നഴ്‌സിങ് കോളേജ് കെട്ടിടം ജപ്തിചെയ്തു; നൂറോളം മലയാളി ബി.എസ്‌സി. നഴ്സിങ് വിദ്യാർഥികൾ പെരുവഴിയിലായി

ബെംഗളൂരു : കോലാറിൽ മലയാളിവിദ്യാർഥികൾ പഠിക്കുന്ന നഴ്‌സിങ് കോളേജ് കെട്ടിടം ജപ്തിചെയ്തു. നൂറോളം ബി.എസ്‌സി. നഴ്സിങ് വിദ്യാർഥികൾ പെരുവഴിയിലായി. പഠനവും അനിശ്ചിതമായി മുടങ്ങി.

കെ.ജി.എഫിൽ പ്രവർത്തിക്കുന്ന കെ.കെ.ഇ.സി.എസ്. നഴ്സിങ് കോളേജ് കെട്ടിടമാണ് ജപ്തിചെയ്തത്. കെട്ടിടം ഉടമ ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിനാണ് നടപടി.

ബുധനാഴ്ച രാവിലെയാണ് കോളേജിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ വിദ്യാർഥികളോട് ഒഴിയാൻ ആവശ്യപ്പെട്ടത്. അമ്പരന്ന വിദ്യാർഥികൾ ആദ്യം തയ്യാറായില്ല. പോലീസുമായാണ് ഉദ്യോഗസ്ഥർ ജപ്തിക്കെത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

ഉച്ചയോടെ അവർ സാധനങ്ങളെല്ലാമെടുത്ത് കോളേജിനു പുറത്തുകടന്നു. കെട്ടിടം പൂട്ടി മുദ്രവെച്ചു. തുടർന്ന് കോളേജ് മാനേജ്‌മെന്റിനു കീഴിലുള്ള മറ്റൊരു കോളേജിലേക്ക് ഇവരെ താത്കാലികമായി മാറ്റി.

അവിടത്തെ ഹോസ്റ്റലിൽ ഈ വിദ്യാർഥികളെക്കൂടി ഉൾക്കൊള്ളാൻ സ്ഥലമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് രക്ഷിതാക്കൾ സ്ഥലത്തെത്തി.

ബെംഗളൂരുവിലുള്ള മറ്റൊരു നഴ്‌സിങ് കോളേജിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചതായി രക്ഷിതാക്കൾ പറഞ്ഞു. വ്യാഴാഴ്ച ബെംഗളൂരുവിലെ കോളേജിലെത്തിയെങ്കിലും തീരുമാനമൊന്നുമായില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts