പശുവിനെ ഇടിച്ച് ട്രെയിൻ പാളം തെറ്റി 

പാലക്കാട്: വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. പശുവിനെ ഇടിച്ചാണ് ട്രെയിൻ എഞ്ചിൻ പാലം തെറ്റിയത്. എഞ്ചിന്റെ മുൻഭാഗത്തെ ചക്രങ്ങളാണ് പാളം തെറ്റിയത്. ട്രെയിനിലെ യാത്രക്കാരന്റെ നേതൃത്വത്തിൽ റോഡ് മാർഗം ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ശബ്ദം കേട്ടാണ് പ്രദേശവാസികൾ അപകടവിവരം അറിഞ്ഞത്. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

Read More

പശുക്കളെ കടത്തി കൊണ്ടു പോയി; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: പശുക്കളെ അറവുശാലയിലേക്കു കൊണ്ടുപോയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ അംബ്ലമോഗാരു ഗ്രാമത്തില്‍ നിന്ന് പശുക്കളെ വിലകൊടുത്തു വാങ്ങിയശേഷം മിനി വാനില്‍ ഉള്ളാള്‍ താലൂക്കിലെ അലേകലയിലെ അറവുശാലയിലേക്കു കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന അഹമ്മദ് ഇര്‍സാദ്, ഖാലിദ്, ജാഫര്‍ സാദിക്, ഫയാസ് എന്നിവരെ പോലീസ് പിടികൂടി. ഇവരില്‍ ഖാലിദ് കാസര്‍ഗോഡ് സ്വദേശിയാണ്. മറ്റുള്ളവര്‍ ഉള്ളാല്‍ സ്വദേശികളും. യാത്രയ്ക്കിടെ വാഹനം കേടാവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനം തള്ളുന്നതിനിടെ ടാര്‍പോളിനില്‍ മറച്ചനിലയില്‍ പശുക്കളെ കണ്ടതു ചിലര്‍ ചോദ്യം ചെയ്തതോടെ നാലുപേരും ഓടിരക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാരുടെ…

Read More

രാത്രികാല അപകടങ്ങൾ വർധിക്കുന്നു; പശുക്കൾക്ക് റിഫ്ലക്ടർ ബെൽറ്റുമായി സംഘടന

ബെംഗളൂരു: രാത്രിയിൽ വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ തടയാൻ പശുക്കൾക്ക് റിഫ്ലക്ടർ ബെൽറ്റുമായി സന്നദ്ധ സംഘടന. ശഹീദ് താക്കൂർ ജയപഥക് വെൽഫെറെ സൊസൈറ്റിയാണ് റിഫ്ലക്ടർ ബെൽറ്റ് നൽകുന്നത്. മാറത്തഹള്ളി, കുന്ദലഹള്ളി എന്നിവിടങ്ങളിലെ പശുവളർത്തൽ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ബെൽറ്റുകൾ നൽകിയത്. റോഡിനോട് ചേർന്നുള്ള തൊഴുത്തുകളിൽ വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ എറിയതോടെയാണ് നടപടി. ദൂരെ നിന്ന് റിഫ്ലക്ടർ കാണാൻ സാദിക്കുന്നതോടെ അപകടങ്ങൾ പരമാവധി കുറയ്ക്കാമെന്നാണ് കരുതുന്നത്

Read More

കന്നുകാലി സമ്പത്ത് സംരക്ഷണത്തിനായി ഗോവധ നിരോധനം; ഗവർണർ

ബെംഗളൂരു: കന്നുകാലി അസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ ഗോവധ നിരോധന നിയമം നടപ്പിലാക്കിയതെന്ന് ഗവർണർ താവർചന്ദ്‌ ഗോലോട്ട് നിയമസഭാ സമ്മേളനത്തിൽ പറഞ്ഞു. കാരനാടക നിയമസഭാ നിയമനിർമാണ കൗൺസിൽ സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കർഷകർക്ക് വളർത്താൻ കഴിയാത്ത വിധം ദുർബലവും രോഗങ്ങളും ബാധിച്ച കന്നുകാലികളെ സംരക്ഷിക്കുന്നതിനായി ഗോശാലകളും സംസ്ഥാന വ്യാപകമായി നിർമിച്ചിട്ടുണ്ട്.

Read More

പശു പറമ്പിൽ കയറി; ദലിത് സ്ത്രീയെ ചെരുപ്പൂരി അടിച്ച് ഉടമസ്ഥൻ

ബെംഗളൂരു: പശു പറമ്ബില്‍ കയറിയതിന് ഭൂവുടമ ദലിത് യുവതിയെ കെട്ടിയിട്ട് മര്‍ദിച്ചു. കര്‍ണാടകയിലെ കൊപ്പാള്‍ ജില്ലയിലാണ് സംഭവം.സ്ത്രീയെ പ്രതിയുടെ വീടിന് മുന്നിലെ തൂണില്‍ കെട്ടിയിട്ട് ആക്രമിക്കുകയും ചെരിപ്പു കൊണ്ട് അടിക്കുകയും ജാതിപരമായ അധിക്ഷേപം നടത്തിയെന്നുമാണ് പരാതി.ഫെബ്രുവരി മൂന്നിന് രാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ഭൂവുടമയായ അമരേഷ് കുമ്ബാറിനെതിരെ ദലിത് നിയമപ്രകാരം കനകഗിരി പൊലീസ് കേസെടുത്തതായി ദലിത് വോയിസ് എന്ന സംഘടന അറിയിച്ചു. കുമ്ബാര്‍ വര്‍ഷങ്ങളായി തുടരുന്ന പതിവ് രീതിയാണിതെന്ന് ഇരയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.കര്‍ണാടകയില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Read More

പശുക്കൾ ചൊറി പിടിച്ച് ചാവുന്നു, പാൽ ഉത്പാദനം കുറഞ്ഞു

ബെംഗളൂരു: ഗോസുരക്ഷക്ക് നിയമമുള്ള കര്‍ണാടകയില്‍ കന്നു കാലികള്‍ കൂട്ടത്തോടെ ചൊറിപിടിച്ച്‌ ചാവുന്നതായി റിപ്പോർട്ട്‌. ഈച്ചകളും കൊതുകുകളും രോഗം പരത്തി മുന്നേറുമ്പോള്‍ നിവാരണ, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാർ സംവിധാനങ്ങള്‍ പരാജയമെന്നാണ് നിലവിലെ ആക്ഷേപം. ഇതിന്റെ പ്രത്യാഘാതമായി സംസ്ഥാനത്തെ ക്ഷീരോല്പാദനം പ്രതിദിനം ശരാശരി 10 ലക്ഷം ലിറ്റര്‍ കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൊടും വരള്‍ച്ചക്കാലത്ത് പോലും സംഭവിക്കാത്ത ഇടിവാണിത്. രോഗബാധിത പശുക്കളുടെ പാല്‍ സ്വീകരിക്കുന്നതില്‍ അറബ് രാജ്യങ്ങളുടെ വൈമുഖ്യം ക്ഷീര കയറ്റുമതിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കര്‍ണാടക മില്‍ക് ഫെഡറേഷന്റെ  കണക്കുകള്‍ പ്രകാരം കഴിഞ്ഞ ജൂലൈ…

Read More

കേരളത്തിലേക്ക് പോത്തു കടത്ത്‌: പിടികൂടി സംസ്ഥാന പോലീസ്

ബെംഗളൂരു : ഹൈദരാബാദിൽനിന്ന് കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന 30 പോത്തുകളെ മൈസൂരുവിലെ എച്ച്.ഡി. കോട്ടയിൽനിന്ന് കർണാടക പോലീസ് പിടികൂടി. മതിയായ സൗകര്യമൊരുക്കാതെയാണ് പോത്തുകളെ കൊണ്ടുപോകുന്നതെന്ന ജനങ്ങളിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് എച്ച്.ഡി. കോട്ട പോലീസ് വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പോത്തുകൾക്ക് ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ലെന്ന് കണ്ടെത്തിയതയും പൊലീസ് പറഞ്ഞു. ക്രിസ്മസ് ന്യൂയെർ ആഘോഷങ്ങൾക്കായി പോത്തുകളെ കേരളത്തിലെ അറവുശാലകളിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം.

Read More

പശുവിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പശുവിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുടക് ജില്ലയിലായിരുന്നു സംഭവം. സുന്ദിക്കോപ്പ സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് പ്രതി.  ഇന്നലെയായിരുന്നു സംഭവം. പ്രദേശവാസിയായ ദേവയ്യയുടെ മേയാൻ വിട്ട പശുവിനെയാണ് ഇയാൾ പീഡിപ്പിച്ചത്. പ്രദേശത്ത് മേയാനായി കെട്ടിയിട്ട ശേഷം സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു ദേവയ്യ. ഇതിനിടെയാണ് അബൂബക്കർ സിദ്ദിഖ് സ്ഥലത്ത് എത്തിയത്. ഇരുചക്ര വാഹനത്തിൽ എത്തിയ ഇയാൾ വാഹനം വഴിയരികിൽവച്ച ശേഷം പശുവിനെ ആരും കാണാത്ത സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സാധനങ്ങളുമായി മടങ്ങിയെത്തിയ ദേവയ്യ പശുവിനെകെട്ടിയിട്ട സ്ഥലത്ത് വാഹനം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അബൂബക്കർ…

Read More

നഗരത്തിൽ ദേശീയ ക്ഷീരദിനം മൃഗസംരക്ഷണ വകുപ്പ് ആഘോഷിക്കും

ബെംഗളൂരു: ‘ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവ്’ ഡോ.വർഗീസ് കുര്യന്റെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നവംബർ 26-ന് ബെംഗളൂരുവിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ‘ദേശീയ ക്ഷീരദിനം’ ആചരിക്കും. ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 2022ലെ ദേശീയ ഗോപാൽ രത്‌ന അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും. ബെംഗളൂരുവിലെ ഹെസറഘട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ ആനിമൽ ക്വാറന്റൈൻ സർട്ടിഫിക്കേഷൻ സേവനങ്ങളുടെ (എക്യുസിഎസ്) ഉദ്ഘാടനം ചെയ്യും. കന്നുകാലി ഉൽപന്നങ്ങളുടെയും കന്നുകാലികളുടെയും ഇറക്കുമതിക്കായി യഥാസമയം ഓൺലൈൻ…

Read More

കർണ്ണാടകയിലെ ഓരോ ജില്ലയ്ക്കും വേണ്ടി 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ

ബെംഗളൂരു: പുണ്യകോടി ദത്തു യോജനയ്ക്ക് കീഴിൽ കർണാടകയിലെ ഓരോ ജില്ലയ്ക്കും ഒന്ന് വീതം 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ കിച്ച സുധീപ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഗോശാലകൾ സാമ്പത്തികമായി മികച്ചതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചൗഹാന്റെ വസതിയിൽ ഗോപൂജ നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നടൻ. പശു സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പുണ്യകോടി ദത്തു യോജനയുടെ അംബാസഡറായി സർക്കാർ എന്നെ നിയമിച്ചതോടെ ഉത്തരവാദിത്വം വർധിച്ചു. എന്നിൽ അർപ്പിച്ച വിശ്വാസത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോടും മന്ത്രി പ്രഭു ചവാനോടും…

Read More
Click Here to Follow Us