കടം വാങ്ങിയ പണം തിരിച്ച് നൽകിയില്ല; ബെംഗളൂരുവിൽ ബന്ധുവിന്‍റെ വീടിന് തീവെച്ച് യുവാവ്

ബെംഗളൂരു : സാമ്പത്തിക തർക്കത്തെ തുടർന്ന് ബെംഗളൂരു വിവേക് നഗറിൽ യുവാവ് ബന്ധുവിന്‍റെ വീടിനു തീവെച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഏകദേശം 8 വർഷം മുൻപ് പരാതിക്കാരന്‍റെ ബന്ധു പാർവതി, വെങ്കട്ടരാമൻ എന്ന ആളിൽ നിന്ന് 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പല തവണ പണം തിരികെ ചോദിച്ചിട്ടും തിരികെ നൽകാൻ തയാറായില്ല. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ വെച്ച് വീണ്ടു പണം തിരികെ ചോദിച്ചത് തർക്കത്തിലേയ്ക്ക് വഴി വെച്ചു. ഒടുവിലത് തീവെപ്പിൽ കലാശിക്കുകയായിരുന്നു.…

Read More

പൊതുസ്ഥലത്ത് ലഹരി ഉ​പ​യോ​ഗി​ച്ച മ​ല​യാ​ളി യു​വാ​വി​നെ പി​ടി​കൂ​ടി നാ​ട്ടു​കാ​ർ

ബെംഗളൂരു : പൊതുസ്ഥലത്ത് വെച്ച് ല​ഹ​രി ഉ​പ​യോ​ഗി​ച്ച മ​ല​യാ​ളി യു​വാ​വി​നെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽപ്പിച്ച് നാട്ടുകാർ. നെ​ല​മം​ഗ​ല​യി​ലാണ് സംഭവം. കു​ടു​രു​ഗെ​രെ ഓം ​സാ​യി ലേ​ഔ​ട്ട് പ​രി​സ​ര​ത്ത് നിന്നാണ് റു​ബ​ൻ എ​ന്ന യു​വാ​വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​ണിയാൾ. ബെംഗളൂരു ന​ഗ​ര​ത്തി​ൻ്റെ പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അധികൃതർ, നാ​ട്ടു​കാ​ർക്ക് നിർദേശം നൽകിയിരുന്നു. ല​ഹ​രി​ക്ക​ടി​മ​യാ​യ യുവാവ് മുന്നേ ല​ഹ​രി​യി​ൽ​ നി​ന്ന് മു​ക്തി നേ​ടാ​ൻ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്നു. എന്നാൽ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ ഇയാൾ വീ​ണ്ടും ല​ഹ​രി ഉ​പ​യോ​ഗം തു​ട​ർ​ന്നു. അതെസമയം ഇ​യാ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​ര​നാ​യ…

Read More

കർണാടകയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ആര് അധികാരത്തിലെത്തും ,മുഖ്യമന്ത്രി ആരാകും? സർവേ വിവരങ്ങൾ പുറത്ത്

ബംഗളൂരു: കർണാടക രാഷ്ട്രീയത്തെ സംബന്ധിക്കുന്ന നിർണായക സർവേ വിവരങ്ങൾ പുറത്ത്. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പീപ്പിൾസ് പൾസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കർണാടകയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ബി.ജെ.പി അധികാരത്തിൽ വരുമെന്നാണ് സർവേ പറയുന്നത്. കോൺഗ്രസ് ആയിരിക്കും രണ്ടാമതെത്തുക. ജെ.ഡി.എസ് ബഹുദൂരം പിന്നിലാണെന്നും സർവേ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാവരും സിദ്ധരാമയ്യയുടെ പേരാണ് നിർദ്ദേശിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ്. ഒരു ബി.ജെ.പി നേതാവിനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സർവേയിൽ കാര്യമായ പിന്തുണ കിട്ടിയില്ല. 5.5…

Read More

ച​​ന്ദ്ര ലേ​ഔ​ട്ടി​ൽ ഡോ​ക്ട​റു​ടെ വീ​ടി​ന് തീ​യി​ട്ട സംഭവം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ച​ന്ദ്ര ലേ​ഔ​ട്ടി​ൽ ഡോ​ക്ട​റു​ടെ വീ​ടി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ നാ​ലു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ മാ​ർ​ച്ച് 10ന് ​ച​ന്ദ്ര​ലേ​ഔ​ട്ടി​ലെ ഡോ. ​ഗം​ഗാ​ധ​ര​യു​ടെ വീ​ട് ക​ത്തി​ച്ച കേ​സി​ൽ പ്ര​ജ്വ​ൽ, രാ​കേ​ഷ്, സ​ച്ചി​ൻ, ജീ​വ​ൻ ച​ന്ദ്ര എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബി.​ജെ.​പി എം.​എ​ൽ.​എ സ​തീ​ഷ് റെ​ഡ്ഡി​യു​ടെ സ​ഹാ​യി​യാ​യ ര​വി എ​ന്ന​യാ​ളാ​ണ് പ്ര​തി​ക​ൾ​ക്ക് അ​ര ല​ക്ഷം രൂ​പ​ക്ക് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന.അതെസമയം ര​വി ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ൾ 40 ലി​റ്റ​റോ​ളം പെ​ട്രോ​ളു​മാ​യി ര​ണ്ടു ​ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ടി​നു​മേ​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷം തീ​യി​ടു​ക​യാ​യി​രു​ന്നു. സംഭവത്തിൽ പൊ​ലീ​സ്…

Read More

‘17 പൂട്ട്, ടൈറ്റൻ പേടകത്തിനായി തിരച്ചിൽ; 5 പേർക്കായി പ്രാർഥനയോടെ ലോകം

ന്യൂയോർക്ക്: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോകുന്നതിനിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ടൈറ്റന്റെ അന്തർഭാഗത്തെ കുറിച്ചും സംഘത്തിനു നൽകുന്ന പരിശീലനത്തെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്തു വന്നു. സമുദ്രാന്തർഭാഗത്തേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന തണുപ്പിനെ പ്രതിരോധിക്കുന്നതിനായി ചൂട് നിലനിർത്തുന്ന ഭിത്തി, ടോയ്‌ലറ്റ് സൗകര്യം, വിഡിയോ ഗെയിം കൺട്രോളർ എന്നിവ ടൈറ്റനിലുണ്ട്. ഗെയിം കൺട്രോളർ വഴിയാണ് ടൈറ്റന്റെ പ്രവർത്തനം. അഞ്ച് യാത്രക്കാരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ ടൈറ്റൻ രണ്ടു മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നതിനു മുൻപുതന്നെ പേടകത്തിനകത്ത് ഇവരെ പൂട്ടിയിട്ടിരുന്നു. ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള…

Read More

ശബ്ദ പരിധിയും കവിഞ്ഞ് ബെംഗളൂരുവിലെ നിശബ്ദ മേഖലകൾ

ബെംഗളൂരു: കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (കെഎസ്പിസിബി) കണക്കുകൾ പ്രകാരം, ബെംഗളൂരുവിലെ നിശബ്ദ മേഖലകൾ നിശബ്ദത അപൂർവ്വമായി തുടരുന്നു, കൂടാതെ അനുവദനീയമായ ശബ്ദത്തിന്റെ അളവ് കൂടുതലാണ്. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ ഏരിയകളിലും ഉയർന്ന തോതിലുള്ള ശബ്ദം അനുഭവപ്പെടുന്നതായി ഡാറ്റ വെളിപ്പെടുത്തുന്നു.വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവും നിർമ്മാണ പ്രവർത്തനങ്ങളും ഉയർന്ന ശബ്ദത്തിന്റെ അളവിന് കാരണമായി കെഎസ്പിസിബി ഉദ്യോഗസ്ഥർ പറയുന്നു. ഡാറ്റ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടിട്ടും കാര്യമായ സ്വാധീനമൊന്നും ഉണ്ടായിട്ടില്ലെന്ന് പൗരന്മാർ പരാതിപ്പെടുന്നു. KSPCB നഗരത്തിലെ രണ്ട് നിശബ്ദ മേഖലകളിൽ ശബ്ദത്തിന്റെ അളവ്…

Read More

ആഭ്യന്തര മന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് ഇരുചക്ര യാത്രക്കാരന് ദാരുണാന്ത്യം

ബെംഗളൂരു: ഗണ്ഡസിക്ക് സമീപം ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയുടെ അകമ്പടി വാഹനമിടിച്ച് ഇരുചക്ര യാത്രക്കാരൻ മരിച്ചു. ചിക്കഗന്ദസി ഗ്രാമത്തിലെ രമേഷ് എന്ന 45 കാരൻ ആണ് മരണപ്പെട്ടത് . അപകടം നടന്ന ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ രമേശിനെ ഗണ്ഡാസി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . ഐസ് ക്രീം വിൽപനക്കാരനായിരുന്നു രമേശ്. അന്നത്തെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അകമ്പടി വാഹനത്തിന്റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

Read More

ദുരിതാശ്വാസ നിധിയിലേക്ക് യാചകൻ നൽകിയത് 50 ലക്ഷം

ചെന്നൈ: തമിഴ്നാട് മന്ത്രിസഭയുടെ ദുരിചതാശ്വാസ നിധിയിലേക്ക് 50ലക്ഷം രൂപ സംഭാവന നല്‍കി യാചകന്‍. തമിഴ്നാട് തൂത്തുക്കുടി ജില്ലയിലെ യാചകാനായ പൂല്‍പാണ്ഡ്യന്‍ ആണ് വന്‍ തുക സംഭാവനയായി നല്‍കിയത്. 2020 മെയ് മാസത്തില്‍ മുഖ്യമന്ത്രിയുടെ കൊറോണ ദുരാതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന നല്‍കിയാണ് ഇയാള്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന്, വിവിധ ജില്ലാ കളക്ടര്‍മാരുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ട് തവണ 10,000 രൂപ വീതം സംഭാവന നല്‍കി. ഭിക്ഷാടനത്തില്‍നിന്ന് ലഭിക്കുന്ന അധിക തുകയാണ് ഇയാള്‍ ദുരിതാശ്വാസ നിധിക്ക് നല്‍കിയത്. 72 കാരനായ പൂല്‍പാണ്ഡ്യന് തുടക്കകാലത്ത് മുബൈയില്‍…

Read More

സ്വത്ത് തർക്കം, കുടുംബത്തിലെ 4 പേർ വെട്ടേറ്റ് മരിച്ചു 

death murder

ബെംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് ഹഡുവള്ളിയിൽ ഗൃഹനാഥൻ ഉൾപെടെ കുടുംബത്തിൽ നാലു പേർ വെട്ടേറ്റ് മരിച്ചു ശംഭു ഭട്ട് (70), ഭാര്യ മഹാദേവി ഭട്ട് (60), രഘു എന്ന രാജു ഭട്ട് (40), ഇയാളുടെ ഭാര്യ കുസുമ ഭട്ട് (30) മകൻ വീട്ടിൽ മരിച്ചു. രഘുവിന്റെ പത്തും നാലും വയസുള്ള മക്കൾ സംഭവ സമയം മറ്റൊരു വീട്ടിലായിരുന്നതിനാൽ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്വത്ത് തർക്കത്തെ തുടർന്ന് ശംഭുവിന്റെ ബന്ധു വിനയ് ശ്രീധർ എന്നയാളാണ് അക്രം നടത്തിയതെന്ന് പ്രാഥമിക വിവരം പോലീസ് പറഞ്ഞു. ശംഭു വീട്ടിലേക്കുള്ള…

Read More

സിനിമ സഹസംവിധായകനെ തട്ടി കൊണ്ടു പോയി ക്രൂര മർദ്ദനം, പ്രതികൾ പിടിയിൽ

ചെന്നൈ: സിനിമ സഹസംവിധായകനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ ശിവകുമാറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ സംഘത്തെ തിരുപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരിയും ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ശിവകുമാറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പിതാവ്‌ പൊന്നുസാമി ഗൗണ്ടറുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും വന്‍തോതിലുള്ള ഭുമി ശിവകുമാറിന് ലഭിച്ചു. ഇതില്‍ പകുതി തനിക്ക് നല്‍കണമെന്ന് സഹോദരി അംബിക ആവശ്യപ്പെട്ടെങ്കിലും ശിവകുമാര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. രണ്ടുദിവസം മുന്‍പാണ് അംബികയും ഭര്‍ത്താവും ചേര്‍ന്ന്…

Read More
Click Here to Follow Us