17 കാരിക്കു നേരെ ആസിഡ് ആക്രമണം, പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ആസിഡ് ആക്രമണം. പ്രേമാഭ്യര്‍ഥന നിരസിച്ചതിന് 17കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു.

സംഭവത്തില്‍ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

രാമനഗര്‍ ജില്ലയില്‍ കനകപുര നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാര്‍ ഗ്യാരേജിലെ ജീവനക്കാരനായ സുമന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കോളജ് വിദ്യാര്‍ഥിനിയുടെ മുഖത്താണ് യുവാവ് ആസിഡ് ഒഴിച്ചത്. മുഖത്തും കണ്ണിലും ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

പ്രേമാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. ഇരുചക്രവാഹനത്തില്‍ എത്തിയാണ് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് സുമന്ത് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കനകപുരയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ ഉടന്‍ തന്നെ പിടികൂടി. ഒളിവില്‍ കഴിഞ്ഞിരുന്ന സുമന്തിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
[masterslider id="10"]

Related posts