മുഖ്യമന്ത്രി സ്ഥാനം, സിദ്ധരാമയ്യയെ പിന്തുണച്ച് എംഎൽഎ

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പോര് രൂക്ഷമാണ്.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നുണ്ടെന്ന് ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തി. ബൈരതി സുരേഷ് ആണ് പൊതുപരിപാടിക്കിടെ സിദ്ധരാമയ്യയെ പിന്തുണച്ച്‌ പരസ്യമായി രംഗത്തു വന്നത്. സുരേഷിന്റെ പ്രസംഗത്തിനിടെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് വാക്കുതര്‍ക്കത്തിനും ഇടയാക്കി.

  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും പിന്തുണക്കരുതെന്ന് എംഎല്‍എമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതൃത്വം ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചുകൊണ്ടായിരുന്നു ബൈരതി സുരേഷ് നടത്തിയ പ്രസംഗം. യെല്‍ബുര്‍ഗയിലെ സങ്കൊല്ലി രായണ്ണ പ്രതിമയുടെ അനാച്ഛാദന വേളയിലാണ് സിദ്ധരാമയ്യയെ പുകഴ്ത്തി എംഎല്‍എ രംഗത്തു വന്നത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീളുന്ന സാഹചര്യത്തിലേക്ക് എത്തിയതോടെ, പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
[masterslider id="10"]

Related posts