ബെംഗളൂരു ഇനി ‘ഭൂമിയുടെ അടിയിലൂടെ’ പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

ബെംഗളൂരു: സദാസമയവും കടുത്ത ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുന്ന ബെംഗളൂരു നഗരത്തിന് വലിയ ആശ്വാസമേകുന്ന ആദ്യ തുരങ്കപാതയുടെ നിർമ്മാണത്തിന് ഇന്ന് തുടക്കമാകും. ഹെബ്ബാളിൽ നിന്ന് മേഘ്രി സർക്കിളിലേക്ക് നിർമ്മിക്കുന്ന 2.2 കിലോമീറ്റർ നീളമുള്ള തുരങ്കപാതയുടെ തറക്കല്ലിടൽ ചടങ്ങും ഭൂമിപൂജയും ഇന്ന് രാവിലെ 9:30 ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിക്കും. പദ്ധതി പ്രദേശത്ത് ഗതാഗത മന്ത്രി ബൈരതി സുരേഷ് നേരിട്ടെത്തി സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തി.

ഒരു പൈലറ്റ് പ്രോജക്ട് മോഡലിലാണ് ഈ തുരങ്കപാതയുടെ നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ യെലഹങ്ക, ഹെബ്ബാൾ, ബട്ടരായണപുര ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 1,199 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ കമ്പനിയാണ് നിർമ്മാണത്തിനുള്ള ടെൻഡർ സ്വന്തമാക്കിയത്.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

തുരങ്കപാത പൂർത്തിയാകുന്നതോടെ നിലവിലെ ഗതാഗതക്കുരുക്ക് പകുതിയോളമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിർദ്ദിഷ്ട പാതയിലെ കെട്ടിടങ്ങൾക്കോ മറ്റ് വസ്തുവകകൾക്കോ യാതൊരുവിധ നാശനഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കാത്ത രീതിയിലായിരിക്കും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമ്മാണം.

അതേസമയം, പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന വികസന പ്രവർത്തനമാണിതെന്നും, പ്രതിപക്ഷ സുഹൃത്തുക്കൾ രാഷ്ട്രീയം മറന്ന് ഈ പദ്ധതിയുമായി സഹകരിക്കണമെന്നും ഗതാഗത മന്ത്രി ബൈരതി സുരേഷ് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

ബെംഗളൂരുവിലെ ഏറ്റവും പ്രധാനപ്പെട്ട ജംഗ്ഷനുകളിലൊന്നായ ഹെബ്ബാളിലെ ദൈനംദിന ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ ബാംഗ്ലൂർ വികസന അതോറിറ്റി (ബിഡിഎ) പൂർണ്ണ സജ്ജമായാണ് മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി തുരങ്ക പാത കടന്നുപോകുന്ന ഹെബ്ബാളിലെ വെറ്ററിനറി കോളേജ് പരിസരത്ത് കരാർ കമ്പനിയുടെ നേതൃത്വത്തിൽ മണ്ണ് പരിശോധനാ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലാകും ഈ പുതിയ തുരങ്കപാത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts