ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും (കെ.ഐ.എ) കോഴിക്കോടിനെയും ബന്ധിപ്പിച്ച് കർണാടക സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) ഓഗസ്റ്റ് 15 മുതൽ ഫ്ലൈബസ് സർവീസ് ആരംഭിക്കുന്നു. ഈ റൂട്ടിൽ പ്രതിദിനം രണ്ട് ബസുകളാണ് സർവീസ് നടത്തുക.

യെലഹങ്ക, ഹെബ്ബാൾ, നായന്ദഹള്ളി മെട്രോ സ്റ്റേഷൻ, മൈസൂരു, ഹുൻസൂർ, ഗോണിക്കൊപ്പ, പൊന്നംപേട്ട, കുട്ട, മാനന്തവാടി, കൽപ്പറ്റ വഴിയാണ് ബസുകൾ കടന്നുപോകുന്നത്.

  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ

ആദ്യ സർവീസ് രാത്രി 10.45-ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15-ന് കോഴിക്കോട്ട് എത്തും. രണ്ടാമത്തെ ബസ് പുലർച്ചെ 4.15-ന് പുറപ്പെട്ട് വൈകുന്നേരം 7.30-ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും.

യാത്രാനിരക്കുകൾ താഴെ പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്:

  • മൈസൂരു: ₹960

  • ഗോണിക്കൊപ്പ: ₹1,200

  • മാനന്തവാടി: ₹1,350

  • കൽപ്പറ്റ: ₹1,400

  • കോഴിക്കോട്: ₹1,500

വിമാനത്താവളത്തിൽ നിന്ന് മലബാറിലേക്കും വയനാട്ടിലേക്കുമുള്ള യാത്രക്കാർക്ക് പുതിയ ഫ്ലൈബസ് സർവീസ് ഏറെ ആശ്വാസകരമാകുമെന്ന് കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts