മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂര മർദ്ദനം

കോയമ്പത്തൂർ : മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നേരെയാണ് ആക്രമണം ഉണ്ടായത്.

ഒരു കൂട്ടം ആളുകള്‍ ബസ് തടഞ്ഞു ബസിലേക്ക് കയറി വന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു.

ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. പാലക്കാട് പുതുശ്ശേരിയില്‍ ബസ് തടഞ്ഞായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുറത്തുനിന്ന് ബസില്‍ കയറി വന്ന ആളുകള്‍ മലയാളി കുട്ടികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. ഇവരുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

റാഗിംഗുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പുറത്തുള്ളവര്‍ ഇടപെടുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts