കേരളത്തിലേക്ക് 8 പുതിയ സർവീസുകൾ, 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരത്തേക്ക് എട്ട് എസ്.സി.മൾട്ടി ആക്‌സിൽ വോൾവോ സ്ലീപ്പർ ‘അംബാരി ഉത്സവ്’ ബസുകൾ സർവീസ് ആരംഭിക്കുന്നു. സുഖകരമായ യാത്രക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന നവീന സാങ്കേതികവിദ്യകൾ ബസിലുണ്ടാവുമെന്ന് കർണാടക ആർ.ടി.സി. അറിയിച്ചു. പുതിയ സർവീസുകൾ 21-ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. 20 വോൾവോ ബസുകളാണ് കർണാടക വാങ്ങുന്നത്. ഒരു ബസിന് ഏകദേശം ഒന്നേമുക്കാൽ കോടി രൂപ വില വരും. യാത്രാ തീയതികളും നിരക്കും നിശ്ചയിച്ചിട്ടില്ല. നിലവിൽ 1500 രൂപ എറണാകുളത്തേക്കുള്ള നിരക്ക്. തൃശ്ശൂരിലേക്ക് 1410 രൂപയും…

Read More

ഐഫോൺ ഡെലിവറി ചെയ്യാൻ എത്തിയ ഡെലിവറി ജീവനക്കാരനെ യുവാവ് കൊലപ്പെടുത്തി

ബെംഗളൂരു: ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോൺ കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ 20കാരൻ കൊലപ്പെടുത്തി. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം നടന്നത്. ഐഫോൺ ഡെലിവറിയ്ക്ക് എത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരനെയാണ് ഫോൺ ഓർഡർ ചെയ്ത 20കാരൻ കൊലപ്പെടുത്തിയത്. ക്യാഷ് ഓൺ ഡെലവറിയായി നൽകിയ ഓർഡറിന്  പണമില്ലാത്ത കാരണം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്.  ഫെബ്രുവരി ഹാസൻ ജില്ലയിലെ അർസെകെരെയിലെ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ത് ദത്ത ആദ്യം ഫ്ലിപ്കാർട്ട് വഴി ഒരു ഐഫോൺ ഓർഡർ ചെയ്തു. ഇ-കൊമേഴ്‌സ് സൈറ്റിൽ ഡെലിവറി ഏജൻസി ജോലി ചെയ്യുന്ന ഹേമന്ത് നായിക് ഫെബ്രുവരി…

Read More

ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു

ബെംഗളൂരു: മലപ്പുറം സ്വദേശിയായ കടയുടമ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം ചെമ്മാട് കരിപ്പറമ്പ് അരീപ്പാറ പരേതനായ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകൻ വി.വി നൗഷാദ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് കടയിൽ കുഴഞ്ഞുവീണ നൗഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 20 വർഷത്തോളമായി ബംഗളൂരുവിലുണ്ട്. ആൾ ഇന്ത്യ കെ.എം.സി.സി രാമമൂർത്തി ഏരിയ ജോയിന്റ് സെക്രട്ടറിയും എസ്.ടി.സി.എച്ച്. പാലിയേറ്റീവ് ഹോം കെയർ കോർഡിനേറ്ററുമായിരുന്നു. ബംഗളൂരു കെ.ആർ.പുരത്തെ മോഡേൺ എസ്സെൻസ് സ്റ്റോർ ഉടമയാണ്.

Read More

ഒരേ ദർഗയിൽ വ്യത്യസ്ത മതസ്ഥർക്ക് ആരാധനയ്ക്ക് സൗകര്യം ഒരുക്കി കോടതി വിധി 

ബെംഗളൂരു: ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേ ആരാധനാലയത്തില്‍ വെവ്വേറെ ഉത്സവങ്ങള്‍ ആഘോഷിച്ചപ്പോള്‍ വടക്കന്‍ കര്‍ണാടകയിലെ 60,000-ത്തോളം വരുന്ന ഒരു ചെറിയ പട്ടണം പോലീസിന്റെ കനത്ത ജാഗ്രതയിലായിരുന്നു. ഒരു അപൂര്‍വ വിധിയില്‍, കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബെഞ്ച്‌ വെള്ളിയാഴ്‌ച ഒരു കൂട്ടം ഹിന്ദുക്കള്‍ക്ക്‌ ശിവരാത്രി പ്രാര്‍ഥന നടത്താന്‍ ലാഡില്‍ മദാഖ്‌ ദര്‍ഗയില്‍ അനുമതി നല്‍കിയതാണ്‌ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ നെഞ്ചിടിപ്പ്‌ കൂട്ടിയത്‌. നേരത്തെ ഒരു മതപരമായ ട്രിബ്യൂണല്‍ പ്രാര്‍ഥനകള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. ദര്‍ഗ അധികാരികളുടെ അപ്പീലിന്റെ അടിസ്‌ഥാനത്തില്‍ വിധി റദ്ദാക്കാന്‍ ഹൈക്കോടതിയും വിസമ്മതിച്ചു. ദര്‍ഗയില്‍ ഒരു സൂഫി സന്യാസിയുടെ…

Read More

മുഖ്യമന്ത്രി സ്ഥാനം, സിദ്ധരാമയ്യയെ പിന്തുണച്ച് എംഎൽഎ

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പോര് രൂക്ഷമാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നുണ്ടെന്ന് ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തി. ബൈരതി സുരേഷ് ആണ് പൊതുപരിപാടിക്കിടെ സിദ്ധരാമയ്യയെ പിന്തുണച്ച്‌ പരസ്യമായി രംഗത്തു വന്നത്. സുരേഷിന്റെ പ്രസംഗത്തിനിടെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് വാക്കുതര്‍ക്കത്തിനും ഇടയാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും പിന്തുണക്കരുതെന്ന് എംഎല്‍എമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ്…

Read More

കർണാടകയെ ബിജെപി കടത്തിൽ മുക്കി, ആരോപണവുമായി യുടി ഖാദർ

ബെംഗളൂരു: കര്‍ണാടകയുടെ ചരിത്രത്തില്‍ ഇല്ലാത്ത ഭീമമായ കടക്കെണിയില്‍ ജനങ്ങളെ മുക്കി ബിജെപിയും സര്‍ക്കാരും ടിപ്പുസുല്‍ത്താന്‍, താലിബാന്‍, പാകിസ്താന്‍ ഗുണഭോക്താക്കളായി മാറുകയാണെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് മംഗളൂരു എംഎല്‍എ യുടി ഖാദര്‍ ആരോപിച്ചു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ടിപ്പുവും സവര്‍ക്കറും തമ്മിലാവും മത്സരം എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപിയുടെ പ്രസ്താവനയോട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1947 മുതല്‍ 2018 വരെ 2,42,000 കോടിയാണ് സംസ്ഥാനത്തിന്റെ കടം. എന്നാല്‍ 2018 മുതല്‍ 2023വരെ കടം 5,64,814 കോടിയായി. അഞ്ചുവര്‍ഷത്തിലുണ്ടായ കട…

Read More

മലയാളി ദമ്പതികളുടെ ആശ്രമത്തിൽ നിന്നും ബെംഗളൂരുവിലേക്കയച്ച അന്തേവാസികളെ കാണാനില്ല

ചെന്നൈ: മലയാളി ദമ്പതികളുടെ ശരണകേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ പേരെ കാണാതായ സംഭവത്തില്‍ അന്വേഷണം തമിഴ്നാട് ക്രൈംബ്രാഞ്ചിന്. അനധികൃതമായി ശരണകേന്ദ്രം നടത്തി അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി ജുബിന്‍ ബേബി (45), ഭാര്യ മരിയ (43) എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ബലാത്സംഗം, പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. വില്ലുപുരം ‘അന്‍പുജ്യോതി’ ആശ്രമത്തിലെ അന്തേവാസികളെ കാണാനില്ലെന്ന പരാതിയുമായി കൂടുതല്‍ ബന്ധുക്കള്‍ രംഗത്തെത്തി. അന്തേവാസികളെ കെട്ടിയിട്ടു പീഡിപ്പിച്ചതായും കുരങ്ങിനെക്കൊണ്ട് ആക്രമിച്ചതായും കണ്ടെത്തിയിരുന്നു. ഇതില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ബംഗളൂരു ന്യൂ എആര്‍കെ മിഷന്‍ ഓഫ്…

Read More

എച്ച് ഡി തിമ്മയ്യയും അനുയായികളും കോൺഗ്രസിലേക്ക്

ബെംഗളൂരു: കർണാടകയിൽ ബിജെപിക്ക് തിരിച്ചടിയായി പ്രമുഖ ബിജെപി നേതാവും അനുയായികളും പാർട്ടിയിൽ ചേർന്നു. മുൻ ബിജെപി മന്ത്രിയും ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിയുടെ വിശ്വസ്തനായ എച്ച് ഡി തിമ്മയ്യയും അനുയായികളുമാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. ബെംഗളൂരുവിലെ ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാർ തിമ്മയ്യയ്ക്ക് പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. നിരവധി ബിജെപി നേതാക്കൾ തന്നെ സമീപിച്ചതായി ഡി കെ ശിവകുമാർ പറഞ്ഞു.

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പോലീസുകാരനെതിരെ പരാതി

ബെംഗളൂരു: കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് കര്‍ണാടക ബെളഗാവിയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി. ബെളഗാവി പോലീസ് കമ്മിഷണര്‍ ഓഫീസിലെ വയര്‍ലെസ് വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ ലാല്‍സാബ് അല്ലിസാബ് നദാഫിനെതിരെയാണ് കോളേജ് വിദ്യാര്‍ഥിനി ബെളഗാവി വനിതാ പോലീസില്‍ പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് പെൺകുട്ടിയുടെ പരാതി. വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ടുനല്‍കിയശേഷം ബെളഗാവിയിലെ ഗസ്റ്റ്ഹൗസുകളിലും ലോഡ്ജുകളിലുമെത്തിച്ച്‌ പീഡിപ്പിച്ചതായും പെൺകുട്ടി നൽകിയ പരാതിയില്‍ പറയുന്നു. അടുത്തിടെ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇക്കാര്യം…

Read More

സ്കൂട്ടറിൽ കാറിടിച്ച് യുവതി മരിച്ചു

ബെംഗളൂരു: ശിവമോഗ്ഗയിൽ നിന്ന് സാഗരയിലേക്ക് സ്‌കൂട്ടർ ഓടിച്ച് പോവുകയായിരുന്ന യുവതി ദേശീയ പാതയിൽ നെടറവള്ളിയിൽ കാറിടിച്ച് തൽക്ഷണം മരിച്ചു. ശിവമോഗ്ഗ സിറ്റി സെന്റർ മോളിൽ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഭദ്രാവതി സ്വദേശി കെവി ശ്രുതിയാണ് (23) അപകടത്തിൽ പെട്ടത്. അമിത വേഗത്തിൽ വന്ന കാർ സ്‌കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.

Read More
Click Here to Follow Us