ഇത് വല്ലാത്തൊരു വിധി; ചെറിയൊരു യാത്രയുള്ളൂ എന്നാൽ ജോലി കഴഞ്ഞ് വീട്ടിലെത്തിയത് 4 മണിക്കൂര്‍ വൈകി; വൈറല്‍ ആയി ബംഗളൂരു ടെക്കിയുടെ പോസ്റ്റ്

ട്രാഫിക്ക് കുരുക്കിന്റെ പേരിൽ കുപ്രസിദ്ധി നേടിയ ഇടമാണ് രാജ്യത്തിന്റെ ഐടി തലസ്ഥാനമെന്ന് അറിയപ്പെടുന്ന ബംഗളൂരു നഗരം.

ചെറിയൊരു യാത്രയ്ക്കായി പുറത്തിറങ്ങിയാൽ പോലും ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി യാത്രക്കാർക്ക് ഉണ്ടാകുന്ന സമയനഷ്ടം ചില്ലറയൊന്നുമല്ല. ഇതിന്റെ കൂടെ ഒരു മഴയും കൂടി പെയ്താലുള്ള കാര്യം പറയുകയും വേണ്ട.

അത്തരത്തിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച ബാംഗ്ലൂർ ടെക്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

സോഫ്റ്റ്‌വെയർ എൻജിനീയറായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സുധീപ് പി നമ്പ്യാർ എന്ന യുവാവാണ് എക്സില്‍ പോസ്റ്റ് പങ്കിട്ടത്.

ജോലി കഴിഞ്ഞ് മഴയിലും ഗതാഗതക്കുരിക്കിലുംപ്പെട്ട് വീട്ടിലെത്താൻ നാലു മണിക്കൂർ സമയം വേണ്ടിവന്നു എന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ. വെറും 30 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാണ് ഇത്രയും സമയം എടുത്തത്.

  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം

” ഇന്നലെ, ഞാൻ വൈറ്റ്ഫീൽഡിലെ ഓഫീസിൽ നിന്ന് വൈകുന്നേരം 5.30 ന് പുറപ്പെട്ട് ഏകദേശം രാത്രി 9.30 ഓടെ ആണ് യെലഹങ്കയിലെ വീട്ടിലെത്തിയത് .

മഴയിലും ട്രാഫിക്കിലും 30 കിലോമീറ്റർ സഞ്ചരിക്കാൻ എടുത്തത് ഏകദേശം നാല് മണിക്കൂർ സമയമാണ്!” സുധീപ് കുറിച്ചു.

ബംഗളൂരുവിൽ ശക്തമായ മഴ തുടരുന്നതിനാൽ ഈയാഴ്ച മിക്ക ദിവസവും വീട്ടിലെത്താൻ മൂന്ന് മണിക്കൂറിലധികം സമയം വേണ്ടിവന്നുവെന്നും യുവാവ് പറഞ്ഞു.

“മിനിഞ്ഞാന്ന് 3.5 മണിക്കൂർ സമയമെടുത്താണ് വീട്ടിലെത്തിയിരുന്നത്. കഴിഞ്ഞ ആഴ്‌ച ഇത് 3 മണിക്കൂർ 15 മിനിറ്റായിരുന്നു.

ആറ് മാസം മുമ്പ് ഇത് 1 മണിക്കൂർ 45 മിനിറ്റായിരുന്നു. എല്ലാ ദിവസവും റെക്കോർഡുകൾ തകർക്കപ്പെടുന്നു! ഇത് എപ്പോൾ അവസാനിക്കും?” സുധീപ് ചോദിച്ചു.

  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?

ഇത്തരം പ്രതികൂലമായ സാഹചര്യങ്ങളിൽ ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകിയിട്ടുണ്ടെങ്കിലും സുദീപിന് ആഴ്ചയിൽ അഞ്ചുദിവസം ഓഫീസിൽ തന്നെ പോയി ജോലി ചെയ്യേണ്ടതുണ്ട്.

‘‘എന്നോട് വീട്ടിലിരുന്ന് ജോലി ചെയ്തുകൂടെ എന്ന് ചോദിക്കുന്നവരോട് , ഇത് എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമല്ല എന്നാണ് പറയാനുള്ളത്.

ചിലർക്ക് ആഴ്ചയിൽ 5 ദിവസവും ഓഫീസിൽ പോകേണ്ടിവരും. യെലഹങ്കയിലെ സ്വന്തം കെട്ടിടത്തിലാണ് താൻ താമസിക്കുന്നത്.

അതുകൊണ്ടുതന്നെ ഇപ്പോൾ വീടു മാറുകയോ വാടകയ്ക്ക് താമസിക്കുകയോ ചെയ്യുന്നത് തന്റെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ തീരുമാനമാവില്ല’’ എന്നും സുദീപ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts