മലയാളി ദമ്പതികളുടെ ആശ്രമത്തിൽ നിന്നും ബെംഗളൂരുവിലേക്കയച്ച അന്തേവാസികളെ കാണാനില്ല

ചെന്നൈ: മലയാളി ദമ്പതികളുടെ ശരണകേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ പേരെ കാണാതായ സംഭവത്തില്‍ അന്വേഷണം തമിഴ്നാട് ക്രൈംബ്രാഞ്ചിന്.

അനധികൃതമായി ശരണകേന്ദ്രം നടത്തി അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി ജുബിന്‍ ബേബി (45), ഭാര്യ മരിയ (43) എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ബലാത്സംഗം, പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

വില്ലുപുരം ‘അന്‍പുജ്യോതി’ ആശ്രമത്തിലെ അന്തേവാസികളെ കാണാനില്ലെന്ന പരാതിയുമായി കൂടുതല്‍ ബന്ധുക്കള്‍ രംഗത്തെത്തി. അന്തേവാസികളെ കെട്ടിയിട്ടു പീഡിപ്പിച്ചതായും കുരങ്ങിനെക്കൊണ്ട് ആക്രമിച്ചതായും കണ്ടെത്തിയിരുന്നു. ഇതില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

ബംഗളൂരു ന്യൂ എആര്‍കെ മിഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിലേക്ക് അയച്ചെന്നു പ്രതികള്‍ പറഞ്ഞവരില്‍ 15 പേരെ കാണാതായെന്ന് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആശ്രമത്തില്‍ ഉണ്ടായിരുന്നവരെ കാണാനില്ലെന്ന പരാതിയുമായി കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. ബെംഗളൂരു സ്ഥാപനത്തിലെ ശുചിമുറിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അന്തേവാസികള്‍ കടന്നു കളഞ്ഞതാണെന്നാണു പിടിയിലായവര്‍ മൊഴി നല്‍കിയത്. ഇക്കാര്യം അന്വേഷിക്കാന്‍ ബെംഗളൂരു സിറ്റി പോലീസിന് അന്വേഷണ സംഘം കത്ത് നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts