ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ബെംഗളൂരു: വന്യജീവി പ്രേമികൾക്കും വിനോദസഞ്ചാരികൾക്കും ആശ്വാസമേകി ബന്ദിപ്പുര, നാഗരഹോള കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ നിർത്തിവെച്ചിരുന്ന ജംഗിൾ സഫാരി പൂർണ്ണതോതിൽ പുനരാരംഭിച്ചു. വിദഗ്ധരും ഉദ്യോഗസ്ഥരും അടങ്ങുന്ന സാങ്കേതിക സമിതിയുടെ ശുപാർശകൾ അംഗീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാരാണ് സഫാരികൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. കാടുകളുടെ ശാസ്ത്രീയമായ വാഹകശേഷി (Carrying Capacity) വിലയിരുത്തിയ ശേഷം കൃത്യമായ നിയന്ത്രണങ്ങളോടെ സഫാരി നടത്താനാണ് സാങ്കേതിക സമിതി പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കും സഫാരികൾ ക്രമീകരിക്കുക.

കർണാടകയ്ക്ക് ഇക്കോടൂറിസം മേഖലയിൽ വലിയ സാധ്യതകളുണ്ടെന്നും സംസ്ഥാനം എപ്പോഴും സുസ്ഥിരമായ ടൂറിസം മാതൃകയാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. വന്യജീവി സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം തദ്ദേശവാസികളുടെ ഉപജീവനമാർഗ്ഗവും വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവവും നൽകുന്ന ഇക്കോടൂറിസം പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അധികൃതർ അറിയിച്ചു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഫാരികൾ പുനരാരംഭിച്ചതിലൂടെ സാധിക്കും.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ദിവസങ്ങളായി സഫാരി മുടങ്ങിയത് മൂലം ടൂറിസം മേഖലയ്ക്കുണ്ടായ വൻ നഷ്ടവും റിസോർട്ട്-ഹോംസ്റ്റേ ഉടമകൾ, ജീവനക്കാർ, സഫാരി ഡ്രൈവർമാർ എന്നിവർ നേരിട്ട കടുത്ത പ്രതിസന്ധിയും ചൂണ്ടിക്കാട്ടി പ്രമുഖ കന്നഡ ദിനപത്രമായ ‘വിശ്വവാണി’ പ്രത്യേക വാർത്താ പരമ്പരകൾ പ്രസിദ്ധീകരിച്ചിരുന്നു. സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ച് വിശ്വവാണി നടത്തിയ ഈ പ്രത്യേക കാമ്പെയ്‌നുകൾക്കൊടുവിലാണ് ഇപ്പോൾ ജംഗിൾ സഫാരികൾക്ക് പൂർണ്ണ അനുമതി നൽകാൻ സർക്കാർ തയ്യാറായത്. സഫാരികൾ പുനരാരംഭിച്ചതോടെ ബന്ദിപ്പുരയിലേക്കും നാഗരഹോളയിലേക്കും സഞ്ചാരികളുടെ ഒഴുക്ക് വീണ്ടും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തോൽവികളിൽ നിന്ന് പാഠം പഠിച്ച 'ട്രബിൾ ഷൂട്ടർ'; ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ വീര്യം സ്കൂൾ കാലം തൊട്ടേ
[masterslider id="10"]

Related posts