നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ‘ലഹരിമുക്ത ഇന്ത്യ’ (ഡ്രഗ് ഫ്രീ ഇന്ത്യ) ക്യാമ്പയിന്റെ ഭാഗമായി ഞായറാഴ്ച കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുക്കുന്ന ചടങ്ങായതിനാൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച സെഷാദ്രി റോഡ്, നൃപതുംഗ റോഡ്, കെ.ജി റോഡ്, കെ.ബി റോഡ്, വിറ്റൽ മല്യ റോഡ്, ആർ.ആർ.എം.ആർ റോഡ് എന്നിവയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഗതാഗത തടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി സെഷാദ്രി റോഡ്, നൃപതുംഗ റോഡ്, കെ.ജി റോഡ്, കെ.ബി റോഡ്,…

Read More

ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

ബെംഗളൂരു: നഗരത്തെ നടുക്കിയ കെ.ആർ പുരം ട്രിപ്പിൾ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. അമ്മയെ മാത്രം കൊലപ്പെടുത്താൻ മകളും കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത പദ്ധതിയാണ് ഒടുവിൽ മൂന്ന് പേരുടെ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കേസിൽ ഒളിവിൽ പോയ കൊല്ലപ്പെട്ട മുത്തുലക്ഷ്മിയുടെ മകൾ ശ്വേതയെ (24)  ഇവരുടെ സുഹൃത്തും കാമുകനുമായ കെന്നത്തിനായി (26) പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തു. ശ്വേതയും കാമുകൻ കെന്നത്തും ചേർന്ന് അമ്മ മുത്തുലക്ഷ്മിയെ ആരും സംശയിക്കാത്ത രീതിയിൽ വകവരുത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കുന്നതിനായി…

Read More

ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ ശനിയാഴ്ചകളിലെ പ്രവർത്തന സമയം ഏകീകരിച്ചുകൊണ്ട് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സുപ്രധാന ഉത്തരവിറക്കി. പുതിയ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശനിയാഴ്ചകളിൽ രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയായിരിക്കും ക്ലാസുകൾ. ആകെ നാല് മണിക്കൂർ മാത്രമായിരിക്കും അധ്യയന സമയം. സമയമാറ്റത്തിലൂടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ വലിയ ആശ്വാസമാണ് സർക്കാർ ഉറപ്പുനൽകുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ ശനിയാഴ്ചകളിലെ സ്കൂൾ സമയത്തിൽ വലിയ രീതിയിലുള്ള വ്യത്യാസങ്ങളുണ്ടായിരുന്നു. ചില പ്രദേശങ്ങളിൽ രാവിലെ 7:30 മുതൽ 11:30 വരെയും മറ്റു ചിലയിടങ്ങളിൽ…

Read More