വൈറലായി പശുവിന്റെ ബേബി ഷവർ

അമരാവതി : വ്യത്യാസമായ ഒരു വാർത്തയാണ് ആന്ധ്രയിൽ നിന്നും നമ്മളെ തേടി ഇന്ന് എത്തിയിരിക്കുന്നത്. തന്റെ ഗർഭിണിയായ പശുവിന് ബേബി ഷവർ ഒരുക്കിയിരിക്കുകയാണ് പശുവിന്റെ ഉടമ.

ആന്ധ്രാപ്രദേശിലെ ബാപട്‌ല ജില്ലയിലെ അദ്ദങ്കി പട്ടണത്തിലാണ് സംഭവം. ഗോനുഗുണ്ട സുബ്ബറാവുവിന്റേതാണ് പശു. ഇദ്ദേഹം 13 വർഷമായി പശുപരിപാലനം നടത്തി വരുന്നുണ്ട്. 32 പശുക്കളാണ് സുബ്ബറാവുവിൻറെ ഗോശാലയിലുള്ളത്.

കഴിഞ്ഞ ദിവസം ഗർഭിണിയായ പശുവിന് ബേബി ഷവർ(സീമന്തം) ഒരുക്കിയ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. മഞ്ഞൾപ്പൊടിയും കുങ്കുമവും ചാലിച്ച് പശുവിൻറെ ദേഹത്ത് തേച്ചു. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ അവൾക്ക് പുതുവസ്ത്രങ്ങളും നൽകി. വിവിധ കളറുകളിലുള്ള പൂക്കൾ ചാർത്തി അവളെ കൂടുതൽ സുന്ദരിയാക്കി.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

പുരോഹിതരുടെ സാന്നിധ്യത്തിൽ അവർ പ്രാർത്ഥനയോടെ അവളെ പ്രദക്ഷിണം ചെയ്തു. തൻറെ സഹോദരിയുടെയോ മകളുടെയോ ബേബി ഷവർ ആഘോഷിക്കുന്നത് പോലെയാണ് ഇത് നടത്തുന്നതെന്ന് സുബ്ബറാവു പറഞ്ഞു. മാത്രമല്ല ചടങ്ങ് നടത്താൻ അവസരം ലഭിക്കുന്ന പൂർവ ജന്മ സൗഭാഗ്യമാണെന്നും മേഖലയിൽ ആദ്യമായാണ് ഇത്തരത്തിൽ ബേബി ഷവർ ആഘോഷിക്കുന്നതെന്നും സുബ്ബറാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts