രണ്ടാഴ്ചയ്ക്ക് ശേഷം ബെംഗളൂരു ആസിഡ് ആക്രമണ കേസിലെ പ്രതി അറസ്റ്റിൽ

ബെംഗളൂരു: 24 കാരിയായ യുവതിയെ ആസിഡ് ഒഴിച്ച് ആക്രമിച്ചയാൾക്കായി രണ്ടാഴ്ചയോളം തിരച്ചിൽ നടത്തിയ പോലീസ് വെള്ളിയാഴ്ച പ്രതി നാഗേഷ് ബാബുവിനെ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ ഒരു ആശ്രമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.

പ്രതിയെ ഇന്ന് രാത്രി ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്നും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നും ബെംഗളൂരു പോലീസ് വൃത്തങ്ങൾ അറിയിച്ചു.

നഗരത്തിലെ ഹെഗ്ഗനഹള്ളിയിൽ താമസിക്കുന്ന 34 കാരനായ ബാബു ചെറിയ വസ്ത്ര നിർമ്മാണശാല നടത്തിവരികയായിരിന്നു. ഏപ്രിൽ 28 ന് മഗഡി റോഡിലെ സുങ്കടക്കാട്ടെ വെച്ച് ജോലിസ്ഥലത്തേക്ക് യുവത ഗോവണി കയറുകയായിരുന്ന യുവതിയുടെ  പിന്നിൽ നിന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതി നിലത്തുവീഴുകയും  സഹായത്തിനായി നിലവിളിച്ചിട്ടും ബാബു തുടർന്നും ആസിഡ് ഒഴിക്കുകയായിരുന്നു. നഗരത്തിലെ ഒരു ആശുപത്രിയിൽ ഇപ്പോഴും യുവതിയെ ചികിത്സ നടത്തിവരികയാണ്.

  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

എം കോം ബിരുദധാരിയായ യുവതി ബാബുവിന്റെ അഭ്യർത്ഥന നിരസിക്കുകയും അമ്മാവനോട് ബാബുവിനെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു തുടർന്ന് കുറച്ച് മാസങ്ങൾക്ക് ശേഷവും ബാബു യുവതിയെ പിന്തുടരുന്നത് തുടർന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്നാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

പ്രതിയെ പിടികൂടാൻ പോലീസ് കമ്മീഷണർ കമൽ പന്ത് നിരവധി സംഘങ്ങൾ രൂപീകരിച്ചിരുന്നു. തുടർന്നാണ് രണ്ടാഴ്ചയ്ക്ക് ഒടുവിൽ പ്രതിയായ ബാബു പോലീസ് വലയിൽ കുടുങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts