കർണാടകയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ആര് അധികാരത്തിലെത്തും ,മുഖ്യമന്ത്രി ആരാകും? സർവേ വിവരങ്ങൾ പുറത്ത്

ബംഗളൂരു: കർണാടക രാഷ്ട്രീയത്തെ സംബന്ധിക്കുന്ന നിർണായക സർവേ വിവരങ്ങൾ പുറത്ത്. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പീപ്പിൾസ് പൾസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

കർണാടകയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ബി.ജെ.പി അധികാരത്തിൽ വരുമെന്നാണ് സർവേ പറയുന്നത്. കോൺഗ്രസ് ആയിരിക്കും രണ്ടാമതെത്തുക. ജെ.ഡി.എസ് ബഹുദൂരം പിന്നിലാണെന്നും സർവേ പറയുന്നു.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാവരും സിദ്ധരാമയ്യയുടെ പേരാണ് നിർദ്ദേശിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ്. ഒരു ബി.ജെ.പി നേതാവിനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സർവേയിൽ കാര്യമായ പിന്തുണ കിട്ടിയില്ല. 5.5 ശതമാനം വോട്ടോടെ ബി.എസ് യെദ്യൂരപ്പയാണ് സർവേയിൽ ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയ ബി.ജെ.പി നേതാവ്.

കോൺഗ്രീസിന് ഭരണ വിരുദ്ധ വികാരമാവും ഇക്കുറി തിരിച്ചടിയുണ്ടാക്കുക. എങ്കിലും ജാതി സെൻസും ഗൃഹലക്ഷ്മി പദ്ധതിയും കോൺഗ്രസിന് ഗുണകരമാവുമെന്ന് വിശ്വസിക്കുന്നവരുണ്ട്. വിവിധ വിഭാഗം ജനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 10481 ആളുകളാണ് സർവേയിൽ പങ്കെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts