തീപിടുത്തമുണ്ടായതിന് സമീപം 100 മീറ്റർ മാറി വിള്ളൽ കണ്ടെത്തി; തിരുവള്ളൂർ ഗുഡ്‌സ് ട്രെയിൻ അപകടം അട്ടിമറി നടന്നെന്ന് സംശയം

ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂരിൽ ഗുഡ്‌സ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിന് പിന്നിൽ അട്ടിമറി നടന്നതായി സംശയം. തീപിടുത്തം ഉണ്ടായതിന് സമീപമായി 100 മീറ്റർ മാറിയാണ് വിളളൽ കണ്ടെത്തിയത്.റെയിൽവെ ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെഎണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ച് തീപിടിക്കുകയായിരുന്നു. അപകടം ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ നേരിട്ടെത്തിയാണ് സന്ദർശിച്ചത്. തീപിടിത്തം കാണുന്നതിനായി പൊതുജനം വരരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീപിടിത്തത്തെ തുടർന്ന് തിരുവള്ളൂർ…

Read More

TVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; ബിജെപിയുമായി സഹകരിക്കില്ലെന്ന് നിലപാട്

ചെന്നൈ : ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം, ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം, സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ്യുടെ സംസ്ഥാന പര്യടനം എന്നിവ ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനമുണ്ടായി. ടിവികെ AIADMK സഖ്യത്തിലേക്കില്ലെന്ന് വിജയ് പറഞ്ഞു. ബിജെപിയുടെ ക്ഷണവും വിജയ് നിരസിച്ചു. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയെന്നും പറഞ്ഞ വിജയ് ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം കാണില്ലെന്നും കൂട്ടിച്ചേർത്തു ബിജെപി യുമായോ ഡിഎംകെയുമായോ സമരസപ്പെടില്ലെന്നും വിജയ് അഭിപ്രായപ്പെട്ടു. പരന്തൂർ…

Read More

കോയമ്പത്തൂരിൽ ‘മാൻ’ ആണെന്ന് കരുതി വെടിവെച്ചു കൊന്നത് മനുഷ്യനെ

കോയമ്പത്തൂർ : കോയമ്പത്തൂരിൽ മാൻ ആണെന്ന് കരുതി വെടിവെച്ച് കൊന്നത് യുവാവിനെ. സംഭവത്തിൽ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബന്ധുക്കളായ കെ മുരുകേശൻ, പാപ്പയ്യൻ എന്നിവരാണ് അറസ്റ്റിലായത്. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. കൃത്യം നടക്കുന്ന സമയം പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരും വേട്ടയ്ക്ക് പോയപ്പോഴാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചിൽ അത്തിക്കടവ് വനത്തിലാണ് പ്രതികൾ വേട്ടയ്ക്കായെത്തി . വേട്ടയ്ക്കിടെ സഞ്ജിത്ത് വനത്തിനകത്തേക്ക് പ്രവേശിച്ചു. സജിത്തും മാനിനെ ലക്ഷ്യം വെച്ചാണ് വനത്തിലെത്തിയത്. കാടിനുള്ളിൽ നിന്ന് അനക്കം കേട്ടപ്പോൾ…

Read More

സ്റ്റാലിന്‍ പറയുന്നത് ശരിയാണ് എനിക്ക് ഡി.എം.കെയെ തോല്‍പ്പിക്കാനാവില്ല; പക്ഷേ ജനങ്ങള്‍ക്ക് കഴിയുമെന്ന് അമിത് ഷാ

മധുരൈ: പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും എന്‍.ഡി.എ അടുത്ത വര്‍ഷം സര്‍ക്കാര്‍ രുപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മധുരൈയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സ്റ്റാലിന്‍ പറയുന്നത് ശരിയാണ് അമിത് ഷാക്ക് ഡി.എം.കെയെ തോല്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍, ജനങ്ങള്‍ക്ക് കഴിയും. 2025ല്‍ നമ്മള്‍ ഡല്‍ഹിയില്‍ അധികാരം പിടിച്ചു. ഇനി തമിഴ്‌നാട്ടിലും ബംഗാളിലും അധികാരം പിടിക്കും. ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗം തമിഴ്‌നാട് സര്‍ക്കാറിന്റെ പതനത്തിന് തുടക്കം കുറിക്കും. തമിഴ്‌നാട്ടിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ഡി.എം.കെ എന്തായാലും തോല്‍ക്കുമെന്നും അമിത് ഷാ പറഞ്ഞു.

Read More

മഴക്കെടുതിയിൽ പൊറുതിമുട്ടി ദക്ഷിണേന്ത്യ; കർണാടകയിലും തമിഴ്നാട്ടിലുമായി എട്ട് മരണം

ബെംഗളൂരു / തമിഴ്നാട് : കനത്ത മഴയിൽ ദക്ഷിണേന്ത്യയിൽ വൻ നാശനഷ്ടം. കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് മഴ നാശം വിതച്ചത്. ചെന്നൈ, ബംഗളൂരു പോലുള്ള വൻ നഗരങ്ങൾ കനത്തമഴയിൽ പൊറുതിമുട്ടി. വരും ദിവസങ്ങളിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബംഗളൂരുവിളാണ് മഴമൂലം കൂടുതൽ നാശം ഉണ്ടായത്. റോഡുകളിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സിൽക്ക് റോഡ് ജംക്ഷൻ, ​​ഹോസൂർ റോഡ്, ബി.ടി.എം ലേഔട്ട് എന്നീ പ്രധാനപ്പെട്ട റോഡുകളളെല്ലാം വെള്ളത്തിനടിയിലായി. കർണാടകയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു.…

Read More

നിപ; അതിർത്തിയിൽ പരിശോധനയുമായി തമിഴ്നാട് സർക്കാർ 

പാലക്കാട്: കേരളത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ചതിന് പിന്നാലെ അതിർത്തിയിൽ പരിശോധന ആരംഭിച്ച് തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്നുള്ളവരെയാണ് തമിഴ്നാട് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ അതിർത്തിയിൽ പരിശോധിക്കുന്നത്. പാലക്കാട് വാളയാർ അതിർത്തിയിലാണ് തമിഴ്നാട് പരിശോധിക്കുന്നത്. ശരീര താപനില ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള രണ്ടുപേരും ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരിശോധന ആരംഭിച്ചത്. അ​തേസമയം, പാണ്ടിക്കാട് 14 വയസുകാരന് നിപ ബാധിച്ചത് കാട്ടമ്പഴങ്ങയിൽ നിന്നാണെന്ന് പ്രാഥമിക നിഗമനം. ഐ.സി.എം.ആര്‍ സംഘം വിശദമായ പരിശോധന നടത്തും.…

Read More

തമിഴ്‌നാട്ടിലെ പ്രളയബാധിതര്‍ക്ക് കേരളം കിറ്റുകൾ നൽകും

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി കേരളം. ദുരിത ബാധിത കുടുംബങ്ങള്‍ക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളാണ് കേരളം സഹായമായി നല്‍കുക. വെള്ള അരി – 5 കിലോ, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി എന്നിവ ഒരു കിലോവീതം, റവ – 500 ഗ്രാം, മുളക് പൊടി – 300 ഗ്രാം, സാമ്പാര്‍ പൊടി – 200 ഗ്രാം, മഞ്ഞള്‍ പൊടി, രസം പൊടി, ചായപ്പൊടി എന്നിവ 100 ഗ്രാം വീതം, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ലുങ്കി, നൈറ്റി, തോര്‍ത്ത്…

Read More

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ 

ചെന്നൈ: കാറും ലോറിയും കൂട്ടിയിട്ട് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനാൽ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

Read More

പൂജ അവധി; ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി. ടിക്കറ്റുകൾ കാലിയാവുന്നു 

ചെന്നൈ : പൂജാ അവധിയോടനുബന്ധിച്ച് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തുന്ന പ്രത്യേക ബസ് സർവീസുകളിൽ ടിക്കറ്റുകൾ അതിവേഗം തീരുന്നു. അവധി തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയായ 20-ന് ചെന്നൈയിൽനിന്ന് എറണാകുളത്തേക്കുള്ള ബസിലെ ടിക്കറ്റ് ഇതിനകംതന്നെ തീർന്നു. ചെന്നൈ-എറണാകുളം, ചെന്നൈ-തിരുവനന്തപുരം റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി. പൂജ പ്രത്യേക സർവീസുകൾ നടത്തുന്നത്. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് 19, 20, 21, 25, 26, 30 തീയതികളിലും എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് 19, 20, 24, 25 തീയതികളിലുമാണ് സർവീസുള്ളത്. കോയമ്പേടുനിന്ന് വൈകീട്ട് 5.30-നാണ് സ്‌പെഷ്യൽ സർവീസ് പുറപ്പെടുക. രാവിലെ 6.25-ന്…

Read More

ഡി.എം.കെ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ. രാജയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി 

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡി.എം.കെ നേതാവും മുൻ കേന്ദ്ര ടെലികോം മന്ത്രിയുമായിരുന്ന എ. രാജയുടെ 55 കോടി വിലമതിക്കുന്ന ബിനാമി സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. രാജയുടെ ബിനാമി കമ്പനിയായ കോവൈ ഷെൽട്ടേഴ്സ് പ്രമോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലായിരുന്നു സ്വത്തുക്കളെന്ന് ഇ.ഡി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ രാജയുടെ കോയമ്പത്തൂരിലുള്ള 45 ഏക്കർ ഭൂമി ഇ.ഡി കണ്ടുകെട്ടിയിരുന്നു. 59 കാരനായ രാജ നിലവിൽ നീലഗിരി ലോക്‌സഭാ സീറ്റിൽ നിന്നുള്ള ഡി.എം.കെ എം.പിയാണ്.

Read More
Click Here to Follow Us