ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

ബെംഗളുരു: അനധികൃത പാർക്കിങ്ങിനെ  ചൊല്ലിയുള്ള തർക്കത്തിനിടെ റിട്ട. ബിഎംടിസി കണ്ടക്ടറെ ആക്രമിച്ച 2 മലയാളി യുവാക്കളെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് ഇല ക്ട്രോണിക് സിറ്റി സെക്കൻഡ് ഫേസിൽ ടാക്സി കാറിൽ എത്തിയ യുവാക്കളാണ് അക്രമാസക്തരായത്.

കാർ അനധികൃതമായി പാർ ക്ക് ചെയ്തതു ചോദ്യംചെയ്ത സ്ഥലം ഉടമയായ റിട്ട. ബിഎംടി സി കണ്ടക്ടറെ ഇരുവരും കത്തി കൊണ്ട് ആക്രമിച്ചു. തുടർന്നു കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കി ഗതാഗതക്കുരുക്കിൽപെട്ടു.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

നാട്ടുകാർ വളഞ്ഞപ്പോൾ വാഹനത്തിൽ നിന്നു പുറത്തിറങ്ങിയ ഇരുവരും സമീപത്തെ ബേക്കറി യിൽ നിന്നു ശീതള പാനീയക്കു പ്പികൾ കൊണ്ടും കല്ലുകൊണ്ടും നാട്ടുകാരെ ആക്രമിച്ചു. പിന്നീട് ഇരുവരും ബേക്കറിയിലേക്കു  കയറിയപ്പോൾ ഷട്ടർ അടച്ച നാ ട്ടുകാർ പൊലീസിനെ അറിയിക്കു കയായിരുന്നു. പാരപ്പന അഗ്ര ഹാര പൊലീസാണു കസ്റ്റഡി യിലെടുത്തത്. ഇവരുടെ ബാ ഗിൽ നിന്നു ലഭിച്ച വെളുത്ത പൊടിയുടെ സാംപിൾ പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
[masterslider id="10"]

Related posts