ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ

ചെന്നൈ: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ. കോയമ്പത്തൂരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കി. മക്കൾ നീതി മയ്യം യോഗത്തിലാണ് കമൽ ഹാസൻ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കണോ സഖ്യമുണ്ടാക്കണോ എന്നതും ചർച്ച ചെയ്തു. 2021ൽ കോയമ്പത്തൂർ സൗത്ത് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച കമൽ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. കോയമ്പത്തൂർ ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലും മക്കൾ നീതി മയ്യം അന്ന് ഗണ്യമായ വോട്ടുകൾ…

Read More

മലയാളി വിദ്യാർത്ഥി കോയമ്പത്തൂരിൽ കുഴഞ്ഞു വീണ് മരിച്ചു

കല്‍പ്പറ്റ: ഫുട്ബാള്‍ കളിക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട് വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്‍ദുള്ള – ആമിന ദമ്പതികളുടെ മകന്‍ റാഷിദ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് ഫുട്ബാള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവര്‍ റാഷിദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

ബെംഗളൂരുവിൽ നിന്ന് വന്ദേഭാരത് സർവീസ്; ചെന്നൈ, കോയമ്പത്തൂർ, ഹുബ്ബള്ളി റൂട്ടുകൾ പരിഗണനയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ദക്ഷിണ പശ്ചിമ റെയിൽവേ ചെന്നൈ, കോയമ്പത്തൂർ, ഹുബ്ബള്ളി റൂട്ടുകൾ റെയിൽവേ ബോർഡിന് സമർപ്പിച്ചു. അന്തിമറൂട്ടും ടിക്കറ്റ് നിരക്കുമെല്ലാം റെയിൽവേ ബോർഡ് തീരുമാനിക്കും. കൂടുതൽ യാത്രക്കാരും മികച്ച വരുമാനവും ലഭിക്കുന്ന റൂട്ടുകളാണ് ട്രെയിൻ സർവീസിന് തിരഞ്ഞെടുത്തതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോർ പറഞ്ഞു. 180 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് നിലവിൽ ഡൽഹി–വാരാണസി, ഡൽഹി–കത്ര പാതകളിലാണ് സർവീസ് നടത്തുന്നത്. മുംബൈ–അഹമ്മദാബാദ് പാതയിലെ പരീക്ഷണ സർവീസ്…

Read More

മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂര മർദ്ദനം

കോയമ്പത്തൂർ : മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ ബസ് തടഞ്ഞു ബസിലേക്ക് കയറി വന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. പാലക്കാട് പുതുശ്ശേരിയില്‍ ബസ് തടഞ്ഞായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുറത്തുനിന്ന് ബസില്‍ കയറി വന്ന ആളുകള്‍ മലയാളി കുട്ടികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. ഇവരുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. റാഗിംഗുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പുറത്തുള്ളവര്‍ ഇടപെടുകയായിരുന്നു എന്നാണ് പുറത്ത്…

Read More

സ്ത്രീയെ ഇടിച്ചിട്ട ബസ് പിൻതുടർന്ന് നിർത്തിച്ച സ്വിഗ്ഗി ജീവനക്കാരെ മർദ്ദിച്ചു, പോലീസുകാരന് സസ്പെൻഷൻ 

കോയമ്പത്തൂർ : സ്ത്രീയെ ഇടിച്ചശേഷം നിർത്താതെപോയ സ്‌കൂൾ ബസ് പിന്തുടർന്ന് നിർത്തിയ സ്വിഗ്ഗി ജീവനക്കാരനെ മർദ്ദിച്ച പോലീസുകാരനെതിരെ നടപടി. ഫുഡ് ഡെലിവറി ജീവനക്കാരനായ എം. മോഹന സുന്ദരത്തെയാണ് പീളമേട് ഫൺ മാളിന് സമീപം വെള്ളിയാഴ്ച ട്രാഫിക് പോലീസ് മർദ്ദിച്ചത്. നാഷണൽ മോഡൽ സ്‌കൂളിന്റെ ബസ് വഴിയരികിൽ സ്ത്രീയെ തട്ടി വീഴ്ത്തിയ ശേഷം നിൽക്കാതെ പോയതിനെ തുടർന്ന് നിരവധി പേർ ശബ്ദമുയർത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. ഓർഡർ നൽകാനായി അതുവഴി പോയ മോഹന സുന്ദരം ബസ് നിർത്തി, ഡ്രൈവറോട് സംസാരിച്ചു. അതിനിടെ, നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം…

Read More

ജാതി, മത കോളങ്ങൾ പൂരിപ്പിച്ചില്ല, 3 വയസുകാരിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ച് അധികൃതർ

കോയമ്പത്തൂർ : സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാത്തത് കൊണ്ട് പല സ്വകാര്യ സ്‌കൂളുകളും മൂന്നുവയസുള്ള മകള്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് നരേഷ് കാര്‍ത്തിക്. മകളെ ജാതിയും മതവും ഇല്ലാത്തവളായി വളര്‍ത്താന്‍ തീരുമാനിച്ച നരേഷ് അതിനുള്ള സര്‍ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. മാത്രമല്ല, മകളെ മതവും ജാതിയും ഇല്ലാത്തവളായി അംഗീകരിക്കുന്ന ഒരു സ്‌കൂളില്‍ ചേര്‍ക്കാനും യുവാവ് തീരുമാനിച്ചു. ഒരു ചെറിയ ഡിസൈന്‍ സ്ഥാപനം നടത്തുന്ന നരേഷ് കാര്‍ത്തിക്, മകള്‍ക്ക് അഡ്മിഷന് വേണ്ടി സമീപിച്ച സ്‌കൂളുകളിലെ അപേക്ഷാ ഫോറങ്ങളിലെ ജാതി, മതം…

Read More
Click Here to Follow Us