സ്ത്രീയെ ഇടിച്ചിട്ട ബസ് പിൻതുടർന്ന് നിർത്തിച്ച സ്വിഗ്ഗി ജീവനക്കാരെ മർദ്ദിച്ചു, പോലീസുകാരന് സസ്പെൻഷൻ 

കോയമ്പത്തൂർ : സ്ത്രീയെ ഇടിച്ചശേഷം നിർത്താതെപോയ സ്‌കൂൾ ബസ് പിന്തുടർന്ന് നിർത്തിയ സ്വിഗ്ഗി ജീവനക്കാരനെ മർദ്ദിച്ച പോലീസുകാരനെതിരെ നടപടി.

ഫുഡ് ഡെലിവറി ജീവനക്കാരനായ എം. മോഹന സുന്ദരത്തെയാണ് പീളമേട് ഫൺ മാളിന് സമീപം വെള്ളിയാഴ്ച ട്രാഫിക് പോലീസ് മർദ്ദിച്ചത്.

നാഷണൽ മോഡൽ സ്‌കൂളിന്റെ ബസ് വഴിയരികിൽ സ്ത്രീയെ തട്ടി വീഴ്ത്തിയ ശേഷം നിൽക്കാതെ പോയതിനെ തുടർന്ന് നിരവധി പേർ ശബ്ദമുയർത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. ഓർഡർ നൽകാനായി അതുവഴി പോയ മോഹന സുന്ദരം ബസ് നിർത്തി, ഡ്രൈവറോട് സംസാരിച്ചു. അതിനിടെ, നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം തന്നത് എന്ന് ചോദിച്ചു

  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു

ട്രാഫിക്ക് കോൺസ്റ്റബിൾ സതീഷ് മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന സെൽഫോൺ പിടിച്ചു പറിക്കുകയും ചെയ്തു. കണ്ടുനിന്നവർ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോഴാണ് പോലീസ് ഉന്നത ഉദ്യോഗസ്ഥർ നടപടി എടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ട്രോൾ റൂമിലേക്ക് മാറ്റി.

  കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചു; വലഞ്ഞ് യാത്രക്കാർ

മോഹന സുന്ദരത്തിന്റെ പരാതി ലഭിച്ചാലുടൻ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇന്നലെ വൈകീട്ടോടെ മോഹന സുന്ദരിയുടെ പരാതി ലഭിച്ചതോടെ അന്വേഷണം നടത്തി പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു
[masterslider id="10"]

Related posts

Click Here to Follow Us