കർണാടകയെ ബിജെപി കടത്തിൽ മുക്കി, ആരോപണവുമായി യുടി ഖാദർ

ബെംഗളൂരു: കര്‍ണാടകയുടെ ചരിത്രത്തില്‍ ഇല്ലാത്ത ഭീമമായ കടക്കെണിയില്‍ ജനങ്ങളെ മുക്കി ബിജെപിയും സര്‍ക്കാരും ടിപ്പുസുല്‍ത്താന്‍, താലിബാന്‍, പാകിസ്താന്‍ ഗുണഭോക്താക്കളായി മാറുകയാണെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് മംഗളൂരു എംഎല്‍എ യുടി ഖാദര്‍ ആരോപിച്ചു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ടിപ്പുവും സവര്‍ക്കറും തമ്മിലാവും മത്സരം എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപിയുടെ പ്രസ്താവനയോട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

1947 മുതല്‍ 2018 വരെ 2,42,000 കോടിയാണ് സംസ്ഥാനത്തിന്റെ കടം. എന്നാല്‍ 2018 മുതല്‍ 2023വരെ കടം 5,64,814 കോടിയായി. അഞ്ചുവര്‍ഷത്തിലുണ്ടായ കട ബാധ്യത മൂന്ന് ലക്ഷം കോടി. ബിജെപി സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 2,84,000 കോടിയാണ് കടമെടുത്തത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും വായ്പയെടുക്കുമെന്നാണ് പറയുന്നത്. ദക്ഷിണ കന്നഡ, ഉഡുപി തീരദേശ ജില്ലകളില്‍ ബിജെപിക്ക് 12 എംഎല്‍എമാരും മന്ത്രിമാരുമുണ്ട്. അതിന്റെ ഒരു പ്രയോജനവും ഈ മേഖലയില്‍ ഉണ്ടായില്ല. വാഗ്ദാനങ്ങള്‍ പാഴ് വാക്കായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts