പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; പ്രതി മലയാളി, കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ കോളജ് വിദ്യാർഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയില്‍. മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിൻ (23) ആണ് പിടിയിലായത്. പരീക്ഷാ ഹാളില്‍ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ക്കു നേരെയാണ് ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരാവസ്ഥയില്‍ കഡാബ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവണ്‍മെന്റ് കോളജിലാണ് മൂന്ന് വിദ്യാർഥിനികള്‍ ആക്രമിക്കപ്പെട്ടത്. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്…

Read More

17 കാരിക്കു നേരെ ആസിഡ് ആക്രമണം, പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ആസിഡ് ആക്രമണം. പ്രേമാഭ്യര്‍ഥന നിരസിച്ചതിന് 17കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. സംഭവത്തില്‍ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രാമനഗര്‍ ജില്ലയില്‍ കനകപുര നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാര്‍ ഗ്യാരേജിലെ ജീവനക്കാരനായ സുമന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കോളജ് വിദ്യാര്‍ഥിനിയുടെ മുഖത്താണ് യുവാവ് ആസിഡ് ഒഴിച്ചത്. മുഖത്തും കണ്ണിലും ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേമാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. ഇരുചക്രവാഹനത്തില്‍ എത്തിയാണ് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് സുമന്ത് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.…

Read More

ഭാര്യയുടെ സൗന്ദര്യം ഭയന്ന് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചു. 

ബെംഗളൂരു: ഭാര്യയുടെ സൗന്ദര്യത്തെ ഭയന്ന് മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ 44 കാരനായ ഓട്ടോ ഡ്രൈവർക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2017 ജൂലായ് 14 ന് കെംപഗൗഡ നഗറിലെ സന്യാസിപാല്യയിലെ വീട്ടിൽവെച്ചാണ് മഞ്ജുളയുടെ മേൽ പ്രതി ചെന്നെഗൗഡ ആസിഡ് എറിഞ്ഞത്. മഞ്ജുളയുടെ സൗന്ദര്യം കാരണം പുരുഷന്മാരുടെ ശ്രദ്ധ ആകർഷിക്കുന്നതായി തോന്നിയ സംശയത്തെ തുടർന്നാണ് ഭർത്താവ് യുവതിക്ക് നേരെ ആസിഡ് ഒഴിച്ചത്. ഇയാളുടെ ശല്യം സഹിക്കവയ്യാതെ, സംഭവത്തിന് നാല് ദിവസം മുമ്പ് യുവതി ജോലി പോലും ഉപേക്ഷിച്ചിരുന്നു. മുഖത്തും…

Read More

ബെംഗളൂരുവിൽ വീണ്ടും യുവതിക്ക് നേരെ കാമുകന്റെ ആസിഡ് ആക്രമണം

ബെംഗളൂരു : വെള്ളിയാഴ്ച രാവിലെ നഗരത്തിലെ സരക്കിയിൽ വച്ച് വിവാഹാഭ്യർത്ഥന നിരസിച്ചതിന് സ്ത്രീയുടെ മേൽ ജിൽഡ് കാമുകൻ ആസിഡ് ആക്രമണം നടത്തിയതായി പോലീസ് പറഞ്ഞു. മൂന്ന് കുട്ടികളുള്ള വിവാഹമോചിതയായ 32 കാരിയായ യുവതി വലതു കണ്ണിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അഹമ്മദ് (36)നെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

ചെന്നൈയിൽ യുവതിക്കും അമ്മയ്ക്കും നേരെ ആസിഡ് ആക്രമണം; മുൻ കാമുകൻ അറസ്റ്റിൽ

ചെന്നൈ: മുൻ കാമുകനും മറ്റൊരു സ്ത്രീയും ഞായറാഴ്ച വീട്ടിൽ അതിക്രമിച്ച് കയറി ക്ലീനിംഗ് ആസിഡ് ഒഴിച്ചതിനെ തുടർന്ന് 26 കാരിയായ യുവതിക്കും അമ്മയ്ക്കും പരിക്കേറ്റു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണുകളിലും വായയിലും കഴുത്തിലും പൊള്ളലേറ്റ ഇരകളെ തിങ്കളാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇരകളായ ബി അശ്വിനി എന്ന ലേഖയെയും അവളുടെ 50 കാരിയായ അമ്മയെയും സി ധീനദയാലനും (36), എസ് ഐശ്വര്യ മജെറ്റിയും ചേർന്നാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 3.45 ഓടെ ധീനദയാലനും മജെറ്റിയും ആലപ്പാക്കത്തുള്ള അശ്വിനിയുടെ വീടിന്റെ വാതിലിൽ…

Read More

അറസ്റ്റ് പോരാ, സ്ത്രീകൾക്ക് സുരക്ഷ വേണം; ആസിഡ് ആക്രമണത്തെ അതിജീവിതയുടെ ബന്ധുക്കൾ

ബെംഗളൂരു : കഴിഞ്ഞ മാസം ബെംഗളൂരുവിൽ ആസിഡ് ആക്രമണ കേസിൽ പ്രതിയായ നാഗേഷ് ബാബുവിനെ തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത് പര്യാപ്തമല്ല എന്ന് യുവതിയുടെ കുടുംബവും അയൽവാസികളും സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കണം, അവർ പറഞ്ഞു. ഹീനമായ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതിൽ നിന്ന് ആരെയും പിന്തിരിപ്പിക്കാൻ വധശിക്ഷയും ആസിഡ് വിൽപ്പനയിൽ നിയന്ത്രണവും ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. “പോലീസ് ആളെ ഒന്നല്ല, രണ്ട് കാലുകളിലും വെടിവച്ചു (ഓടിപ്പോവാൻ ശ്രമിക്കുമ്പോൾ) അവനെ നിശ്ചലനാക്കേണ്ടതായിരുന്നു. കടുത്ത ശിക്ഷയാണ് വേണ്ടത്,’ രക്ഷപ്പെട്ടയാളുടെ പിതാവ് രാജു പറഞ്ഞു.

Read More

ആസിഡ് ആക്രമണക്കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു പൊലീസ് വെടിയുതിർത്തു

ബെംഗളൂരു : ഒളിവിലായിരുന്ന ആസിഡ് ആക്രമണകാരിയായ നാഗേഷിനെ തിരുവണ്ണാമലയിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരികെ കൊണ്ടുവരികയായിരുന്ന ബെംഗളൂരു പോലീസിന് കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹാദേവയ്യയെ ആക്രമിച്ചപ്പോൾ അയാൾക്ക് നേരെ വെടിയുതിർക്കേണ്ടി വന്നു. പുലർച്ചെ 1.30 ഓടെ കെങ്കേരി തൂക്കുപാലത്തിന് സമീപം പോലീസ് സംഘം എത്തിയപ്പോൾ, പ്രതിയായ നാഗേഷ് (34) രക്ഷപ്പെടാനുള്ള ശ്രമത്തിൽ മഹാദേവയ്യയെ ആക്രമിക്കുകയായിരുന്നു. ആക്രമണം കണ്ട കാമാക്ഷിപാളയ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഇൻസ്‌പെക്ടർ പ്രശാന്ത് എം, നാഗേഷിനോട് ആക്രമണം നിർത്തി കീഴടങ്ങാൻ ആവശ്യപ്പെട്ട് തന്റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ചു.…

Read More

രണ്ടാഴ്ചയ്ക്ക് ശേഷം ബെംഗളൂരു ആസിഡ് ആക്രമണ കേസിലെ പ്രതി അറസ്റ്റിൽ

ബെംഗളൂരു: 24 കാരിയായ യുവതിയെ ആസിഡ് ഒഴിച്ച് ആക്രമിച്ചയാൾക്കായി രണ്ടാഴ്ചയോളം തിരച്ചിൽ നടത്തിയ പോലീസ് വെള്ളിയാഴ്ച പ്രതി നാഗേഷ് ബാബുവിനെ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ ഒരു ആശ്രമത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് രാത്രി ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്നും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നും ബെംഗളൂരു പോലീസ് വൃത്തങ്ങൾ അറിയിച്ചു. നഗരത്തിലെ ഹെഗ്ഗനഹള്ളിയിൽ താമസിക്കുന്ന 34 കാരനായ ബാബു ചെറിയ വസ്ത്ര നിർമ്മാണശാല നടത്തിവരികയായിരിന്നു. ഏപ്രിൽ 28 ന് മഗഡി റോഡിലെ സുങ്കടക്കാട്ടെ വെച്ച് ജോലിസ്ഥലത്തേക്ക് യുവത ഗോവണി കയറുകയായിരുന്ന…

Read More

ആസിഡ് ആക്രമണക്കേസ്: ഇരയായ യുവതിക്ക് രണ്ടാം ശസ്ത്രക്രിയ

ബെംഗളൂരു: ഭീകരമായ ആസിഡ് ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഇരയായ യുവതിയെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്‌ത്രക്രിയയ്‌ക്ക്‌ മുക്കാൽ മണിക്കൂർ ആണ് വേണ്ടി വന്നത്. യുവതിയുടെ ആദ്യ ശസ്‌ത്രക്രിയ എട്ട്‌ മണിക്കൂർ വരെ നീണ്ടുനിന്നതായും ആഷയുടെ അമ്മാവൻ സുന്ദ്രേഷ്‌ പറഞ്ഞു. ആഷയെ വീണ്ടെടുക്കാനുള്ള പാതയിൽ എത്തിക്കുന്നതിനുള്ള ശസ്ത്രക്രിയകളുടെ ഒരു പരമ്പരയുടെ തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചികിത്സ വളരെ നീണ്ട പോരാട്ടമാണ്, എന്നും അവൾ ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും തുടരേണ്ടതുണ്ടെന്നും ആസിഡ് ആക്രമണത്തെ അതിജീവിച്ച ഡോ.മഹാലക്ഷ്മി വൈഎൻ പറഞ്ഞു.

Read More

ബെംഗളൂരു ആസിഡ് ആക്രമണ കേസ്; ആറ് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്

ബെംഗളൂരു : യുവതിക്ക് നേരെ ആസിഡ് ആക്രമണം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്. ഏപ്രിൽ 28 നാണ് സംഭവം, 24 കാരിയായ യുവതിയെ, തന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവാവ് ആസിഡൊഴിച്ച് ആക്രമിച്ചത്. 27 കാരനായ നാഗേഷ് ആണ് പ്രതി. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, യുവതി സുഖം പ്രാപിച്ചുവരികയാണ്. ഇയാളെ പിടികൂടാൻ പോലീസ് 10 സംഘങ്ങൾ രൂപീകരിച്ചെങ്കിലും നാഗേഷിന്റെ ബൈക്ക് മാത്രമാണ് ഇതുവരെ കണ്ടെടുക്കാനായത്. എന്നാൽ, അന്വേഷണത്തിനായി സംഘം അയൽ സംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കും…

Read More
Click Here to Follow Us