരാടുന്നതിനെക്കുറിച്ചും രോഷത്തോടെ സംസാരിച്ചത്. ജൂൺ 17-ന് രാവിലെയായിരുന്നു സംഭവം. ബെംഗളൂരുവിലെ ബൈരസാന്ദ്രയിൽ താമസിക്കുന്ന സാനി കൃഷ്ണ, ദൊമ്മലൂരിലെ ഓഫീസിലേക്ക് പോകുന്നതിനാണ് റാപ്പിഡോ ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. എന്നാൽ, ബാഗ്മാനെ ടെക് പാർക്കിന് സമീപമെത്തിയപ്പോൾ ഡ്രൈവർ അശ്രദ്ധമായി മുന്നിലുള്ള ട്രാക്ടറിനെ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന്…

Read More

ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

ബെംഗളൂരു: നാടകീയ നീക്കങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും ഒടുവിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കർ സ്ഥാനത്ത് നിന്ന് ബസവരാജ് ഹൊറാട്ടി രാജിവച്ചു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും നിരന്തര ആവശ്യങ്ങളെ തുടർന്നാണ് നീക്കമെങ്കിലും സ്വമേധയാ രാജി സമർപ്പിക്കുകയാണെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹത്തെ താൽക്കാലിക സ്പീക്കറായി നിലനിർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. വഴങ്ങിയത് ദീർഘനേരത്തെ ചർച്ചകൾക്ക് ഒടുവിൽ കൗൺസിൽ അംഗമായി ഗായത്രി ശാന്തെഗൗഡ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം, വിധാൻ സൗധയിലെ സ്പീക്കറുടെ ഓഫീസിൽ വെച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കെ.പി.സി.സി പ്രസിഡന്റ്…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും (കെ.ഐ.എ) കോഴിക്കോടിനെയും ബന്ധിപ്പിച്ച് കർണാടക സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) ഓഗസ്റ്റ് 15 മുതൽ ഫ്ലൈബസ് സർവീസ് ആരംഭിക്കുന്നു. ഈ റൂട്ടിൽ പ്രതിദിനം രണ്ട് ബസുകളാണ് സർവീസ് നടത്തുക. യെലഹങ്ക, ഹെബ്ബാൾ, നായന്ദഹള്ളി മെട്രോ സ്റ്റേഷൻ, മൈസൂരു, ഹുൻസൂർ, ഗോണിക്കൊപ്പ, പൊന്നംപേട്ട, കുട്ട, മാനന്തവാടി, കൽപ്പറ്റ വഴിയാണ് ബസുകൾ കടന്നുപോകുന്നത്. ആദ്യ സർവീസ് രാത്രി 10.45-ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15-ന് കോഴിക്കോട്ട് എത്തും. രണ്ടാമത്തെ ബസ് പുലർച്ചെ 4.15-ന് പുറപ്പെട്ട് വൈകുന്നേരം…

Read More

പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു

ബെംഗളൂരു: ബാംഗ്ലൂർ സർവകലാശാലാ ക്യാമ്പസിനുള്ളിൽ വെച്ച് ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി എച്ച്.എം. മാനസ (23) മരിച്ചു. വിഷ്വൽ ആർട്സ് ഒന്നാം വർഷ എം.എ വിദ്യാർത്ഥിനിയും സർവകലാശാലാ ഹോസ്റ്റൽ അന്തേവാസിയുമായ മാനസ മൈസൂരു നഞ്ചൻഗൂട് സ്വദേശിയാണ്. ജൂലൈ 30-ന് ഉച്ചയ്ക്ക് 2.15-ഓടെ വിഷ്വൽ ആർട്സ് ഡിപ്പാർട്ട്‌മെന്റിന് മുന്നിലെ റോഡ് മുറിച്ചു കടക്കവേ, നഗരഭാവിയും സർക്കിൾ ഭാഗത്തേക്ക് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ മാനസയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാനസയെ നഗരഭാവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവർ സയ്യിദ്…

Read More

മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: അനേക്കൽ താലൂക്കിലെ ബന്ദപൂരിന് സമീപമുള്ള സിപാനി അപ്പാർട്ട്‌മെന്റിൽ മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് സുരക്ഷാ ജീവനക്കാർക്കും വാഹനങ്ങൾക്കും നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത ഐടി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ലഖ്‌നൗ സ്വദേശിയായ അനുരാഗ് തിവാരി (40) ആണ് സൂര്യനഗർ പോലീസിന്റെ പിടിയിലായത്. വൈറ്റ്ഫീൽഡിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ അനുരാഗ് തിവാരി കഴിഞ്ഞ എട്ട് മാസമായി സിപാനി അപ്പാർട്ട്‌മെന്റിലെ ബ്ലിസ്-1 സെക്ഷനിലെ B304 ഫ്ലാറ്റിലാണ് താമസിച്ച് വരുന്നത്. ബുധനാഴ്ച രാത്രി അമിതമായി മദ്യപിച്ച ഇയാൾ ഫ്ലാറ്റിനുള്ളിൽ ഫോണിൽ സംസാരിക്കുകയും ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തിരുന്നു.…

Read More