മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ

ബെംഗളൂരു : ഓഗസ്റ്റ് 15-ന് നടന്ന ഫ്രീഡം ഹബ്ബാ ആഘോഷങ്ങൾക്കിടെ കബ്ബൺ പാർക്ക്, സെൻട്രൽ കോളേജ് മെട്രോ സ്‌റ്റേഷനുകളിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്ന സാഹചര്യത്തിൽ വിശദീകരണവുമായി നമ്മ മെട്രോ (BMRCL). വൻ ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെടുത്തതെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.

ആസൂത്രിത ജനത്തിരക്ക് നിയന്ത്രണ നടപടികളുടെ ഭാഗമായി ഓഗസ്റ്റ് 15 രാവിലെ 10 മണി മുതൽ വിധാൻ സൗധ മെട്രോ സ്റ്റേഷൻ അടച്ചിട്ടിരുന്നു. തിരക്ക് കൈകാര്യം ചെയ്യാൻ അധിക സർവീസുകളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിധാൻ സൗധയ്ക്ക് ചുറ്റും പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടം തടിച്ചുകൂടിയതും, തൊട്ടടുത്തുള്ള കബ്ബൺ പാർക്ക്, സെൻട്രൽ കോളേജ് സ്റ്റേഷനുകളിലേക്ക് യാത്രക്കാർ കൂട്ടത്തോടെ എത്തിയതും പെട്ടെന്ന് വലിയ തിരക്കിന് കാരണമായി.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

തുടർന്ന് ട്രാഫിക്, സുരക്ഷാ അധികൃതരുമായി കൂടിയാലോചിച്ച ശേഷം രാത്രി 7.21 മുതൽ 9.57 വരെ ഈ രണ്ട് സ്റ്റേഷനുകളിലും ട്രെയിനുകൾ നിർത്തുന്നത് നിർത്തിവെക്കുകയായിരുന്നു. എന്നാൽ ഈ സമയത്തും സ്റ്റേഷനുകളിൽ പ്രവേശിച്ച യാത്രക്കാരെ കയറ്റാനായി സർവീസുകൾ തുടരുകയും ചെയ്തു. തടസ്സം നേരിട്ട സ്റ്റേഷനുകളിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാർക്ക് അധിക നിരക്കില്ലാതെ എം.ജി റോഡ്, മജസ്റ്റിക് സ്റ്റേഷനുകളിൽ ഇറങ്ങാൻ സൗകര്യമൊരുക്കി.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

സ്‌റ്റേഷൻ അനൗൺസ്‌മെന്റുകൾ, ഇൻഫർമേഷൻ ഡിസ്‌പ്ലേകൾ, സോഷ്യൽ മീഡിയ എന്നിവ വഴി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വിവരങ്ങൾ അറിയിച്ചിരുന്നതായി ബി.എം.ആർ.സി.എൽ അറിയിച്ചു. മജസ്റ്റിക് സ്റ്റേഷനിലെ കനത്ത തിരക്ക് പ്രമാണിച്ച് കൂടുതൽ സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിരുന്നു. രാത്രി 9.57-ഓടെ കബ്ബൺ പാർക്ക്, സെൻട്രൽ കോളേജ് സ്റ്റേഷനുകളും, 10.05-ഓടെ വിധാൻ സൗധ സ്റ്റേഷനും പ്രവർത്തനം പുനരാരംഭിച്ചു. ഭാവിയിൽ സമാനമായ വലിയ പൊതുപരിപാടികൾ നടക്കുമ്പോൾ കൂടുതൽ കാര്യക്ഷമമായി തിരക്ക് നിയന്ത്രിക്കാൻ ഈ അനുഭവം സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts