നഗരത്തിലെ ഐ ടി ജീവനക്കാർക്ക് സന്തോഷവാർത്ത; വീണ്ടും വർക്ക് ഫ്രം ഹോമിലേക്ക് മടങ്ങാൻ സാധ്യത

ബെംഗളൂരു: നഗരത്തിലെ വായു മലിനീകരണവും ഗതാഗത കുരുക്കും കുറയ്ക്കാൻ ഐ ടി ജീവനക്കാർക്ക് ഉൾപ്പെടെ വർക്ക് ഫ്രം ഹോം സംവിധാനം വ്യാപകമാക്കണമെന്ന് നഗരസഭാ വകുപ്പ് നിർദേശിച്ചു.

ഐ ടി കമ്പനികളുള്ള മേഖലയിൽ ഗതാഗത കുരുക്ക് അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി .

ഭൂരിപകം കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കിയത് വായു മലിനീകരണത്തിന് പുറമെ ഗതാഗത കുരുക്ക് രൂക്ഷമാകുന്നതിന് കാരണമായി.

  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

ഇവ പുനഃസ്ഥാപിക്കുന്നത് നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറക്കുമെന്നും അതുവഴി കാർബൺ ബഹിഷ്‌കരണ നിരക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ചത് വായൂ മലിനീകരണം വർധിക്കാനും ശ്വാസകോശ സംബന്ധമായ കൂടാനും ഇടയാക്കിയതായി പഠനങ്ങൾ വ്യക്തമാക്കി.

കുരുക്കഴിക്കാൻ ഐ ടി മേഘലകളിലേക്കുള്ള മെട്രോ പാതകളുടെ നിർമാണം ഊർജ്ജിതമാക്കണമെന്നും ഫീഡർ സർവീസുകൾ വ്യാപകമാക്കണമെന്നുമുള്ള ആവഹ്സ്യങ്ങളും ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
[masterslider id="10"]

Related posts