ബെംഗളൂരു: ബെംഗളൂരു പ്രാന്തപ്രദേശത്തുള്ള ശിവഗംഗെ കുന്നുകളിൽ ട്രെക്കിംഗിനിടെ കാണാതായ ഉത്തർപ്രദേശ് സ്വദേശിയും ഇൻഡോറിലെ ഐടി ജീവനക്കാരനുമായ അദ്വൈത് ഉപാധ്യായയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതമായി തുടരുന്നു. തിരച്ചിലിനിടെ ലഭിച്ച പുതിയ സൂചന അന്വേഷണ സംഘത്തിന് നിർണായകമായിട്ടുണ്ട്. ട്രെക്കിംഗിന്റെ ദിവസം കുന്നിൻ മുകളിൽ എത്തിയ മറ്റ് സഞ്ചാരികൾ പകർത്തിയ ഫോട്ടോയിൽ അദ്വൈത് ഉള്ളതായി പോലീസ് കണ്ടെത്തി.
നെലമംഗല ഡിഎസ്പി ഉമറാണിയുടെ നേതൃത്വത്തിൽ സിപിഐ ഭരത് ഗൗഡയും സംഘവുമാണ് കാണാതായ ടെക്കിക്കായുള്ള തിരച്ചിലിന് നേതൃത്വം നൽകുന്നത്. കാണാതായ അദ്വൈതിനെ കണ്ടെത്താനായി ഡ്രോൺ ക്യാമറകൾ, എൻഡിആർഎഫ് (NDRF) സംഘം, നെലമംഗല സോൺ ഫോറസ്റ്റ് ഉദ്യോഗസ്ഥർ, മറ്റ് വിദഗ്ധ തിരച്ചിൽ സംഘങ്ങൾ എന്നിവർ മേഖലയിൽ സംയുക്തമായി പരിശോധന നടത്തുന്നുണ്ട്. നിലവിൽ ലഭിച്ച സൂചനകളെ അടിസ്ഥാനമാക്കിയാണ് ഓപ്പറേഷൻ പുരോഗമിക്കുന്നത്.
കനത്ത മഴയും കുത്തനെയുള്ള പാറക്കെട്ടുകളും അന്വേഷണത്തിന് വലിയ തടസ്സമാകുന്നുണ്ട്. ജീവൻ പോലും പണയപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ കുന്നിന്റെ ഓരോ മുക്കിലും മൂലയിലും പരിശോധന നടത്തുന്നത്. ഇത് കേവലം അപകടമാണോ, അദ്വൈതിനെ കാണാതായതാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. കനത്ത മഴയെ തുടർന്ന് താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്ന തിരച്ചിൽ, പ്രദേശത്ത് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അദ്വൈതിന്റെ ദുരൂഹമായ തിരോധാനം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]