നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ‘ലഹരിമുക്ത ഇന്ത്യ’ (ഡ്രഗ് ഫ്രീ ഇന്ത്യ) ക്യാമ്പയിന്റെ ഭാഗമായി ഞായറാഴ്ച കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുക്കുന്ന ചടങ്ങായതിനാൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഞായറാഴ്ച സെഷാദ്രി റോഡ്, നൃപതുംഗ റോഡ്, കെ.ജി റോഡ്, കെ.ബി റോഡ്, വിറ്റൽ മല്യ റോഡ്, ആർ.ആർ.എം.ആർ റോഡ് എന്നിവയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാരോട് അഭ്യർത്ഥിച്ചു.

  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!

ഗതാഗത തടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി സെഷാദ്രി റോഡ്, നൃപതുംഗ റോഡ്, കെ.ജി റോഡ്, കെ.ബി റോഡ്, വിറ്റൽ മല്യ റോഡ്, ആർ.ആർ.എം.ആർ റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. പരിപാടിക്കെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രം, പാലസ് ഗ്രൗണ്ടിലെ ഗേറ്റ് നമ്പർ 4 എന്നിവടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നിർദ്ദേശങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ട്രാഫിക് പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts